ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ക്രിക്കറ്റ് പ്രേമകിളെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. കാരണം ഇതേക്കുറിച്ച് ഒരു സൂചന പോലും ആര്‍ക്കും ലഭിച്ചിരുന്നില്ല.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരു കളിക്കുമെന്നതിനെക്കുറിച്ചായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ ചര്‍ച്ചകള്‍ നടന്നത്. കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ ഇവരില്‍ ആരാവും രോഹിത്തിന്റെ പങ്കാളിയെന്നതിനെക്കുറിച്ചാണ് എല്ലാവരും തല പുകച്ചത്. എന്നാല്‍ രോഹിത് തന്നെ ടീമില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ അത് എല്ലാവരെയും ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് രോഹിത്തിന്റെ അഭാവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇവയില്‍ ചില പ്രതികരണങ്ങള്‍ നോക്കാം.
രോഹിത്തില്ല, ഇഷാന്‍ കിഷനില്ല, സൂര്യകുമാര്‍ യാദവുമില്ല, സൂര്യയെ എങ്കിലും കളിപ്പിക്കാമായിരുന്നു, മൂഡ് ഓഫ് ആയെന്നായിരുന്നു ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകന്റെ ട്വീറ്റ്.
രോഹിത് ടീമിലുണ്ടായിരുന്നെങ്കില്‍ നമ്മള്‍ കൂടുതല്‍ സംതൃപ്തരാവുമായിരുന്നു. പക്ഷെ അതുണ്ടായില്ല. അടുത്ത കളിയില്‍ രോഹിത്തുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
ഈ മല്‍സരം കാണാണ്‍ സ്റ്റേഡിയത്തിലെത്തിയ മുഴുവന്‍ രോഹിത് ഫാന്‍സും രണ്ടു മിനിറ്റ് മൗനമാചരിക്കണം. അദ്ദേഹത്തിനെക്കുറിച്ചോര്‍ത്ത് ദുഖമുണ്ടെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സൂര്യകുമാറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നു രോഹിത് ശര്‍മ ടീമില്‍ നിന്നും പുറത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സ് താരത്തിനൊപ്പം നിന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു.