Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഒടുവില്‍ സിഎസ്‌കെയ്ക്കു ആശ്വാസം, കൊവിഡിനെ തോല്‍പ്പിച്ച് യുവതാരം

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരാ ഉദ്ഘാടന മല്‍സരത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസ വാര്‍ത്ത. നീണ്ട പോരാട്ടത്തിനൊടുവില്‍ കൊവിഡ് മഹാമാരിയെ തോല്‍പ്പിച്ചിരിക്കുകയാണ് സിഎസ്‌കെയുടെ യുവ ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ്. താരത്തിന്റെ പുതിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരിക്കുകയാണ്. മുംബൈയ്‌ക്കെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ നിന്നും റുതുരാജ് നേരത്തേ തന്നെ പിന്‍മാറിയിരുന്നു.

1

ടൂര്‍ണമെന്റിനായി യുഎഇയിലെത്തിയ ശേഷം ഏഴു ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു സിഎസ്‌കെയിലെ 13 പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരില്‍ രണ്ടു പേര്‍ റുതുരാജും പേസര്‍ ദീപക് ചഹറുമായിരുന്നു. ശേഷിച്ച 11 പേരും സപ്പോര്‍ട്ട് സ്റ്റാഫുമാരായിരുന്നു. ചഹര്‍ രോഗത്തെ തോല്‍പ്പിച്ച് ഇതിനകം തന്നെ സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. എന്നാല്‍ റുതുരാജിന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവായതോടെ വീണ്ടും ഐസൊലേഷനില്‍ തുടരുകയായിരുന്നു. ഇതോടെയാണ് താരത്തിന് ആദ്യ മല്‍സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ പരിശോധനാ ഫലം നെഗറ്റീവായത് സിഎസ്‌കെയ്ക്കു ആശ്വാസമായിരിക്കുകയാണ്.

മൂന്നാം റൗണ്ടില്‍ റുതുരാജിന്റെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ടെങ്കിലും ക്വാറന്റീനില്‍ തന്നെ തുടരുമെന്നാണ് വിവരം. രോഗമില്ലെന്നു സ്ഥിരീകരിക്കാന്‍ ഒരു ടെസ്റ്റിനു കൂടി താരം വിധേയനാവുകയും ചെയ്യും. അതും നെഗറ്റീവ് ആവുകയും മെഡിക്കല്‍ സംഘം ക്ലിയറന്‍സ് നല്‍കുകയും ചെയ്താല്‍ ടീമിനൊപ്പം ചേരാനും പരിശീലനം നടത്താനും റുതുരാജിന് അവസരം ലഭിക്കും.

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് ടീമിന്റെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്മാറിയതിനാല്‍ പകരക്കാരനായി റുതുരാജിനെ കളിപ്പിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ കൊവിഡ് അപ്രതീക്ഷിത വില്ലനായത് താരത്തിന്റെയും സിഎസ്‌കെയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനാണ് റുതുരാജ്. എന്നാല്‍ ഐപിഎല്ലില്‍ താരത്തിന് ഇതു കന്നി സീസണാണ്. കഴിഞ്ഞ ലേലത്തിലാണ് റുതുരാജിനെ ധോണിയുടെ ടീം സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വന്നത്. 23 കാരനായ ബാറ്റ്‌സ്മാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ താരമാണ്. 19 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 1193 റണ്‍സും 52 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും ആറു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കം 2438 റണ്‍സും 28 ടി20കളില്‍ നിന്നും ആറു ഫിഫ്റ്റികളോടെ 843 റണ്‍സും റുതുരാജ് നേടിയിട്ടുണ്ട്.

Story first published: Saturday, September 19, 2020, 14:28 [IST]
Other articles published on Sep 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+