Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ അക്രമിനേക്കാള്‍ കേമന്‍, എബിഡി ബാറ്റ് ചെയ്യവെ കരഞ്ഞു!- വെളിപ്പെടുത്തി അക്തര്‍

1

ഒത്തുകളി വിവാദത്തിലകപ്പെട്ട് കരിയര്‍ നേരത്തേ അവസാനിപ്പിക്കേണ്ടി വന്ന പാകിസ്താന്റെ മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആസിഫിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നാട്ടുകാരനും മുന്‍ പേസ് ഇതിഹാസവുമായ ഷുഐബ് അക്തര്‍. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ നേരിടാന്‍ ഏറെ ഭയപ്പെട്ടിരുന്ന ബൗളറായിരുന്നു ആസിഫെന്നും ഇക്കാര്യം തനിക്കു നേരിട്ടു പല തവണ ബോധ്യപ്പെട്ടിട്ടുണ്ടെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വെളിപ്പെടുത്തി.

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും അക്തര്‍ പ്രശംസിച്ചു. ആസിഫിനെപ്പോലെ തന്നെ വളരെ സ്മാര്‍ട്ടായ ഫാസ്റ്റ് ബൗളറാണ് ബുംറയെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

എബിഡി കരയുക പോലും ചെയ്തു

എബിഡി കരയുക പോലും ചെയ്തു

വസീം അക്രമിനേക്കാള്‍ വലിയവനായിരുന്നു ആസിഫെന്നു തനിക്കു തോന്നിയിട്ടുണ്ടെന്നു അക്തര്‍ പറഞ്ഞു. അത്രയും മികച്ച ബൗളറായിരുന്നു ആസിഫ്. അവനെ നേരിടവെ ചില ബാറ്റ്‌സ്മാന്‍മാര്‍ കരയുന്നതു പോലും ഞാന്‍ കണ്ടിട്ടുണ്ട്.
ഇയാളെ എങ്ങനെ നേരിടുമെന്നു ഒരിക്കല്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ചോദിച്ചിരുന്നു. ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനിടെ ആസിഫിനെതിരേ ബാറ്റ് ചെയ്യവെ എബി ഡിവില്ലിയേഴ്‌സ് കരച്ചിലിന്റെ വക്കിലെത്തിയത് കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അക്തര്‍ വെളിപ്പെടുത്തി.

ആസിഫിനു ശേഷം ബുംറ

ആസിഫിനു ശേഷം ബുംറ

മുഹമ്മദ് ആസിഫിനു ശേഷം താന്‍ കണ്ടിട്ടുള്ള ഏറ്റവും സ്മാര്‍ട്ടായ ഫാസ്റ്റ് ബൗളര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണെന്നു അക്തര്‍ അഭിപ്രായുപ്പെട്ടു. ബൗളിങില്‍ ആസിഫിനെപ്പോലെ അത്രയേറെ വൈവിധ്യം ബുംറയ്ക്കുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയുടെ ഫിറ്റ്‌നസിനെക്കുറിച്ചു പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ സൂക്ഷ്മമായാണ് നിരീക്ഷാറുള്ളത്. വേഗമേറിയ ബൗണ്‍സറുകള്‍ എറിയാന്‍ ബുംറയ്ക്കാവും. മൂര്‍ച്ചയേറിയ ബൗളിങാണ് അദ്ദേഹത്തിന്റേത്. വളരെ മികച്ച സ്വഭാവവും ബുംറയ്ക്കുണ്ടെന്നും അക്തര്‍ വിശദമാക്കി.

ആസിഫിന്റെ കരിയര്‍

ആസിഫിന്റെ കരിയര്‍

2005ല്‍ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ കളിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആസിഫിന്റെ അരങ്ങേറ്റം. 2010ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം അവസാന അന്താരാഷ്ട്ര മല്‍സരം കളിച്ചത്. ഈ ടെസ്റ്റില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്നു മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞതിനെ തുടര്‍ന്നു ആസിഫ് പ്രതിക്കൂട്ടിലായിരുന്നു. തുടര്‍ന്നു ഏഴു വര്‍ഷത്തെ വിലക്കും പേസര്‍ക്കു നേരിടേണ്ടി വന്നു. അതിനു ശേഷം പാക് ടീമിലേക്കു ആസിഫിനു ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. ആസിഫിനെക്കൂടാതെ അന്നത്തെ പാക് നായകനായ സല്‍മാന്‍ ബട്ട്, പേസര്‍ മുഹമ്മദ് ആമിര്‍ എന്നിവര്‍ക്കും വിലക്കുണ്ടായിരുന്നു. ആമിറിനു മാത്രമാണ് വിലക്കിനു ശേഷം വീണ്ടും ദേശീയ ടീമിനായി വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചത്.
23 ടെസ്റ്റുകളില്‍ നിന്നും 103ഉം 38 ഏകദിനങ്ങളില്‍ നിന്നും 46ഉം 11 ടി20കളില്‍ നിന്നും 13ഉം വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തിയിട്ടുണ്ട്. 41 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റില്‍ ഏഴു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ ആസിഫിനായിരുന്നു.

Story first published: Tuesday, January 5, 2021, 18:21 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+