ജപ്പാനില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്നാണ് ക്രിക്കറ്റ്. 2023ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന അവസാന ഗെയിംസില്‍ പുരുഷ വിഭാഗത്തില്‍ പൊന്നണിയാന്‍ ഇന്ത്യക്കായിരുന്നു. അന്നു റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ജേതാക്കളായത്.
ഇത്തവണ വീണ്ടുമൊരു ഗെയിംസ് നടക്കാനിരിക്കവെ ഈ സ്വര്‍ണം കാത്തുസൂക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. സപ്തംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ മൂന്നു വരെയാണ് ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. ടി20 ഫോാര്‍മാറ്റിലാണ് മല്‍സരങ്ങള്‍.

ഗെയിംസിന്റെ അതേ സമയത്തു നാട്ടില്‍ ചില ദ്വിരാഷ്ട്ര പരമ്പരകളുള്ളതിനാല്‍ പുതിയ ലുക്കിലുള്ള ഒരു സ്‌ക്വാഡിനെയാവും ഗെയിംസിനായി ഇന്ത്യ അയക്കുക. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.
ഇന്ത്യന്‍ ടീമില്‍ ആരൊക്കെ?
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും മറ്റൊരു അഗ്രസീവ് ബാറ്ററായ പ്രിയാന്‍ഷ് ആര്യയുമായിരിക്കും. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ഇടംകൈയന്‍ ബാറ്റര്‍മാരാണ് ഇരുവരും.
ഇന്ത്യന്‍ സീനിയര്‍ ടീമിനായി വൈഭവും പ്രിയാന്‍ഷും ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ടീമില്‍ കയറിപ്പറ്റാന്‍ സാധിക്കുന്ന താരങ്ങളാണ് ഇരുവരും. അടുത്ത ഗെയിംസിനു മുമ്പ് തന്നെ വൈഭവ് ഇന്ത്യക്കായി അരങ്ങേറിയേക്കുകയും ചെയ്യും. കാരണം ജൂനിയര്‍ ടീമുകള്‍ക്കായി അത്രയും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
വൈഭവ്- പ്രിയാന്‍ഷ് ഓപ്പണിങ് ജോടികള്‍ക്കു ശേഷം മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുക റുതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരായിരിക്കും. കഴിഞ്ഞ എഡിഷനില്‍ ടീമിനെ വിജയികളാക്കിയ റുതുരാജ് തന്നെയായിരിക്കും ഒരിക്കല്‍ക്കൂടി ഇന്ത്യയെ നയിക്കുക.
പരാഗിനെ സംബന്ധിച്ച് വലിയൊരു വേദിയില്‍ തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമായിരിക്കും ഇത്. അതു വഴി സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിക്കാനും പരാഗിനു കഴിയും.

ടീമിനായി അഞ്ചാം നമ്പറില്‍ കളിക്കുക വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും. നിലവില്‍ അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗല്ല. അതുകൊണ്ടുത തന്നെ ഗെയിംസില്‍ ജുറേലിനു സ്ഥാനവും പ്രതീക്ഷിക്കാം. ആറാമനായി ഫിനിഷര്‍ റോളില്‍ കളിച്ചേക്കുക അശുതോഷ് ശര്‍മയായിരിക്കും. ഐപിഎല്ലിലൂടെ വരവറിയിച്ച അദ്ദേഹം മല്‍സസരഗതി മാറ്റാന്‍ ശേഷിയുള്ള വമ്പനടിക്കാരനായ താരമാണ്.
ഏഴാാം നമ്പറില്‍ കളിച്ചേക്കുക സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാവും. സീനിയര്‍ ടീമിലെ അവിഭാജ്യ ഘടകമല്ല അദ്ദഹം. ടീമിന് അകത്തും പുറത്തുമായി തുടരുന്നയാളാണ് നിതീഷ്.
എട്ടാമനായി ടീമിലുണ്ടാവുക സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ ദൗത്യം യുവ താരം രവി ബിഷ്‌നോയിക്കാവും. അവസാന ഗെയിംസിലും അദ്ദേഹം ടീമിലുണ്ടായിരുന്നു.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് മുഹമ്മദ് സിറാജാണ്. നിലവില്‍ ടി20യില്‍ അദ്ദേഹം സീനിയര്‍ ടീമിന്റെ ഭാഗല്ല. അതിനാല്‍ ഗെയിംസില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ അവസരവും പ്രതീക്ഷിക്കാം. പേസ് ബൗളിങില്‍ സിറാജിന്റെ പങ്കാളിയായി എത്തിയേക്കുക പ്രസിദ്ധ് കൃഷ്ണയുമാവും.
ഏഷ്യന്‍ ഗെയിസിനുള്ള ഇന്ത്യന്‍ സാധ്യതാ 11
വൈഭവ് സൂര്യംവംശി, പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.