Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2026: സഞ്ജുവിന് സീറ്റുറപ്പ്!! വെടിക്കെട്ട് താരങ്ങളില്‍ ഒരാള്‍ ഔട്ട്? ഇതാ ഇന്ത്യന്‍ 11

ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യയുടെ പ്രധാനപ്പെട്ട സ്വപ്‌നങ്ങളിലൊന്നാണ് ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്. കഴിഞ്ഞ തവണത്തേതു പോലെ ക്രിക്കറ്റിനെ ഈ ഗെയിംസിലും മല്‍സര ഇനമായി നിലനിര്‍ത്തിയിരിക്കുകയാണ്.

റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ സ്വന്തമാക്കിയ സ്വര്‍ണ മെഡല്‍ കാത്തുസൂക്ഷിക്കാനുറച്ചായിരിക്കും ഇന്ത്യ ഇത്തവണയിറങ്ങുക. കഴിഞ്ഞ എഡിഷനില്‍ രണ്ടാംനിര ടീമിനെയാണ് ഗെയിംസില്‍ ഇന്ത്യ പരീക്ഷിച്ചതെങ്കില്‍ ഇത്തവണ മുന്‍നിര താരങ്ങള്‍പ്പെട്ട ശക്തമായ സ്‌ക്വാഡിനെയാണ് തിരഞ്ഞെടുത്തത്.

SANJU ABHISHEK

ശ്രേയസ് അയ്യര്‍ക്കു കീഴിലാണ് തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ട് ഗെയിംസില്‍ ഇന്ത്യ അങ്കത്തിന് കച്ചമുറുക്കുക. ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യക്കായി ഇറങ്ങുക ഇവര്‍

ഏഷ്യന്‍ ഗെയിംസില്‍ ഓപ്പണിങ് ജോടികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാവും ഇന്ത്യക്കു ഏറ്റവുമധികം തല പുകയ്‌ക്കേണ്ടി വരിക. കാരണം മൂന്നു പേരാണ് ഈന റോളിലേക്കു മല്‍സര രംഗത്തുള്ളത്. ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ അഭിഷേക് ശര്‍മ, മലയാളി സൂപ്പര്‍ താരം സഞ്ജു സംസണ്‍, കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി എന്നിവരാണിത്.

ഇവരില്‍ സഞ്ജുവിനു ഇലവനില്‍ സ്ഥാനമുറപ്പാണെന്നു പറയാം. കാരണം കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതോടെ ഏതു സമ്മര്‍ദ്ദ ഘട്ടങ്ങളിലും പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെൡയിച്ചു കഴിഞ്ഞു. അതിനാല്‍ ഇനി സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്താന്‍ കോച്ച് ഗൗതം ഗംഭീറിന് താല്‍പ്പര്യവും കാണില്ല.

കൂടാതെ കഴിഞ്ഞ ലോകകപ്പിന്റെ തുടക്കത്തില്‍ രണ്ടു ഇടംകൈയന്‍ ഓപ്പമാരെ വച്ചുള്ള (അഭിഷക്- ഇഷാന്‍ കിഷന്‍) ഇന്ത്യയുടെ പരീക്ഷണം പാളുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബാറ്റിങില്‍ കുറേക്കൂടെ വൈവിധ്യം കൊണ്ടുവരാന്‍ സഞ്ജുവിനെ അന്നു ഓപ്പണിങിലേക്കു തിരികെ വിളിച്ചത്. ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഗെയിം പ്ലാന്‍ ഇതായിരിക്കും.

സഞ്ജുവിനൊപ്പം അഭിഷേകായിരിക്കും ഓപ്പണിങില്‍ കളിച്ചേക്കുക. കാരണം വൈഭവിനേക്കാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനാണ്. ഇതു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറിയേക്കുകയും ചെയ്യും. അതിനാല്‍ സഞ്ജു- അഭിഷേക് ഓപ്പണിങ് സഖ്യത്തെ ഗെയിംസില്‍ ഉറപ്പിക്കാം.

ടി20 ലോകകപ്പിലേതു പോലെ വണ്‍ഡൗണായി ഇഷാന്‍ കിഷനുണ്ടാവും. ഈ പൊസിഷനിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പില്‍ മൂന്നാമനായി മിന്നിച്ച ഇഷാന്‍ പിന്നീട് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാബാദിനു വേണ്ടിയും ഈ റോളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തു.

SHREYAS IYER

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഊഴമായിരിക്കും. തൊട്ടു പിറകെ വൈസ് ക്യാപ്റ്റനും യുവ ഇടംകൈയന്‍ ഓള്‍റൗണ്ടറുമായ തിലക് വര്‍മയെത്തും. അതിനു ശേഷം നാലു ഓള്‍റൗണ്ടര്‍മാര ഇലവനില്‍ കാണാം.

മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍. പുതിയ സീം ബൗളിങ് ഓള്‍റൗണ്ടറായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഹര്‍ഷിത് റാണ എന്നിവരുണ്ടാവും.

ഇത് ഒമ്പതാം നമ്പര്‍ വരെ ടീമിന് ബാറ്റിങില്‍ ആഴവും നല്‍കും. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമായും ഇലവനിലെ അവസാനത്തെ രണ്ടു പേര്‍.

ഗെയിംസില്‍ ഇന്ത്യന്‍ സാധ്യതാ 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Tuesday, June 9, 2026, 6:44 [IST]
Other articles published on Jun 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+