Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2026: മിഷന്‍ ഗോള്‍ഡ്!! നയിക്കാന്‍ സൂര്യ, സഞ്ജുവില്ല; ടീം 'ലീക്കായി'

ഈ വര്‍ഷം സപ്ംതബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊന്ന് ക്രിക്കറ്റിലാണ്. അവസാന എഡിഷന്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യന്‍ സംഘമാണ് ക്രിക്കറ്റില്‍ പൊന്നണിഞ്ഞത്.

അന്നു മുന്‍നിര താരങ്ങളില്ലാതെ രണ്ടാം നിരക്കാരെ വച്ചായിരുന്നു ഇന്ത്യയുടെ നേട്ടം. എന്നാല്‍ ഇത്തവണ പ്രധാന ടീമിനെ തന്നെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിനായി നിയോഗിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

SURYAKUMAR YADAV Asian Games 2026

ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകളെ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുരുഷ ടീമിനെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കുമ്പോള്‍ വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗറും തന്നെ നയിക്കും. ഇന്ത്യയുടെ പ്രാഥമിക സ്‌ക്വാഡിന്റെ ലിസ്റ്റ് ഇന്ത്യന്‍ ഒളിംപിക് അസോസിഷേന് ബിസിസിഐ കൈമാറി കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്.

ഇന്ത്യക്ക് എ ടീം തന്നെ

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരുക്കുന്ന ഏറെക്കുറെ അതേ ടീമിനെ തന്നെയാണ് ഏഷ്യന്‍ ഗെയിംസിനു വേണ്ടിയും ഇന്ത്യ ജപ്പാനിലേക്കു അയക്കുക. പ്രാഥമിക സ്‌ക്വാഡാണ് ഇപ്പോള്‍ ഐഒഎയ്ക്കു ബിസിസിഐ നല്‍കിയിട്ടുള്ളത്. മേയ് അവസാനത്തോടെ മാത്രമേ അന്തിമ സ്‌ക്വാഡിനെ കുറിച്ച് സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

ക്രിക്കറ്റില്‍ എ ടീമിനെ തന്നെയാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ അയക്കുക. മേയ് അവസാനത്തോടെ അന്തിമ പേരുകള്‍ തീരുമാനിക്കുകയും ചെയ്യും. പ്രധാനപ്പെട്ട പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങളുടെ ലിസറ്റ് ഐഒഎയ്ക്ക് ബിസിസിഐ അയച്ചു കൊടുത്തു കഴിഞ്ഞു. മുന്‍ നിര ക്രിക്കറ്റര്‍മാരെല്ലാം സെലക്ഷന് ലഭ്യമാണെന്നും അടുത്ത വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

ഇന്ത്യ രണ്ടിലും നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ്. 2023ല്‍ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യാഡില്‍ നമ്മുടെ പുരുഷ, വനിതാ ടീമുകള്‍ ചാംപ്യന്‍മാരായിരുന്നു.

ലോസ് ആഞ്ചലസ് ഗെയിംസില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തിയതോടെ വ്യത്യസ്ത കായിക ഇനങ്ങളുള്‍പ്പെടുന്ന ഏഷ്യാഡ്, ഒളിംപിക്‌സ് പോലുള്ളവയുടെ പ്രാധാന്യവും വര്‍ധിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ടീമില്‍ ആരെല്ലാം?

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്താനുള്ള ചുമതല ഇത്തവണ സൂകാര്‍ യാദവിനെ ഏല്‍പ്പിക്കും. അദ്ദേഹത്തിനു കൂട്ടായി മറ്റു മുന്‍നിര കഴിക്കാരെല്ലാം കൂടെയുണ്ടാവും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ളവര്‍ പ്രാഥമിക സ്ക്വാഡിലുള്ളപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ സംഘത്തിലില്ല. അദ്ദേഹത്തെ ഇപ്പോള്‍ നല്‍കിയ ലിസ്റ്റില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്.

HARMANPREET KAUR Asian Games 2026

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ല. അദ്ദേഹത്തിനു വിശ്രമം നല്‍കിയതാവാനുള്ള സാധ്യതയാണുള്ളത്. ബുംറട്ക്കു പകരം മുഹമ്മദ് സിറാജാണ് ടീമില്‍ പ്രധാന ഫാസ്റ്റ് ബൗളല്‍മാരില്‍ ഒരാള്‍. അര്‍ഷ്ദീപ് സിങും ടീമിലുണ്ട്.

ഇന്ത്യയുടെ പ്രാഥമിക സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, റിങ്കു സിംഗ്.

വനിതാ ടീം - ഹര്‍മന്‍പ്രീത് കൗര്‍ ക്യാപറ്റന്‍), സ്മൃതി മന്ദന, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, രേണുക താക്കൂര്‍, സ്നേഹ് റാണ, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

Story first published: Friday, February 20, 2026, 15:27 [IST]
Other articles published on Feb 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+