Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

നഗോയ (നഗോയ): 20ാമത് ഏഷ്യന്‍ ഗെയിംസ് ഈ വര്‍ഷം സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ജപ്പാനില്‍ നടക്കാനിരിക്കുകയാണ്. ഒളിംപിക്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി വിശേഷിപ്പിക്കപ്പെടുന്ന ഗെയിംസില്‍ ഇന്ത്യയുള്‍പ്പെടെ 46ഓളം രാജ്യങ്ങളാണ് 43 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുക.

ക്രിക്കറ്റും ഇത്തവണ ഗെയിംസിലെ മല്‍സര ഇനങ്ങളിലൊന്നാണെന്നത് ഇന്ത്യക്കു നല്‍കുന്ന പ്രതീക്ഷകളും വാനോളമാണ്. ഒരു മെഡസും ഈ ഇനത്തില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്നു പറയാം. ടി20 ഫോര്‍മാറ്റിലായിരിക്കും ക്രിക്കറ്റിലെ മല്‍സരങ്ങള്‍ നടക്കുന്നത്.

SANJU ABHISHEK

സ്വര്‍ണ മെഡലില്‍ കുറച്ചൊന്നും ക്രിക്കറ്റില്‍ ഇന്ത്യക്കു പ്രതീക്ഷിക്കുന്നുണ്ടാവില്ലെന്നുറപ്പാണ്. അതിനാല്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെയവും ജപ്പാനിലേക്കു അയക്കുക.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെ ഉള്ളവരെ ഉള്‍പ്പെടുത്തി 30 അംഗ സാധ്യതാ ടീമിനെ ബിസിസിഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകളും അടുത്തിടെ വന്നിരുന്നു.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

ഏഷ്യന്‍ ഗെയിംസിന്റെ അതേ സമയത്തു തന്നെ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. അതിനാല്‍ ഒരേ സമയത്തു രണ്ടു ടീമുകളെയും ഇന്ത്യക്കു അണിനിരത്തേതായും വരും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ശക്തമായ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ക്യാപ്റ്റന്‍ സഞ്ജു

ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യന്‍ ക്യാപ്റ്റനായി മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍ വന്നേക്കുമെന്നതാണ്. കഴിഞ്ഞ ഗെയിംസില്‍ ടീമിനെ സ്വര്‍ണത്തിലേക്കു നയിച്ച റുതുരാജ് ഗെയ്ക്വാദ് ഇത്തവണ സ്‌ക്വാഡില്‍ പോലും ഉണ്ടാവാനിടയില്ല.

ദേശീയ ടീമിനു അകത്തും പുറത്തുമായി ദീര്‍ഘകാലം തുടര്‍ന്ന സഞ്ജു കഴിഞ്ഞ ഐസിസി ടി20 ലോകകപ്പോടെ തന്റെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനു ശേഷം ഭാവി നായകസ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളും വരികയാണ്.

IPL 2026: സഞ്ജു സൂക്ഷിച്ചോ!! ഗില്‍ രണ്ടും കല്‍പ്പിച്ച്, ടീം ഇന്ത്യയില്‍ തിരിച്ചെത്തും; പ്ലാനിങ്ങനെ

IPL 2026: സഞ്ജു സൂക്ഷിച്ചോ!! ഗില്‍ രണ്ടും കല്‍പ്പിച്ച്, ടീം ഇന്ത്യയില്‍ തിരിച്ചെത്തും; പ്ലാനിങ്ങനെ

ഏഷ്യന്‍ ഗെയിംസ് പോലെ വലിയൊരു വേദിയില്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്കു നയിക്കാനായാല്‍ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനും സഞ്ജുവിനു സാധിക്കും. അദ്ദേഹത്തെ തന്നെ ഈ ദൗത്യം ബിസിസിഐ ഏല്‍പ്പിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റു അംഗങ്ങളിലേക്കു വന്നാല്‍ ഓപ്പണിങിലുണ്ടാവുക. വെടിക്കെട്ട് താരം അഭിഷേക് ശര്‍മയും കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും. തനിച്ചു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള രണ്ടു മാച്ച് വിന്നര്‍മാരാണ് ഇരുവരും. ഇവരാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ വണ്‍ഡൗണൗയി മൂന്നാം നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യുന്നത്.

നാലാമനായി അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ കാണാം. ഒരു വര്‍ഷത്തിലേറെ ഇന്ത്യന്‍ ടീമിനു പുറത്തിരുന്ന ശേഷം ഈ വര്‍ഷം മടങ്ങിയെത്തിയ അദ്ദേഹ മിന്നുന്ന ഫോമിലാണ്. ടി20 ടീമിലെ സ്ഥാനം ഭദ്രമാക്കിയ ഇഷാന്‍ ഏകദിനത്തിലും തിരിച്ചുവിളിക്കപ്പെട്ടിരിക്കുകയാണ്.

SHREYAS IYER

ഇഷാന്‍ കഴിഞ്ഞാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യരും നിതീഷ് കുമാര്‍ റെഡ്ഡിയുമായിരിക്കും. ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് ഒരു തിരിച്ചുവരവ് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.

ഏഴാമനായി ഫിനിഷര്‍ റോളില്‍ റിങ്കു സിങുണ്ടാലും. അവസാന ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവുക യുവതാരം രവി ബിഷ്‌നോയിയായിരിക്കും. പേസ് ബൗളിങിലേക്കു വന്നാല്‍ മുഹമ്മദ് സിറാജിനായിരിക്കും ആക്രമണങ്ങളുടെ ചുമതല. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാവും മറ്റു പേസര്‍മാര്‍.

ഇന്ത്യയുടെ സാധ്യതാ ലൈനപ്പ്

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ.

ബാക്കപ്പുകള്‍- വാഷിങ്ടണ്‍ സുന്ദര്‍, ആയുഷ് ബഡോനി, അനുകുല്‍ റോയ്, ഖലീല്‍ അഹമ്മദ്.

Story first published: Tuesday, June 2, 2026, 6:47 [IST]
Other articles published on Jun 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+