Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian games 2023: ലോകകപ്പ് മിസ്സായാല്‍ സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റന്‍! ബി ടീമിനൊപ്പം ചൈനയിലേക്ക്

ചൈനയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ടീമിനെ അയക്കാന്‍ ബിസിസിഐ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇത്തവണ ക്രിക്കറ്റ് ടീമുകള്‍ ഇന്ത്യക്കു വേണ്ടി മെഡലുകള്‍ വാരാനിറങ്ങും. നേരത്തേ ക്രിക്കറ്റ് ടീമുകളെ ഗെയിംസിനു അയക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. പക്ഷെ ഇപ്പോള്‍ ഈ തീരുമാനം മാറ്റിയതോടെ ക്രിക്കറ്റ് പ്രേമികകളും ത്രില്ലടിച്ചിരിക്കുകയാണ്. ടി20 ഫോര്‍മാറ്റിലായിരിക്കും ഗെയിംസിലിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍.

ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ അതേ സമയത്തു തന്നെയാണ് ഏഷ്യന്‍ ഗെയിംസും നടക്കുക. അതുകൊണ്ടു തന്നെ ബി ടീമിനെയാണ് ഗെയിംസിനായി ഇന്ത്യ അയക്കുകയെന്നാണ് വിവരം. ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കു ഗെയിംസിനുള്ള ബി ടീമിലേക്കു നറുക്കുവീഴും. എന്നാല്‍ വനിതകളില്‍ ഏറ്റവും ശക്തമായ സംഘത്തെയായിരിക്കും ഇന്ത്യ അയക്കുക.

SANJU SAMSON

സപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടു വരെയാണ് ചൈനയിലെ ഗ്വാങ്ഷുയില്‍ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. ഏകദിന ലോകകപ്പാവട്ടെ ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 23 വരെയാണ് ഇന്ത്യയിലെ വിവിധ വേദികളിലായി നടക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ ആരാവും നയിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ക്യാപ്റ്റനായി നറുക്കുവീഴാനുള്ള സാധ്യത കൂടുതസാണ്. ലോകകപ്പ് ടീമിലക്കു തിരഞ്ഞെുക്കപ്പെട്ടില്ലെങ്കില്‍ ഉറപ്പായും സഞ്ജുവായിരിക്കും ഏഷ്യന്‍ ഗെയിംസില്‍ നായകസ്ഥാനത്തേക്കു വരുന്നത്.

നിലവില്‍ സഞ്ജു ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാവുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ലോകകപ്പിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കാറപകടത്തിലേറ്റ പരിക്കില്‍ നിന്നും മുക്തനായി കൊണ്ടിരിക്കുകയാണ്. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അദ്ദേഹം. പക്ഷെ ലോകകപ്പില്‍ പൂര്‍ണ ഫിറ്റ്‌നസ് റിഷഭിനു തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്.

റിഷഭ് പന്ത് ലോകകപ്പില്‍ ഫിറ്റന്‌സ് തിരിച്ചുപിടിച്ചില്ലെങ്കില്‍ സഞ്ജുവിനു 20 അംഗ സ്‌ക്വാഡില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിനു ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ സാധിക്കുകയുമില്ല. റിഷഭ് ഇല്ലെങ്കില്‍ സഞ്ജുവും ഇഷാന്‍ കിഷനുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍.

ഏഷ്യന്‍ ഗെയിംസിനു സഞ്ജുവില്ലെങ്കില്‍ ബി ടീമിന്റെ ക്യാപ്റ്റനായി ശിഖര്‍ ധവാന്‍, നിതീഷ് റാണ എന്നിവരിലൊരാള്‍ക്കു നറുക്കുവീണേക്കും. നിലവില്‍ ഈ രണ്ടു പേര്‍ക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

SHIKHAR DHAWAN

ഏഷ്യന്‍ ഗെയിംസില്‍ ഇതു മൂന്നാം തവണയാണ് മല്‍സര ഇനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. നേരത്തേ 2010, 14 വര്‍ഷങ്ങളിലെ ഏഷ്യാഡുകളിലും ക്രിക്കറ്റ് ഒരു മല്‍സര ഇനമായിരുന്നു. പക്ഷെ ഇന്ത്യ ക്രിക്കറ്റില്‍ ടീമിനെ പങ്കെടുപ്പിച്ചിരുന്നില്ല. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യ ഗെയിംസില്‍ നിന്നും ക്രിക്കറ്റ് ഒഴിവാക്കപ്പെടുകയുമായിരുന്നു.

എന്നാല്‍ ഇത്തവണ വീണ്ടും ക്രിക്കറ്റിനെ ഗെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഗ്വാങ്ഷുവില്‍ ഗെയിംസ് നടക്കേണ്ടിയിരുന്നത്. പക്ഷെ കൊവിഡ് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു മേള നീട്ടി വയ്ക്കുകയായിരുന്നു.

ഗെയിംസില്‍ ഇത്തവണ ഇന്ത്യ അയക്കുന്ന ബി ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം. റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, നിതീഷ് റാണ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, റിങ്കു സിങ്, ശിവം ദുബെ, രവി ബിഷ്‌നോയ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ശിവം മാവി, മോഹിത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ളരാണ്. ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലെങ്കില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായി ഈ ടീമിലെത്തുകയും ചെയ്യും.

Story first published: Saturday, June 24, 2023, 13:02 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+