Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഇവര്‍ക്കു ഇന്ത്യന്‍ അരങ്ങേറ്റം, സഞ്ജുവിന്റെ എതിരാളിയടക്കം നാല് പേര്‍!

ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ക്രിക്കറ്റിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യാഡില്‍ ക്രിക്കറ്റില്‍ മെഡല്‍ക്കൊയ്ത്തിനായി ടീമുകളെ ഇറക്കാന്‍ ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. ടി20 ഫോര്‍മാറ്റില്‍ മല്‍സരങ്ങള്‍ നടക്കുന്ന ഗെയിംസില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ ടീമുകളെ അയക്കും.

പുരുഷ വിഭാഗത്തില്‍ രണ്ടാംനിര ടീമായിരിക്കു മാറ്റുരയ്ക്കുകയെങ്കില്‍ വനിതകളില്‍ ഹര്‍മന്‍പ്രീത് കൗറിനു കീഴില്‍ പ്രധാന ടീമിനെയും ഇന്ത്യ അണിനിരത്തുമെന്നാണ് വിവരം. ഏകദിന ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ഏറെക്കുറെ ഇതേ സമയത്തു തന്നെയാണ് ഏഷ്യന്‍ ഗെയിംസും നടക്കുന്നത്.

JITESH SHARMA

ഈ കാരണത്താലാണ് സീനിയര്‍ താങ്ങളുള്‍പ്പെടുന്ന പ്രധാന ടീമിനെ ഇന്ത്യക്കു ചൈനയിലേക്കു അയക്കാന്‍ സാധിക്കാതെ പോവുന്നത്. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമല്ലാത്തവരെയായിരിക്കും ഏഷ്യന്‍ ഗെയിംസിനുള്ള സംഘത്തിലേക്കു ഇന്ത്യ പരിഗണിക്കുക. വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചേക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ടീമിനെ പരിശീലിപ്പിക്കുക എന്‍സിഎ മേധാവി കൂടിയായ വിവിഎസ് ലക്ഷ്മണായിരിക്കും. ചില താരങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ കുപ്പായത്തിലുള്ള അരങ്ങേറ്റം കൂടിയായിരിക്കും ഏഷ്യന്‍ ഗെയിംസ്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കാനിടയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു സഞ്ജു സാംസണിനും ഇഷാന്‍ കിഷനും വെല്ലുവിളി സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഏഷ്യാഡില്‍ തിളങ്ങിയാല്‍ അതു ജിതേഷിനു സീനിയര്‍ ടീമിലും കൂടുതല്‍ അവസരങ്ങള്‍ക്കു വഴിയൊരുക്കും.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് അദ്ദേഹത്തെ ദേശീയ ടീമിനു തൊട്ടരികെയെത്തിച്ചിരിക്കുന്നത്. ഫിനിഷറുടെ റോളില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ജിതേഷിനു കഴിയും. ഈ വര്‍ഷമാദ്യം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയ്ക്കിടെ സഞ്ജു പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ജിതേഷിനു പകരക്കാരനായി ടീമിലേക്കു വിളിയെത്തിയിരുന്നു. പക്ഷെ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.

MOHSIN KHAN

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാനാണ് ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറാനിടയുള്ള രണ്ടാമത്തെ താരം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം വരവറിയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയും മികച്ച പ്രകടനമാണ് മൊഹ്‌സിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കുകള്‍ പിടികൂടിയില്ലായിരുന്നെങ്കില്‍ ഇതിനകം അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുമായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിന്റെ ആദ്യ പകുതി പരിക്കു കാരണം മൊഹ്‌സിനു നഷ്ടമായിരുന്നു. രണ്ടാം പകുതിയിലാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. അവസരം ലഭിച്ചാല്‍ ഏഷ്യന്‍ ഗെയിംസില്‍ ദേശീയ ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ മൊഹ്‌സിനു കഴിയും.

വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങാണ് ഏഷ്യാഡിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി ചില തീപ്പൊരി പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ കന്നി ഐപിഎല്‍ സെഞ്ച്വറിയും സിങ് കുറിച്ചിരുന്നു.

ഏഷ്യാഡില്‍ ഇന്ത്യക്കു ഓപ്പണറുടെ റോളില്‍ പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം. ധവാന്‍ ക്യാപ്റ്റനാവുകയാണെങ്കില്‍ ഓപ്പണിങ് പങ്കാളിയായി പ്രഭ്‌സിമ്രന്‍ നല്ലൊരു ഓപ്ഷനാണ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിനു വേണ്ടി ഓപ്പണ്‍ ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു.

യുവ പേസര്‍ ഹര്‍ഷിത് റാണയാണ് ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിക്കാന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം അരങ്ങേറിയ താരമാണ് അദ്ദേഹം. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി ബാറ്റിങിലും തന്റെ കഴിവ് തെളിക്കാന്‍ റാണയ്ക്കായിരുന്നു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസ് റാണയുടെ കഴിവ് പരീക്ഷിക്കാനുള്ള ഏറ്റവും നല്ല വേദിയായിരിക്കും.

Story first published: Sunday, July 2, 2023, 22:21 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+