Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: രക്ഷകനായി ഛേത്രി, മ്യാന്‍മറിനെ പൂട്ടി ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍! വനിതകള്‍ തോറ്റു

ഹാങ്ചൗ: ഏഷ്യാ കപ്പ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. നിര്‍ണ്ണായക മത്സരത്തില്‍ മ്യാന്‍മറിനെ 1-1 സമനിലയില്‍ തളച്ച ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കുകയായിരുന്നു. 23ാം മിനുട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രി ലക്ഷ്യം കണ്ടപ്പോള്‍ 74ാം മിനുട്ടില്‍ യാന്‍ ക്യാ ഹാറ്റ്‌വി മ്യാന്‍മറിനെ ഒപ്പമെത്തിക്കുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ സൗദി അറേബ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. 13 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

ഗ്രൂപ്പ് എയില്‍ ഇന്ത്യയും മ്യാന്‍മറും ഓരോ മത്സരങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്‌തെങ്കിലും ഗോള്‍ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. രണ്ട് മത്സരവും ജയിച്ച ചൈനയാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

വനിതാ ഫുട്‌ബോള്‍ ടീം തായ്‌ലന്‍ഡിനോട് തോറ്റാണ് പുറത്തായത്. നിര്‍ണ്ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്. ശക്തരായ തായ്‌ലന്‍ഡിനെതിരേ ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒരു ഗോളിന് മുട്ടുമടക്കേണ്ടി വന്നു. 53ാം മിനുട്ടില്‍ പാരിചത് തോങ്‌റോങ്ങാണ് തായ്‌ലന്‍ഡിനായി ലക്ഷ്യം കണ്ടത്. ഇന്ത്യക്ക് ഗോള്‍മടക്കാന്‍ സാധിച്ചെങ്കിലും ഓഫ് സൈഡായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു.

sumit

നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നില്ല. ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പെയോട് 2-1നും ഇന്ത്യ തോറ്റിരുന്നു. മൂന്ന് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരവും തോറ്റതോടെ ഇന്ത്യക്ക് പുറത്തോട്ടുള്ള വഴി തുറക്കുകയായിരുന്നു.

വനിതകളുടെ 50 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സെറീന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വിയറ്റ്‌നാമിന്റെ തീ താം എന്‍ഗ്യൂയനെ 5-0ന് തോല്‍പ്പിച്ചാണ് സെറീന്റെ മുന്നേറ്റം. ടേബിള്‍ ടെന്നിസിന്റെ പുരുഷ ടീം ഇനത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയോട് 3-0ന് തോറ്റു. നിര്‍ണ്ണായക മത്സരത്തില്‍ വെറ്ററന്‍ താരം ശരത് കമാല്‍ ജുന്‍സങ്ങിനോട് 3-2 പരാജയപ്പെടുകയായിരുന്നു.

ചെസില്‍ പുരുഷ വിഭാഗത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റര്‍ വിദിത് സന്തോഷ് ഗുജറാത്തിക്ക് അപ്രതീക്ഷിത തോല്‍വി നേരിട്ടു. ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന റാങ്കുകാരനായ താരത്തെ കസാക്കിസ്ഥാന്റെ കസിബെക് നോഗര്‍ബെക്കാണ് തോല്‍പ്പിച്ചത്.

അതേ സമയം വനിതാ വിഭാഗത്തില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. കൊനേരു ഹംപി, ഡി ഹരിക എന്നിവര്‍ ആദ്യ രണ്ട് റൗണ്ടും ജയിച്ച് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. 56 കിലോഗ്രാം വുഷുവില്‍ ഇന്ത്യയുടെ സുനില്‍ സിങ് ഫിലിപ്പൈന്‍ താരം അര്‍നല്‍ മന്ദാലിനോട് തോറ്റു.

Story first published: Sunday, September 24, 2023, 19:20 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+