For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ ഇലവനില്‍ പാക് താരങ്ങളില്ല — കാരണമിതാണ്

ക്രിക്കറ്റ് ലോകം ആകാംക്ഷയിലാണ്. ഏഷ്യാ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ലോക ഇലവനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ചൊവാഴ്ച്ച പ്രഖ്യാപിച്ചു. മാര്‍ച്ചിലാണ് ഏഷ്യാ ഇലവനും ലോക ഇലവനും തമ്മിലെ തീപാറും പോരാട്ടം. രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മവാര്‍ഷികം മുന്‍നിര്‍ത്തി ബിസിബിയാണ് ട്വന്റി-20 പരമ്പര സംഘടിപ്പിക്കുന്നത്.

Why Pakistan players are not part of Asia XI vs World XI in Dhaka? | Oneindia Malayalam
ഇന്ത്യൻ സാന്നിധ്യം

രണ്ടു മത്സരങ്ങളുണ്ട് പരമ്പരയില്‍. ആവേശോജ്വലമായ പോരാട്ടങ്ങള്‍ക്ക് ധാക്ക ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയാകും. പറഞ്ഞുവരുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ബാഹുല്യമാണ് ഏഷ്യാ ഇലവനില്‍. വിരാട് കോലിയടക്കം ആറു ഇന്ത്യന്‍ കളിക്കാരെയാണ് സ്‌ക്വാഡിലേക്ക് ബിസിബി തിരഞ്ഞെടുത്തത്. കോലിക്കൊപ്പം കെഎല്‍ രാഹുലും റിഷഭ് പന്തും ശിഖര്‍ ധവാനും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ഏഷ്യാ ഇലവനില്‍ കളിക്കും.

മറ്റു താരങ്ങൾ

ഇതേസമയം, പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമായിരിക്കും കെഎല്‍ രാഹുല്‍ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയും ഇക്കാലയളവില്‍ നടക്കുന്നതുകൊണ്ട് കോലിയുടെ കാര്യത്തില്‍ ചെറിയ അനിശ്ചിതത്വമുണ്ട്. എന്തായാലും ഇന്ത്യന്‍ താരങ്ങളെ കൂടാതെ നാലു ബംഗ്ലാദേശ് താരങ്ങളെയും സ്‌ക്വാഡില്‍ കാണാം. മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹീം, തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ് എന്നിവരാണ് ടീമിലെ ബംഗ്ലാ സാന്നിധ്യം.

ഒരു സംശയം ബാക്കി

ലസിത് മലിംഗയും തിസാര പെരേരയും ലങ്കയെ പ്രതിനിധീകരിച്ച് ഏഷ്യാ ഇലവനിലുണ്ട്. അഫ്ഗാന്‍ ടീമില്‍ നിന്നും റാഷിദ് ഖാനും യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനും ഏഷ്യാ ഇലവനില്‍ കയറിപ്പറ്റി. സന്തീപ് ലാമിച്ഛാനെ മാത്രമാണ് സ്‌ക്വാഡിലെ ഏക നേപ്പാള്‍ താരം.

മികവുറ്റ താരങ്ങളാണ് ഏഷ്യാ ഇലവനിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബിസിബി അധ്യക്ഷന്‍ നസ്മുള്‍ ഹസ്സന്‍ ഏഷ്യാ ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സംശയം മാത്രം ആരാധകര്‍ക്ക് ബാക്കി — ടീമില്‍ എന്തേ പാകിസ്താന്‍ താരങ്ങളില്ല?

പാക് താരങ്ങളില്ല

ബാബര്‍ അസം, ഷഹീന്‍ അഫ്രീദി തുടങ്ങിയ പ്രതിഭകളില്ലാത്ത 'ഏഷ്യാ ഇലവന്‍' ടീമിനെ ഉള്‍ക്കൊള്ളാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രയാസമുണ്ട്. എന്നാല്‍ ഏഷ്യാ ഇലവന്‍ സ്‌ക്വാഡില്‍ പാക് താരങ്ങളെ പരിഗണിക്കാതിരുന്നതിന് കാരണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുതന്നെ. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ കാലമാണിപ്പോള്‍. ഈ അവസരത്തില്‍ ഏഷ്യാ ഇലവനായി താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിബിയെ അറിയിക്കുകയായിരുന്നു.

നായകന്മാർ

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 22 വരെയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. മാര്‍ച്ച് 21 -നും 22 -നുമാണ് ഏഷ്യ ഇലവന്‍ – ലോക ഇലവന്‍ പരമ്പരയും. നിലവില്‍ രണ്ടു നായകന്മാരുണ്ട് ഏഷ്യാ ഇലവന്‍ സ്‌ക്വാഡില്‍. വിരാട് കോലിയും മുഷ്ഫിഖുര്‍ റഹീമും. ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്‍നിര്‍ത്തി കോലി പിന്മാറിയാല്‍ മുഷ്ഫിഖുറായിരിക്കും ടീമിനെ നയിക്കുക.

സ്ക്വാഡ്

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഇരു മത്സരങ്ങളുടെയും സംപ്രേക്ഷണാവകാശം. ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ അവസരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറു മണിക്കാണ് മത്സരങ്ങള്‍ നടക്കുക. ഏഷ്യാ ഇലവന്‍, ലോക ഇലവന്‍ സ്‌ക്വാഡുകളെ ചുവടെ കാണാം.

Most Read: ടെസ്റ്റിൽ ഇന്ത്യ ചെയ്തത് രണ്ട് അബദ്ധം!! വന്‍ തോല്‍വി ചോദിച്ചു വാങ്ങി... തുറന്നടിച്ച് മുന്‍ പാക് താരം

ഏഷ്യാ ഇലവന്‍

ഏഷ്യാ ഇലവന്‍

കെഎല്‍ രാഹുല്‍ (ഒരു മത്സരം മാത്രം), വിരാട് കോലി (അനിശ്ചിതത്വം തുടരുന്നു), ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ലിറ്റണ്‍ ദാസ്, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, തിസാര പെരേര, റാഷിദ് ഖാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സന്തീപ് ലാമിച്ഛാനെ, ലസിത് മലിംഗ, മുജീബുര്‍ റഹ്മാന്‍.

ലോക ഇലവന്‍

ലോക ഇലവന്‍

അലെക്‌സ് ഹെയ്ല്‍സ്, ക്രിസ് ഗെയ്ല്‍, ഫാഫ് ഡുപ്ലെസി (നായകന്‍), നിക്കോളസ് പൂരന്‍, ബ്രെണ്ടന്‍ ടെയ്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍, ലുങ്കി എന്‍ഗിഡി, ആന്‍ട്രൂ ടൈ, മിച്ചല്‍ മക്ലിനാഗന്‍.

Most Read: ആ മാജിക്ക് ധോണിക്കറിയാം!! ബൗളര്‍മാര്‍ പുകഴ്ത്തുന്നതും അതുകൊണ്ടുതന്നെ.. വെളിപ്പെടുത്തി ഓജ

Story first published: Wednesday, February 26, 2020, 11:55 [IST]
Other articles published on Feb 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+