ടെസ്റ്റ്: ഇന്ത്യ ചെയ്തത് രണ്ട് അബദ്ധം!! വന്‍ തോല്‍വി ചോദിച്ചു വാങ്ങി... തുറന്നടിച്ച് മുന്‍ പാക് താരം
കറാച്ചി: ന്യൂസിലാന്‍ഡിനെതിരേ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. പത്തു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കും സംഘത്തിനും നേരിടേണ്ടി വന്നത്. വെറും നാലു ദിവസം കൊണ്ടു തന്നെ ലോക ഒന്നാം റാങ്കുകാരായ ഇന്ത്യയെ കിവികള്‍ തീര്‍ത്തിരുന്നു.
ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണം. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ തനിക്കു ഒട്ടും മതിപ്പില്ലെന്നു ലത്തീഫ് തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

വിദേശത്തു ടെസ്റ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ വെല്ലിങ്ടണില്‍ ഇന്ത്യ തങ്ങളുടെ സ്വാഭാവിക പ്രകടനം പോലും പുറത്തെടുത്തില്ലെന്നു ലത്തീഫ് ചൂണ്ടിക്കാട്ടി.
ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഇന്ത്യ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയായിരുന്നു. നേരത്തേ ഇന്ത്യ ഇങ്ങനെയല്ല കളിച്ചിരുന്നതെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി.

ബൗണ്ടറി നേടാന്‍ സാധിക്കുമായിരുന്ന പല പന്തുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഷോട്ട് പോലും കളിക്കാതെ ഒഴിവാക്കുകയാണ് ചെയ്തത്. മറിച്ച് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ കൂടുതല്‍ ആക്രമിച്ച് ബാറ്റ് ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. ബാറ്റിങ് നിര മാത്രമല്ല ബൗളിങ് നിരയുടെയും പ്രകടനം തന്നെ നിരാശപ്പെടുത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പേസര്‍ ഉമേഷ് യാദവ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു നേട്ടം കൊയ്യാന്‍ സാധിക്കുമായിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമെല്ലാം വെല്ലിങ്ടണില്‍ സ്റ്റംപ് മാത്രം ലക്ഷ്യമിട്ടാണ് പന്തെറിഞ്ഞത്. എന്നാല്‍ ഇതല്ല ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റില്‍, പ്രത്യേകിച്ചും സീമും സ്വിങും ലഭിക്കുന്ന പിച്ചില്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് എതിര്‍ ബാറ്റ്‌സ്മാനെ ഡ്രൈവിന് പ്രലോഭിപ്പിച്ച് വിക്കറ്റെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ലത്തീഫ് നിര്‍ദേശിച്ചു.

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ വെറും 165നു പുറത്താവുകയായിരുന്നു. മറുപടിയില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (89) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കിവീസ് ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സെടുത്തു. 183 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 191ന് പുറത്തായി. ഒമ്പത് റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് അനായാസം മറികടക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications