Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ മാജിക്ക് ധോണിക്കറിയാം!! ബൗളര്‍മാര്‍ പുകഴ്ത്തുന്നതും അതുകൊണ്ടുതന്നെ.. വെളിപ്പെടുത്തി ഓജ

മുംബൈ: ബൗളര്‍മാരുടെ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഏതു മോശം ബൗളറെയും ധോണിക്കു കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായറിയാം എന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടു തന്നെ ധോണിക്കു കീഴില്‍ കളിച്ചിട്ടുള്ള ബൗളര്‍മാര്‍ക്കെല്ലാം നല്ലതു മാത്രമേ തങ്ങളുടെ മുന്‍ ക്യാപ്റ്റനെക്കുറിച്ച് പറയാനുള്ളൂ.

എന്തുകൊണ്ടാണ് ധോണിയെ ബൗളര്‍മാര്‍ ഇത്രയും പ്രശംസിക്കാന്‍ കാരണമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദിവസങ്ങള്‍ക്കു മുമ്പ് വിരമിച്ച മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

ധോണിയെപ്പോലൊരു ക്യാപ്റ്റന്‍

ധോണിയെപ്പോലെ തങ്ങളെ മനസ്സിലാക്കുന്ന ഒരു ക്യാപ്റ്റ്‌നു കീഴില്‍ കളിക്കാനാണ് ഏതൊരു ബൗളറും ആഗ്രഹിക്കുന്നതെന്നു ഓജ പറയുന്നു. തീര്‍ച്ചയായും ബൗളര്‍മാരുടെ ക്യാപ്റ്റനാണ് ധോണി. ധോണി നല്‍കുന്ന വ്യത്യസ്തമായ മാനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. ഫീല്‍ഡ് പ്ലേസിങ് ഉള്‍പ്പെടെ പല കാര്യത്തിലും ധോണി ബൗളറെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. വലിയ, നിര്‍ണായകമായ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഇവയെല്ലാം ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ഓജ ചൂണ്ടിക്കാട്ടി.

ധോണിക്കു കീഴില്‍

ധോണിക്കു കീഴിലാണ് ഓജ കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങളിലും കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി ഇറങ്ങിയ അവസാനത്തെ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു താരം. 2013ല്‍ വാംഖഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലായിരുന്നു ഇത്. അന്നു ഓജ 10 വിക്കറ്റുകള്‍ കൊയ്താണ് കളിയിലെ കേമനായത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിടവാങ്ങല്‍ മല്‍സരമായിരുന്നു ഇത്.

ഓജയുടെ അരങ്ങേറ്റം

ധോണി ഇന്ത്യക്കു വേണ്ടി അരങ്ങേറി നാലു വര്‍ഷത്തിനു ശേഷമാണ് ഓജ ആദ്യമായി ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. പിന്നീട് നിരവധി മല്‍സരങ്ങളില്‍ ഓജ ധോണിക്കു കീഴില്‍ ഇന്ത്യക്കായി പന്തെറിഞ്ഞു.
ഇപ്പോള്‍ ക്രിക്കറ്റില്‍ അത്ര സജീവമല്ലാത്ത 33 കാരനായ ഓജ ദിവസങ്ങള്‍ക്കു മുമ്പാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

Story first published: Wednesday, February 26, 2020, 11:35 [IST]
Other articles published on Feb 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+