Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിതേഷിന്റെ ടീം കപ്പര്‍ഹിച്ചില്ല!! പക്ഷെ ഇവര്‍ക്കു ഇന്ത്യയുടെ കോള്‍ വേണം, ആരൊക്കെ?

യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റില്‍ വെറുംകൈയോടെ മടങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ എ ടീം. ജിതേഷ് ശര്‍മയ്ക്കു കീഴിലുള്ള ടീം വെടിക്കെട്ട് താരങ്ങളാല്‍ സമ്പന്നമായിരുന്നു. അതുകൊണ്ടു തന്നെ കപ്പുമായി ടീം മടങ്ങുമെന്ന ഉറച്ച പ്രതീക്ഷയിലുമായിരുന്നു ആരാധകര്‍.

പക്ഷെ സെമി ഫൈനലില്‍ കുഞ്ഞന്മാരായ ബംഗ്ലാദേശിനോടു സൂപ്പര്‍ ഓവറില്‍ നാണംകെട്ട് പുറത്തായിരിക്കുകയാണ് ജിതേഷും സംഘവും. നേരത്തേ ഗ്രൂപ്പഘട്ടത്തില്‍ ചിവൈരികളായ പാകിസ്താനും ഇന്ത്യ നാണം കെട്ടിരുന്നു. തോല്‍പ്പിക്കാനായത് ദുര്‍ബലരായ യുഎഇയെയും ഒമാനെയും മാത്രം.

VAIBHAV SURYAVANSHI

ടൂര്‍ണമെന്റിലെ ഓവറോള്‍ പ്രകടനം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീം കിരീടം മാത്രമല്ല, ഫൈനലില്‍ പോലും സ്ഥാനമര്‍ഹിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചുരുക്കം ചിലരെ മാത്രം ആശ്രയിച്ചാണ് ഇന്ത്യന്‍ ടീം സെമി വരെയെങ്കിലും എത്തിയതെന്നു പറയാം. ശേഷിച്ച ഭൂരിഭാഗം പേരും ഫ്‌ളോപ്പുകളായിരുന്നു.

ബൗളിങായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. ഇന്ത്യന്‍ എയ്ക്കായി നടത്തിയ പ്രകടനം പരിഗണിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമേ സീനിയര്‍ ടീമിലേക്കു കോള്‍ അര്‍ഹിക്കുന്നുള്ളൂ. ആരാക്കെയാണ് ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കം.

ടീമിലേക്കു വിളിക്കേണ്ടതാരെ?

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമാദ്യം ഇന്ത്യന്‍ ടി20 ടീമിലേക്കു സ്ഥാനമര്‍ഹിക്കുന്നയാള്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവും ഈ 14കാരന്‍ തന്നെ.

വൈഭവിന്റെ ബാറ്റിങിനെ ആശ്രയിച്ചാണ് ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം മുന്നേറിയതെന്ന കാര്യത്തില്‍ സംശയമില്ല. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും ഈ വണ്ടര്‍ കിഡ് തന്നെ. നാലു കളിയില്‍ നിന്നും 59.75 ശരാശരിയില്‍ 243.87 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 239 റണ്‍സാണ്.

ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. യുഎഇക്കെതിരായ ആദ്യ മല്‍സരത്തിലാണ് വൈഭവ് 144 റണ്‍സ് വാരിക്കൂട്ടിയത്. വെറും നാലു കളിയില്‍ കൗമാര താരം പറത്തിയത് 22 സിക്‌സറാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ താന്‍ എത്ര മാത്രം അപകടകാരിയാണെന്നും തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ കഴിയുമെന്നും വൈഭവ് വീണ്ടും കാണിച്ചു തന്നു.

ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു എത്രയും വേഗത്തില്‍ തന്നെ താരത്തെ കൊണ്ടു വരേണ്ടതു ആവശ്യമാണ്. അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം വൈഭവിനെ സീനിയര്‍ ടീമിനൊപ്പം കാണാനായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്ത സീസണിലെ ഐപിഎല്ലില്‍ കൂടി രാജസ്ഥാന്‍ റോയല്‍സിനൊപ്പം റണ്‍വേട്ട നടത്തിയാല്‍ ഇടംകൈയന്‍ ബാറ്ററെ സെലക്ടര്‍മാര്‍ സീനിയര്‍ ടീമിലേക്കു വിളിക്കുമെന്നതില്‍ സംശയമില്ല.

കഴിഞ്ഞ ഐപിഎല്ലിലൂടെയായിരുന്നു വൈഭവിന്റെ ഐപിഎല്‍ അരങ്ങേറ്റം. നേരിട്ട ആദ്യ ബോളില്‍ സിക്‌സറടിച്ച് തുടങ്ങിയ താരം അടുത്ത കളിയില്‍ തന്നെ കന്നി സെഞ്ച്വറിയും കുറിച്ചു. വെറും 35 ബോളുകളിലായിരുന്നു ഇത്.

HARSH DUBEY

വൈഭവ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനായി മിന്നിച്ചയാള്‍ ഇടംകൈന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിനൊപ്പം മികച്ചൊരു ഭാവി തനിക്കുണ്ടെന്നു ഈ ടൂര്‍ണമെന്‍ില്‍ താരം തെളിയിച്ചിരിക്കുകയാണ്.

മൂന്നിങ്‌സുകളിലാണ് ഹര്‍ഷിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. 75 ശരാശരിയില്‍ 125 സ്‌ട്രൈക്ക് റേറ്റില്‍ 75 റണ്‍സും സ്‌കോര്‍ ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ ഒമാനുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പുറത്താവാതെ നേടിയ 53 റണ്‍സുമാണ്. ബൗളിങിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഹര്‍ഷിനു കഴിഞ്ഞു. 6.33 എന്ന മികച്ച ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളും താരം വീഴ്ത്തി.

Story first published: Sunday, November 23, 2025, 10:37 [IST]
Other articles published on Nov 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+