Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ മുഖത്ത് നോക്കി അതു പറഞ്ഞാല്‍ വീരു രക്ഷപ്പെടില്ല! പ്രതികരിച്ച് അക്തര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗും പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറും തമ്മില്‍ കളിക്കളത്തില്‍ പല തീപാറുന്ന പോരാട്ടങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്. ഗ്രൗണ്ടില്‍ പരസ്പരം വിട്ടുകൊടുക്കാതെ വീറോടെ പൊരുതുന്ന താരങ്ങളാണ് ഇരുവരുമെങ്കില്‍ ഗ്രൗണ്ടിനു പുറത്ത് രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമാണ്.

1

ഒരിക്കല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിനിടെ അച്ഛന്‍ അച്ഛനും മകന്‍ മകനുമാണെന്ന തരത്തില്‍ അക്തറിനോടു സെവാഗ് പറഞ്ഞിരുന്നുവെന്ന തരത്തില്‍ നേരത്തേ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതേക്കുറിച്ച് ഒരു ഷോയില്‍ ചോദിച്ചപ്പോള്‍ അക്തര്‍ കഴിഞ്ഞ ദിവസം ക്ഷുഭിതനാവുകയും ചെയ്തിരിക്കുകയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു മുന്നോടിയായി ഒരു ടെലിവിഷന്‍ ഷോയിലെത്തിയപ്പോഴാണ് ആങ്കര്‍ ഈ സംഭവത്തെക്കുറിച്ച് അക്തറിനോടു ചോദിച്ചത്.

2

ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനിടെ ഷുഐബ് അക്തറിനെതിരേ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ സിക്‌സര്‍ പറത്തിയിരുന്നു. അതിനു പിന്നാലെ അച്ഛന്‍ അച്ഛനും മകന്‍ മകനുമാണെന്നു അക്തറിനോടു താന്‍ ഗ്രൗണ്ടില്‍ വച്ച് പറഞ്ഞിരുന്നുവെന്നായിരുന്നു 2010ലെ ഒരു അഭിമുഖത്തില്‍ വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയത്.
പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അക്തര്‍ പറയുന്നത്. താന്‍ നേരത്തേയും ഇതേ കാര്യം പല തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയില്‍ വ്യക്തമാക്കി.

Asia Cup 2022: അഫ്ഗാന്‍ ഇന്ത്യക്കൊപ്പം, ഹാര്‍ദിക്കിന് ഉമ്മയും! കലിപ്പ് കയറി പാക് ഫാന്‍സ്

3

അച്ഛന്‍ എപ്പോഴും അച്ഛന്‍ തന്നെയാണെന്നും മകന്‍ എല്ലായ്‌പ്പോഴും മകന്‍ തന്നെയാണെന്നും വീരേന്ദര്‍ സെവാഗ് ഒരിക്കല്‍ ഗ്രൗണ്ടില്‍ വച്ച് നിങ്ങളോടു പറഞ്ഞിരുന്നതായി ഞങ്ങള്‍ക്കറിയാം. ഇന്ത്യയും പാകിസ്താനും തമ്മില്‍ മുമ്പ് നടന്ന മല്‍സരങ്ങള്‍ക്കിടെയുണ്ടായ ഇതുപോലെയുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാമോയെന്നായിരുന്നു ഷോയില്‍ ഷുഐബ് അക്തറിനോടു മാധ്യമപ്രവര്‍ത്തക ചോദിച്ചത്.

4

എന്നാല്‍ ഈ ചോദ്യം ഷുഐബ് അക്തറിനെ പ്രകോപിപ്പിക്കുകയായിരുന്നു. ആദ്യത്തെ കാര്യം, ഇക്കാര്യം അദ്ദേഹം (വീരു) എന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞതെങ്കില്‍ അദ്ദേഹം രക്ഷപ്പെടില്ല. വീരു എന്നോട് എപ്പോള്‍, എവിടെ വച്ചാണ് ഇങ്ങനെ പറഞ്ഞതെന്നു എനിക്കറിയില്ല. ഇതേക്കുറിച്ച് ഒരിക്കല്‍ ഞാന്‍ വീരുവിനോടു നേരിട്ടു ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരുന്നോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അക്തര്‍ ഷോയില്‍ പറഞ്ഞു.

Asia Cup 2022: പാകിസ്താനെതിരേ തടിതപ്പി, ഇന്ത്യക്കു കപ്പടിക്കാന്‍ ഇതു പോരാ! പ്രശ്‌നങ്ങള്‍ മൂന്നെണ്ണം

5

ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നയാളാണ്. ഇന്ത്യയില്‍ എനിക്കു ഒരുപാട് ആരാധകരുമുണ്ട്. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള തരത്തിലുള്ള ാര്യങ്ങള്‍ പറയാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശമിക്കാറുണ്ട്. അയാള്‍ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞുവെന്ന തരത്തിലുള്ള സംസാരങ്ങള്‍ നമുക്ക് നിര്‍ത്താം. ക്രിക്കറ്റിലേക്കു മടങ്ങിവരാം.
ഒരുപാട് നല്ല കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഈ തരത്തില്‍ പ്രോഗ്രാം മുന്നോട്ടു പോവുന്നത് എനിക്കു നല്ലതായി തോന്നുന്നില്ല. പഴയ കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും ഇഷ്ടമല്ലെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

Story first published: Tuesday, August 30, 2022, 9:35 [IST]
Other articles published on Aug 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+