ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇയുമുമായുള്ള ആദ്യ മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സാന്നിധ്യം ആശ്ചര്യപ്പെടുത്തിയെന്നു മുന്‍ സ്പിന്‍ ഇതിഹാസം ആര്‍ അശ്വിന്‍. ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയതിനാല്‍ സഞ്ജുവിനു ഇനി ചാന്‍സില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. മധ്യനിരയില്‍ മികച്ച റെക്കോര്‍ഡ് ഇല്ലെന്നതിനാല്‍ ജിതേഷ് ക ശര്‍മയാവും ഫേവറിറ്റെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
പക്ഷ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനൊപ്പം നില്‍ക്കുകയായിരുന്നു. ടീം മാനേജ്‌മെന്റിനു അദ്ദേഹത്തിന്റ കഴിവില്‍ എത്ര മാത്രം വിശ്വാസമുണ്ടെന്നു ഇതു ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്യുന്നു. മധ്യനിര ബാറ്ററായാണ് സഞ്ജുവിവെ ഇന്ത്യന്‍ ഇലവനിലുള്‍പ്പെടുത്തിയത്.

സൂര്യ വാക്ക് പാലിച്ചു
സഞ്ജു സാംസണിനു ക്യാപ്റ്റനും കോച്ചും നല്‍കിക്കൊണ്ടിരിക്കുന്ന വലിയ പിന്തുണ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. എനിക്കു യഥാര്‍ഥത്തില്‍ വലിയ ആശ്ചര്യവും അതോടൊപ്പം ആഹ്ലാദവുമാണ് തോന്നിയത്. സഞ്ജു സാംസണിനു കോച്ചും ക്യാപ്റ്റനും നല്‍കി വരുന്ന പിന്തുണ ശരിക്കും അതിശയിപ്പിക്കുന്നതാണ്.
ഞങ്ങള്‍ അവന്നെ നന്നായി നോക്കുന്നുണ്ടെന്നായിരുന്നു സൂര്യകുമാര്‍ യാദവ് നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതു വളരെ പ്രകടവുമാണ്. സഞ്ജു കളിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും പവര്‍പ്ലേയില്‍ തന്നെ ഇറക്കണം. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് വീണാല്‍ സഞ്ജു എത്തണമെന്നും അശ്വിന്‍ വിലയിരുത്തി.
എന്നാല്‍ യുഎഇക്കെതിരേ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിചിരുന്നില്ല. മികച്ച തുടക്കത്തിനു ശേഷം അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ വണ്‍ഡൗണായി ക്രീസിലെത്തിയത് നായകന്‍ സൂര്യകുമാര്‍ യാദവാണ്. ശുഭ്മന്‍ ഗില്ലിനൊപ്പം പവര്‍പ്ലേയില്‍ തന്നെ അദ്ദേഹം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. നാലാം നമ്പറില്‍ തിലക് വര്‍മയും അതിനു ശേഷം അഞ്ചാമനായിട്ടാണ് സഞ്ജു ബാറ്റ് ചെയ്യാനിരുന്നതെന്നുമാണ് ബാറ്റിങ് ഓര്‍ഡറില്‍ നിന്നും വ്യക്തമാവുന്നത്.
പ്രൊജക്ട് സഞ്ജു സാംസണ്‍
ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താനും പരാമവധി അവസരങ്ങള്‍ നല്‍കാനുമുള്ള ടീം മാനേജ്‌മെന്റിന്റെ ശ്രമം പ്രശംസനീയമാണെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു. ഇതു പ്രൊജക്ട് സഞ്ജു സാംസണാണ്. 21 തവണ ഡെക്കായാലും 22ാം തവണയും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുമെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞതെന്നു സഞ്ജു എന്നോടു അടുത്തിടെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഈ തരത്തിലുള്ള ആത്മവിശ്വാസമാണ് കോച്ചും സൂര്യകുമാര്‍ യാദവും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. സഞ്ജു ടീമിലേക്കു എന്തൊക്കെയാണ് കൊണ്ടു വരികയെന്നതില്‍ ടീം മാനേജ്‌മെന്റിനു വിശ്വസാമുണ്ടെന്നതു വളരെ വ്യക്തമാണ്. അദ്ദേഹതത്തിനായി ടീമില്‍ അവസരമൊരുക്കാന്‍ ഈ തരത്തിസുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ തയ്യാറാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ബാറ്റ് ചെയ്യാനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത് രണ്ടു കിടിലന്‍ ക്യാച്ചുകളെടുത്ത അദ്ദേഹം കീപ്പിങില്‍ ഒരു പിഴവ് പോലും വരുത്തിയതുമില്ല. നേരിട്ടുള്ള ഒരു ത്രോയിലൂടെ സഞ്ജു ഒരു റണ്ണൗട്ടും നടത്തിയെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവ് വിക്കറ്റിനായുള്ള അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.