Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യയെ ഇവര്‍ 'ചതിക്കും'? ഫ്‌ളോപ്പോവാന്‍ സാധ്യത!! ലിസ്റ്റില്‍ ആരൊക്കെ

ഒമ്പതാം ഏഷ്യന്‍ കിരീടമെന്ന സ്വപ്‌നവുമായി ടീം ഇന്ത്യ ഈയാഴ്ച യുഎഇയിലേക്കു പറക്കുകയാണ്. അടുത്ത ചൊവ്വാഴ്ചയാണ് ടൂര്‍ണമെന്റിനു കൊടിയേറുക. ഗ്രൂപ്പ് എയിലുള്ള ഇന്ത്യയുടെ ആദ്യ പോരാട്ടം ബുധനാഴ്ച ആതിഥേയരായ യുഎഇക്കെതിരേയാണ്. 14നു ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്ന ഇന്ത്യ 19നു ഒമാനുമായും ഏറ്റുമുട്ടും.

സൂര്യകുമാര്‍ യാദവിനു കീഴില്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുന്നത്. ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളുള്‍പ്പെടുന്ന ശക്തമായ സംഘത്തെയാണ് കിരീടം കാക്കാന്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്.

ബാറ്റിങും ബൗളിങും ഒരുപോല മികവ് പുലര്‍ത്തിയാല്‍ മാത്രമേ ട്രോഫിയുമായി ഇന്ത്യക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചതിക്കാനിടയുണ്ട്. ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായി മാറിയേക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV

ഫ്‌ളോപ്പായേക്കാവുക ഇവര്‍

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്താന്‍ സാധ്യതയുള്ള ഒരാള്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. ശസ്ത്രക്രിയക്കു ശേഷം ആഴ്ചകളോളം കളിക്കളത്തില്‍ നിന്നും മാറി നിന്ന ശേഷമാണ് ഏഷ്യാ കപ്പിലൂടെ അദ്ദേഹം തിരിച്ചെത്തുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ മുംബൈ ഇന്ത്യന്‍സിനായി പ്ലേഓഫില്‍ കളിച്ച ശേഷം സ്‌കൈയെ കണ്ടിട്ടില്ല.

അതിനു ശേഷമാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്നു അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്. തുടര്‍ന്നു ആഴ്ചകളോളം വിശ്രമത്തിലായിരുന്ന സൂര്യ അടുത്തിടെയാണ് പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിയത്. നീണ്ട ബ്രേക്കും അതിനു മുമ്പുള്ള ശസ്ത്രക്രിയയുമെല്ലാം ഏഷ്യാ കപ്പില്‍ സൂര്യയെ ബാധിച്ചേക്കും.

മാത്രമല്ല, ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദവും അദ്ദേഹത്തിവു തിരിച്ചടിയാവുന്ന ഘടകമാണ്. സൂര്യക്കു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്. ഇതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിനു ഉറപ്പായുമുണ്ടാവും. ടൂര്‍ണമെന്റില്‍ ഇന്ത്യ നിരാശപ്പെടുത്തുകയാണെങ്കില്‍ അതു സൂര്യയുടെ ക്യാപ്റ്റന്‍സിയെയും ബാധിച്ചേക്കും. കാരണം യുവ താരം ശുഭ്മന്‍ ഗില്‍ നായകസ്ഥാനമേറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ഏഷ്യാ കപ്പില്‍ വെറും കൈയോടെ മടങ്ങേണ്ടി വന്നാല്‍ അതു സൂര്യയുടെ ക്യാപ്റ്റന്‍സി തെറിപ്പിച്ചേക്കും. പകരം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ടീമിനെ നയിക്കാന്‍ ഗില്ലിനു നറുക്കുവീണേക്കുകയും ചെയ്യും. ഇവയെല്ലാം ഏഷ്യാ കപ്പില്‍ ഇറങ്ങുമ്പോള്‍ സൂര്യയുടെ മനസ്സിലുണ്ടാവും.

മാത്രല്ല, ടി20യില്‍ സ്ഥിനം ക്യാപ്റ്റനായ ശേഷം ബാറ്റിങില്‍ പഴയ മികവ് പുറത്തെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. നായകനാവും മുമ്പ് 43.40 ആയിരുന്നു ടി20യിലെ ബാറ്റിങ് ശരാശരി. ക്യാപ്റ്റനായ ശേഷം ഇതു 21-26ലേക്കു ഇടിയുകയും ചെയ്തിരിക്കുകയാണ്. ഇതും ഏഷ്യാ കപ്പില്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

SANJU SAMSON

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായേക്കാവുന്ന രണ്ടാമത്തെ താരം. ടീമിനായി അദ്ദേഹം ഏതു പൊസിഷനില്‍ കളിക്കുമെന്ന കാര്യം പോലും ഇനിയും ഉറപ്പായിട്ടില്ല. ഗില്‍ മടങ്ങിയെത്തിയതോടെ ഓപ്പണിങ് റോളില്‍ സഞ്ജു തുടരാനുള്ള സാധ്യത കുറവാണ്. ഗില്ലും ലോക ഒന്നാം നമ്പര്‍ താരം അഭിഷേക് ശര്‍മയുമാവും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍.

ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തു വരെ എത്തി നില്‍ക്കുന്ന തിലക് വര്‍മയെ മൂന്നാം നമ്പറില്‍ നിന്നും മാറ്റുമോയെന്നകാര്യവും സംശയമാണ്. അങ്ങനെ വന്നാല്‍ അഞ്ച്- ആറ് പൊസിഷനായിരിക്കും സഞ്ജുവിനെ കാത്തിരിക്കുന്നത്.

പക്ഷെ ഈ സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഒട്ടും ആശാവഹവുമല്ല. അതിനാല്‍ തന്നെ ടോപ്പ് ത്രീ നല്‍കാതെ മധ്യനിരയിലേക്കു മാറ്റിയാല്‍ സഞ്ജു ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ മാറാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Wednesday, September 3, 2025, 11:10 [IST]
Other articles published on Sep 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+