അബുദാബി: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റെുത്തു കഴിഞ്ഞ ടീം ഇന്ത്യ ഇനി ഗ്രൂപ്പുഘട്ടത്തിലെ അപ്രസക്തമായ അവസാന കളിക്കു തയ്യാറെടുക്കുകയാണ്. വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറിന മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു കൂടുതല്‍ മികച്ച തയ്യാറെടുപ്പിനുള്ള അവസാനത്തെ അവസരം കൂടിയാണ് ഈ മല്‍സരം.
ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത കളിക്കാരെ ഈ മല്‍സരത്തില്‍ ഇന്ത്യക്കു പരീക്ഷിക്കുകയും ചെയ്യാവുന്നതാണ്. അതിനായി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവന്റെ ഭാഗമായ ചിലര്‍ക്കു വിശ്രമവും നല്‍കേണ്ടതായി വരും. ഒമാനെതിരേ ഇന്ത്യ ബ്രേക്ക് നല്‍കാനിടയുള്ള ചില താരങ്ങള്‍ ആരെക്കെയാവുമെന്നു നോക്കാം.

സഞ്ജു സാംസണ്‍
മലായാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. യുഎഇ, ചിരവൈരികളായ പാകിസ്താന്‍ എന്നിനവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു. വിക്കറ്റിനു പിന്നില്‍ അദ്ദേഹം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ഥാനം നഷ്ടമായതോടെ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടുമോയെന്നതു സംശയമായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. ആദ്യ രണ്ടു കളിയിലും അദ്ദേഹത്തിനു ബാറ്റിങില്‍ ഇറങ്ങേണ്ടി വന്നില്ല. ഒമാനുമായുള്ള അടുത്ത മല്‍സരത്തില്‍ സഞ്ജുവിനു വിശ്രമം നല്‍കി പകരം ജിതേഷ് ശര്‍മയെ ഇന്ത്യ ഇലവനിലേക്കു കൊണ്ടു വന്നേക്കും.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയിട്ടുള്ള തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹത്തെ ഏഷ്യാ കപ്പ് ടീമിലെത്തിച്ചത്. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ഒരു അവസരമെങ്കിലും ിതേഷ് അര്‍ഹിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ ഫോറില്‍ സഞ്ജുവിനെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം കാണില്ല. അതിനാല്‍ ഒമാനെതിരേ ബ്രേക്ക് നല്‍കിയേക്കും.
ഹാര്‍ദിക് പാണ്ഡ്യ
സ്റ്റാര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഒമാനെതിരേ ബ്രേക്ക് ലഭിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ബൗളിങില്‍ മാത്രമേ അദ്ദേഹം ടൂര്‍ണമെന്റില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക്കിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഒമാനുമായുള്ള കളിയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കി ഫിനിഷറായ റിങ്കു സിങിനെ ഇന്ത്യ പരീക്ഷിക്കാനിടയുണ്ട്. അവസാനമായി കളിച്ച യുപി ടി20 ലീഗില്‍ സെഞ്ച്വറിയടക്കം നേടി റിങ്കു മിന്നിച്ചിരുന്നു. അതിനാല്‍ ഒമാനെതിരേ തീര്‍ച്ചയായും അദ്ദേഹം പ്ലെയിങ് ഇലവനില്‍ അവസരവും അര്‍ഹിക്കുന്നുണ്ട്.

ജസ്പ്രീത് ബുംറ
സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയാണ് ഏഷ്യാ കപ്പിലെ അപ്രസക്തമായ അവസാനത്തെ മാച്ചില്‍ ഇന്ത്യ വിശ്രമം നല്‍കാനിടയുള്ള മൂന്നാമത്തെയാള്‍. ടീമിനെ സംബന്ധിച്ച് പകരക്കാരനില്ലാത്ത താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബുംറയെ പരിക്കേല്‍ക്കാതെ സംരക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്.
സൂപ്പര്‍ ഫോറും ഫൈനലുമടക്കം ടൂര്‍ണമെന്റില്‍ നിര്‍ണായകമായ നാലു മല്‍സരങ്ങള്‍ ഇന്ത്യക്കു മുന്നിലുണ്ട്. ഇവയില്‍ ബുംറയുടെ സേവനം തീര്‍ച്ചയായും ടീമിനു വേണം. ഒമാനെതിരേ വിശ്രമം നല്‍കിയാല്‍ പുതിയ ഊര്‍ജത്തോടെ അദ്ദേഹത്തെ നമുക്കു സൂപ്പര്‍ ഫോറില്‍ കാണുകയും ചെയ്യാം.
ബുംറയ്ക്കു പകരം ഒമാനെതിരേ ഇലവനിലേക്കു വന്നേക്കുക ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. ടി20യില്‍ ടീമിന്റെ നമ്പര്‍ വണ്‍ പേസറും ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനുമായിട്ടും ആദ്യ രണ്ടു കളിയിലും പുറത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.