Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: അകത്തോ, പുറത്തോ? ഇവരുടെ സാധ്യത തുലാസില്‍!! ടിക്കറ്റ് മിസ്സായേക്കുക ആര്‍ക്കെല്ലാം

അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. വലിയൊരു ഗ്യാപ്പിനു ശേഷമാണ് ഈ ടൂര്‍ണമെന്റിലൂടെ ടി20യിലേക്കു ഇന്ത്യ മടങ്ങിയെത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടിലാണ് ഇന്ത്യ അവസാനമായി ടി20യില്‍ കളിച്ചത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണെങ്കിലും സൂര്യകുമാര്‍ യാദവ് തന്നെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് വിവരം. ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

സൂര്യയെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരടക്കമുള്ള ചില കളിക്കാര്‍ ഇന്ത്യന്‍ ടീമില്‍ ടിക്കറ്റുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റു ചില താരങ്ങളാവട്ടെ ടീമില്‍ ഇടം പിടിക്കുമോയെന്നതു സംശയുമാണ്. ടീമില്‍ സ്ഥാനം നഷ്ടമായേക്കാവുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SHREYAS IYER

ഇവരുടെ കാര്യം സംശയം

നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ബാറ്റിങ് ജോടികളായ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നു പറയേണ്ടി വരും. കാരണം ശ്രേയസും രാഹുലുമില്ലാതെ തന്നെ അതിശക്തമായൊരു ബാറ്റിങ് ലൈനപ്പ് ടി20യില്‍ ഇന്ത്യക്കുണ്ട്. അതിനാല്‍ രണ്ടു പേരെയും ടീമിനു ഇപ്പോള്‍ ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം.

ശ്രേയസും രാഹുലും ഏഷ്യാ കപ്പ് ടീമിലെത്താനുള്ള സാധ്യത 50-50 മാത്രമാണ്. സെലക്ടര്‍മാരുടെ അന്തിമ കോള്‍ എന്തായിരിക്കുമെന്നു കാത്തിരുന്നു തന്നെ കാണണം. ടി20യില്‍ ഫിനിഷറായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന റിങ്കു സിങ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഏഷ്യാ കപ്പില്‍ സ്ഥാനം മിസ്സായേക്കാവുന്ന മറ്റു രണ്ടു പേര്‍.

ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തു റിങ്കുവിന്റെ പ്രകടനങ്ങള്‍ പരിതാപകരമാണെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ ഫിനിഷിങ് ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കുന്നതും മണ്ടത്തരമാവും. നിതീഷാവട്ടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യചനത്തിനിടെ പരിക്കേറ്റതു മുതല്‍ വിശ്രമത്തിലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു ടീമില്‍ തിരികെയെത്താന്‍ സാധിക്കുമോയെന്നതും സംശയത്തിന്റെ നിഴലിലാണ്.

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഏഷ്യാ കപ്പിലെ സ്ഥാനം സംശയത്തിലുള്ള അഞ്ചാമത്തെയാള്‍. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചെങ്കിലും ടി20യില്‍ വാഷിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. അതിനാല്‍ ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ ഇന്ത്യ പരിഗണിച്ചേക്കില്ല.

വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും ഏഷ്യാ കപ്പ് സംഘത്തിലുണ്ടാവുമോയെന്നതു സംശയമാണ്. അവസാന ടി20 പരമ്പരയില്‍ അദ്ദേഹം ബാക്കപ്പ് കീപ്പറാടിയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനൊപ്പം ജിതേഷ് ശര്‍മ ബാക്കപ്പ് കീപ്പറാവാനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് കാരണം.

JASPRIT BUMRAH

ബൗളിങില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഏഷ്യാ കപ്പില്‍ കളിക്കുമോയെന്നും ഉറപ്പില്ല. ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റില്‍ കളിക്കാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. കൂടുതല്‍ പരിക്കുകളേല്‍ക്കുന്നതു തടയാന്‍ ഏഷ്യാ കപ്പില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയേക്കും.

ഇംഗ്ലണ്ടുമായുള്ള അവസാന ടി20 പരമ്പരയുടെ ഭാഗമായെങ്കിലും മറ്റൊരു സീനിയര്‍ ബൗളറായ മുഹമ്മദ് ഷമിക്കും ഏഷ്യാ കപ്പില്‍ സ്ഥാനം ലഭിച്ചേക്കില്ല. മോശം ഫോമിലുള്ള യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടീമില്‍ നിന്നും തഴയപ്പെടാനിടയുള്ള മറ്റൊരു താരം.

Story first published: Sunday, August 10, 2025, 13:12 [IST]
Other articles published on Aug 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+