Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: സഞ്ജുവിന് ആശ്വാസം!! ആ നാണക്കേടില്‍ തനിച്ചല്ല, ഒപ്പം പാക് താരവും; സംഭവമിങ്ങനെ

ദുബായ്: അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു ആശ്വാസം. അദ്ദേഹത്തിന്റെ ആ നാണക്കേടിന്റെ റെക്കോര്‍ഡിനു പുതിയൊരു അവകാശിയെ കൂടി ലഭിച്ചിരിക്കുകയാണ്. പാകിസ്താന്റെ യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ സയീം അയൂബാണ് ഇനി സഞ്ജുവിനു കൂട്ടായി നാണക്കേടിന്റെ ആ ലിസ്റ്റിലുണ്ടാവുക.

അതേസമയം, ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചതു പോലെ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരിനു വേദിയൊരുങ്ങി. സൂപ്പര്‍ ഫോറലിലാണ് ഇനി ബദ്ധവൈരികള്‍ മുഖാമുഖം വരിക. കഴിഞ്ഞ ദിവസം നടന്ന ഡു ഓര്‍ ഡൈ മാച്ച്ല്‍ യുഎഇയെ 41 റണ്‍സിനു തകര്‍ത്താണ് പാക് ടീമിന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം.

SANJU SAIM AYUB

ഏതു റെക്കോര്‍ഡ്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ തവണ ഡെക്കായവരുടെ ലിസ്റ്റിലാണ് സഞ്ജു സാംസണിനൊപ്പം പാകിസ്താന്റെ യുവതാരമായ സയീം അയൂബ് എത്തിയിരിക്കുന്നത്.യുഎഇയുമായുള്ള കഴിഞ്ഞ മല്‍സരത്തിലും ഡെക്കായതോടെയാണിത്.

ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ഹാട്രിക് ഫിഫ്റ്റി കൂടിയാണിത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു അഞ്ചാം തവണയാണ് സയീമിനു ഡെക്കായി ക്രീസ് വിടേണ്ടി വന്നത്. ഇതോടെ ഡെക്ക് വീരന്മാരുടെ ലിസ്റ്റില്‍ സഞ്ജുവിനൊപ്പം രണ്ടാമത് എത്തിയിരിക്കുകയാണ് ഇടംകൈയന്‍ ബാറ്റര്‍.

കഴിഞ്ഞ വര്‍ഷമാണ് സഞ്ജു അഞ്ചു ഡെക്കുകളുമായി ഈ ലിസ്റ്റില്‍ ഇടം നേടിയത്. 2024ല്‍ 13 ടി20കളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഇതില്‍ അഞ്ചിലും അക്കൗണ്ട്് തുറക്കാനാവാതെ ക്രീസ് വിടേണ്ടി വരികയായിരുന്നു.

സഞ്ജു, സയീം എന്നിവരെ കൂടാതെ സിംബാബ്‌വെയുടെ റെഗിസ് ചകബ്വ (2022), പാകിസ്താന്റെ ഹസന്‍ നവാസ് (2025) എന്നിവരും അഞ്ചു ഡെക്കുകളുമായി രണ്ടാം സ്ഥാനത്തില്‍ പങ്കാളികളാണ്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് സിംബാബ്‌വെയുടെ ഫാസ്റ്റ് ബൗളറായ റിച്ചാര്‍ഡ് എന്‍ഗറാവയാണ്.

ആറു ഡെക്കുകളുമായാണ് അദ്ദേഹം നാണക്കേടിന്റെ ലോക റെക്കോര്‍ഡിട്ടത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആറു തവണ പൂജ്യത്തിനു ഔട്ടായി എന്‍ഗറാവ നാണക്കേടിലെ പുതിയ കിങായി മാറിയത്. എന്നാല്‍ ഈ വര്‍ഷം ഇനിയും പാക് ടീമിനു ടി20 കളുള്ളതിനാല്‍ സയീം അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് തിരുത്താനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

അതേസമയം, ടി20യില്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ ഡെക്കായവരുടെ ലിസ്റ്റില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ് സയീം. ഇന്ത്യയുമായുള്ള അടുത്ത സൂപ്പര്‍ ഫോറിലും പൂജ്യത്തിനു ഔട്ടായാല്‍ ഓള്‍ടൈം ഡെക്ക് വീരന്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹമെത്തും. നാലു പേരാണ് നാലു തുടര്‍ ഡെക്കുകളുമായി റെക്കോര്‍ഡ് പങ്കിടുന്നത്. ഇക്കൂട്ടത്തില്‍ സയീമിന്റെ നാട്ടുകാരനായ അബ്ദുള്ള ഷഫീഖുമുണ്ട്.

SAIM AYUB

ഈ ഏഷ്യാ കപ്പില്‍ അസോസിയേറ്റ് ടീമായ ഒമാനുമായിട്ടായിരുന്നു പാകിസ്താന്റെ ആദ്യത്തെ മല്‍സരം. പാക് ടീം ഇതില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചെങ്കിലും സയീം ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു. അതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസികിക്കോയാണ് കണ്ടത്. അതിലും താരം പതിവു തെറ്റിച്ചില്ല. വീണ്ടുമൊരു ഗോള്‍ഡന്‍ ഡെക്കുമായി മടങ്ങി. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സയീമിനെ പിടികൂടിയത്.

ദുര്‍ബലരായ യുഎഇക്കെതിരേ മികച്ചൊരു ഇന്നിങ്‌സുമായി താരം ശക്തമായ തിരിച്ചുരവ് നടത്തുമെന്നു പാകിസ്താന്‍ പ്രതീക്ഷിച്ചെങ്കിലും ഡെക്ക് ബാധ അദ്ദേഹത്തെ വിട്ടുപോയില്ല. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളിനെതിരേ സയീമിന്റെ ഷോട്ട് തേര്‍ഡ് മാനില്‍ നേരെ മുഹമ്മദ് രോഹിദ് ഖാന്റെ കൈകളിലെത്തുകയായിരുന്നു.

Story first published: Thursday, September 18, 2025, 7:17 [IST]
Other articles published on Sep 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+