For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിയും സഞ്ജുവും ബുംറയുമല്ല, ഫൈനലില്‍ ഉറപ്പായും വേണ്ടയാള്‍ അവന്‍!! നിര്‍ദേശം അശ്വിന്റേത്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ക്ലാസിക്ക് ഫൈനലില്‍ ഇന്ത്യന്‍ ടീം ഉറപ്പായും മിസ് ചെയ്യാന്‍ പാടില്ലാത്ത ഒരു താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. മറ്റാരെ പുറത്തിരുത്തിയാലും ഫൈനലില്‍ ഉറപ്പായും ഒരാളെ ഇന്ത്യ കളിപ്പിച്ചേ തീരൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക് പടയ്‌ക്കെതിരേ ഹാട്രിക് വിജയവുമായി കിരീടമുയര്‍ത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് സൂര്യകുമാര്‍ യാദവനു കീഴില്‍ ഇന്ത്യയിറങ്ങുക. സമീപകാലത്തൊന്നും അവരോടു തോല്‍വിയറിഞ്ഞിട്ടില്ലെന്നതു കലാശക്കളിയില്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുകയും ചെയ്യുന്നു.

ARSHDEEP SINGH

അവന്‍ ഉറപ്പായും വേണം

പാകിസ്താനുമായുള്ള ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് നിര്‍ബന്ധമായും കളിച്ചേ തീരൂവെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം. ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യ അദ്ദേഹത്തിനു അവസരം നല്‍കിയിട്ടുള്ളൂ. രണ്ടും അപ്രസക്തമായ മല്‍സരങ്ങളുമായിരുന്നു.

അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍

സ്്റ്റാര്‍ പേസല്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയപ്പോഴാണ് ഒമാന്‍, ശ്രീലങ്ക എന്നിവരുമായുള്ള മല്‍സരങ്ങളില്‍ അര്‍ഷ്ദീപിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയത്. ഒമാനെതിരേ 37 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റാണ് നേടിയത്. എന്നാല്‍ ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ അര്‍ഷ്ദീപ് ടീമിന്റെ ഹീറോയായി മാറി.

സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമാണ്. 19ാം ഓവറില്‍ 11 റണ്‍സ് മാത്രമേ അര്‍ഷ്ദീപ് വിട്ടുകൊടുത്തുള്ളൂ. സൂപ്പര്‍ ഓവറില്‍ അദ്ദേഹം ശരിക്കും ഞെട്ടിക്കുക ത്‌ന്നെ ചെയ്തു വഴങ്ങിയത് വെറും രണ്ടു റണ്‍സ് മാത്രം. ഇതിനിടെ അനുവദിക്കപ്പെട്ട രണ്ടു വിക്കറ്റുകളും അര്‍ഷ്ദീപ് പിഴുതതോടെ ലങ്കന്‍ ഇന്നിങ്‌സും അവസാനിക്കുകയായിരുന്നു.

അര്‍ഷ്ദീപിന്റെ പ്രകടനം

ഏഷ്യാ കപ്പ് ഫൈനലിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ നിരീക്ഷണം നടത്തവെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ഇലവനില്‍ വേണ്ടതിന്റെ ആവശ്യം ആര്‍ അശ്വിന്‍ ചൂണ്ടിക്കാണിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ അര്‍ഷ്ദീപ് സിങിന്റെ ബൗളിങ് പ്രകടനം അത്യുജ്വലമായിരുന്നു. എന്തുകൊണ്ടാണ് അര്‍ഷ്ദീപ് ഇലവനില്‍ വേണമെന്നത് നമ്മള്‍ ഈ ചാനലില്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അത് എന്തുകൊണ്ടാണെന്നു അദ്ദേഹം തെളിയിക്കുകയായിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ പരിക്കു കാരണം ഫൈനലില്‍ കളിച്ചില്ലെങ്കില്‍ അര്‍ഷ്ദീപിനെ ഉറപ്പായും പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വന്നേ തീരൂ. ഇന്ത്യയെ സംബന്ധിച്ച് ഒഴിച്ചൂ കൂടാനാവാത്തയാള്‍ തന്നെയാണ് ഹാര്‍ദിക്.

പക്ഷെ ഇവിടെ അദ്ദേഹം കളിച്ചില്ലെങ്കില്‍ അതു നല്ലതായിരിക്കുമെന്ന സാഹചര്യമാണുള്ളത്. കാരണം അര്‍ഷ്ദീപിനു അതു വഴി കളിക്കാനുള്ള അവസരം കിട്ടും. ഇന്ത്യക്കു വേണ്ടി താന്‍ എന്തുകൊണ്ടു പ്രധാനപ്പെട്ട ബൗളറായി മാറുന്നുവെന്നത് അദ്ദേഹത്തിനു വീണ്ടുമൊരിക്കല്‍ക്കൂടി കാണിച്ചു താന്‍ സാധിക്കുമെന്നും അശ്വിന്‍ വിശദമാക്കി.

INDIAN TEAM

ബാറ്റിങ് കോച്ചിന് ഉപദേശം

ഫൈനലിനു മുമ്പ് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്കിനു പ്രധാനപ്പെട്ട ഒരു ഉപദേശം നല്‍കാനും ആര്‍ അശ്വിന്‍ മറന്നില്ല. എട്ടാം നമ്പറില്‍ ഇന്ത്യക്കു ഒരു ബാറ്ററെ ആവശ്യമില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പകരം അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജദസ്പ്രീത് ബുംറ പേലെയുള്ള ബൗളരമാരുടെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിക്കുകയാണ് വേണ്ടതെന്നും അശ്വിന്‍ പറയുന്നു.

എന്നെ വളരെ ഗാഢമായ നിദ്രയില്‍ മനിന്നും നിങ്ങള്‍ എഴുന്നേപ്പിച്ചാലും ഞാന്‍ ഇതു തന്നെ പറയും. എന്റെ ഉത്തരം മാറ്റില്ല. അര്‍ഷ്ദീപ് സിങ് ഉറപ്പായും കളിക്കുക തന്നെ വേണം. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഒരാള്‍ എത്ര റണ്‍സെടുക്കും? ഒരുപാടൊന്നും നേടില്ല.

നിങ്ങള്‍ക്കു അതു ആവശ്യവുമില്ല. വരുണ്‍ ചക്രവര്‍ത്തിയുട ബാറ്റിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ. ജസ്പ്രീത് ബുംറയ്ക്കും അല്‍പ്പം അടിക്കാനും പറ്റും. ഇവര്‍ക്കെല്ലാം ബാറ്റിങ് കോച്ച് കൂടുതല്‍ സമയം നല്‍കേണ്ടത് ആവശ്യമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 28, 2025, 16:00 [IST]
Other articles published on Sep 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+