For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: സഞ്ജു വാട്ടര്‍ബോയ്!! മറ്റൊരു സൂപ്പര്‍ താരവും ഔട്ട്; ആദ്യ കളിയിലെ ഇന്ത്യന്‍ 11

ഏഷ്യാ കപ്പില്‍ വമ്പന്‍ ജയത്തോടെ തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയെത്തുന്ന ടീം ഇന്ത്യ. അടുത്ത ചൊവ്വാഴ്ച ആതിഥേയര്‍ കൂടിയായ യുഎഇയുമായി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ അങ്കം. ടൂര്‍ണമെന്റിനായി സൂര്യകുമാര്‍ യാദവും സംഘവും ഇന്നു (ബുധന്‍) യാത്ര തിരിക്കുമെന്നാണ് വിവരം.

ആദ്യ മല്‍സരത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യക്കു കാര്യമായ വെല്ലുവിളി നേരിടാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷെ അവര്‍ തീര്‍ത്തും നിസാരമായി എഴുതിത്തള്ളാനും കഴിയില്ല. കാരണം നേരത്തേ നാട്ടില്‍ സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരെയെല്ലാം അട്ടിമറിച്ച ചരിത്രം യുഎഇയ്ക്കുണ്ട്.

SURYA GILL

ടൂര്‍ണമെന്റില്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില സംശയങ്ങളുണ്ട്. ഇവ പരിഹരിക്കാന്‍ ടീമിനു ലഭിക്കുന്ന അവസരം കൂടിയായിരിക്കും ആദ്യ മല്‍സരം. കാരണം പാകിസ്താനുമായുള്ള രണ്ടാമങ്കത്തില്‍ പരീക്ഷണങ്ങള്‍ക്കൊന്നും സ്‌കോപ്പില്ല. യുഎഇക്കെതിരേ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ഇലവനില്‍ ആരൊക്കെ?

ടൂര്‍ണമെന്റിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ ആരൊക്കെയാണെന്നു ഇപ്പോഴും ഉറപ്പായിട്ടില്ല. എങ്കിലും വൈസ് ക്യാപ്റ്റന്‍ കൂടിയായ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനോടൊപ്പം ലോക ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയാവും യുഎഇക്കെതിരേ ഓപ്പണിങില്‍ കളിച്ചേക്കുക. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്ഥാനം തെറിക്കും.

ഗില്ലിനെ പുറത്തിരുത്തി സഞ്ജുവിനെ ഓപ്പണറാക്കുകയെന്നതു സാധ്യമല്ല. മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതല്ല. അതിനാല്‍ ഈ റോളിലേക്കു കൂടുതല്‍ അനുയോജ്യമായ ജിതേഷ് ശര്‍മയാവും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഫിനിഷര്‍. ഏഴാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റ് ചെയ്യുക.

ഓപ്പണിങിനു പിന്നാലെ മൂന്നാം നമ്പറില്‍ കളിക്കുക ലോക രണ്ടാം നമ്പര്‍ ബാറ്ററായ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയായിരിക്കും. അദ്ദേഹം തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികഴടക്കം നേടി ഈ റോളില്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞു. തിലകിനു ശേഷം നാലാമന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ പൊസിഷനും ഇതു തന്നെ.

അഞ്ചാമനായി കളിക്കുക സ്റ്റാര്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇതോടെ ഇന്ത്യന്‍ മധ്യനിര കൂടുതല്‍ ശക്തമാവുകയും ചെയ്യും. അതിനു ശേഷം ഫിനിഷര്‍മാരുടെ ഊഴമാണ്. റിങ്കു സിങും ജിതേഷുമായിരിക്കും ഈ റോള്‍ വഹിക്കുക.

HARDIK PANDYA

കഴിഞ്ഞ യുപി ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച റിങ്കു തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തി കഴിഞ്ഞു. ജിതേഷാവട്ടെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഫിനിഷറുടെ റോളുകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഏഷ്യാ കപ്പിനുള്ള ടീമിലേക്കു വരുന്നത്. എട്ടാം നമ്പറില്‍ അവകാശി ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ്.

അതിനു ശേഷം ബൗളര്‍മാരെ ടീമില്‍ കാണാം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ കളിയില്‍ വിശ്രമം നല്‍കി പകരം വരുണ്‍ ചക്രവര്‍ത്തിയെയും കുല്‍ദീപ് യാദവിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിച്ചേക്കും. ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും ഏക ഫാസ്റ്റ് ബൗളര്‍. അദ്ദേഹത്തിനൊപ്പം ഹാര്‍ദിക്കിനെയും പേസ് ബൗളിങില്‍ ഇന്ത്യക്കു പരീക്ഷിക്കാം.

യുഎഇക്കെതിരേ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Story first published: Wednesday, September 3, 2025, 17:20 [IST]
Other articles published on Sep 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+