Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഇന്ത്യ അവനെ ഇറക്കരുത്!! ഗംഭീറിന്റേത് മണ്ടന്‍ പ്ലാന്‍, ഇലവനെപ്പറ്റി അശ്വിന്‍

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ വിമര്‍ശനവുമായി മുന്‍ ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. യുഎഇക്കെതിരേ ഗംഭീറിന്റെ പ്ലാന്‍ മണ്ടത്തരമായിരുന്നെന്നും പ്ലെയിങ് ഇലവനിലെ ആ അബദ്ധം പാകിസ്താനെതിരേയും ആവര്‍ത്തിക്കരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. സ്വന്തം യൂട്യൂബ് ചാനലായ ആഷ് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയെ ഒമ്പതു വിക്കറ്റിനു കെട്ടുകെട്ടിച്ച അതേ ടീമിനെ തന്നെ പാകിസ്താനെതിരേയും ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ ജിതേഷ് ശര്‍മ, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ തുടങ്ങിയവര്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി ബെഞ്ചിലിരിക്കേണ്ടതായും വരും.

GAMBHIR SURYA

ആഞ്ഞടിച്ച് അശ്വിന്‍

ആദ്യ കളിയില്‍ യുഎഇക്കെതിരേ തികച്ചും ഏകപക്ഷീമായ വിജയം ആഘോഷിച്ചെങ്കിലും കോച്ച് ഗൗതംഗംഭറിന്റെ ഒരു തീരുമാനം ശരിയായിരുന്നുവെന്നു താന്‍ കരുതുന്നില്ലെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ മാറ്റി നിര്‍ത്തി പകരം സീം ബൗളിങ് ഓള്‍റൗണ്ടറെ കളിപ്പിക്കാനുള്ള തീരുമാനത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ശിവം ദുബെയാണ് നിങ്ങളുടെ മൂന്നാമത്തെ സീമറെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. ഇതു ശിവം ദുബെയെക്കുറിച്ചല്ല, ഇതു നിങ്ങളുടെ ലൈനപ്പിലെ ഒരു മിടുക്കനായ ബൗളറെ കുറിച്ചാണ്. ടി20 മല്‍സരങ്ങളില്‍ ബാറ്റിങിലെ ആഴം പ്രധാനം തന്നെയാണെന്നു ഞാന്‍ സമ്മതിക്കുന്നു.

പക്ഷെ ലോക ക്രിക്കറ്റിലെ മറ്റു ടോപ് ടീമുകളിലേക്കു നോക്കൂ. മിച്ചെല്‍ സ്റ്റാര്‍ക്ക്, കാഗിസോ റബാഡ, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവരെല്ലാം ബാറ്റിങില്‍ ആഞ്ഞു വീശാന്‍ കെല്‍പ്പുള്ളവരാണ്.

യഥാര്‍ഥത്തില്‍ പ്രധാന ബൗളര്‍മാരുടെയെല്ലാം ബാറ്റിങും മെച്ചപ്പെടുത്താന്‍ ഈ ടീമുകള്‍ ശ്രമിച്ചിട്ടുണ്ടെന്നു കാണാം. പക്ഷെ ഇന്ത്യയില്‍ മാത്രമാണ് ബാറ്റര്‍മാരായിട്ടുള്ളവര്‍ക്കു അല്‍പ്പം ബൗളിങും ചെയ്യാന്‍ കഴിയുമെന്നു നമ്മള്‍ ചിന്തിക്കുന്നത്. ശരിക്കും ഇതുനേരെ തിരിച്ചാണ് വരേണ്ടതെന്നും അശ്വിന്‍ വ്യക്തമാക്കി.

ടീമിനു കൂടുതല്‍ ഓപ്ഷനുകള്‍ ല്‍കുന്നതിനായി ബാറ്റര്‍മാര്‍ പന്തെറിയുന്നതിനു പകരം ബൗളര്‍മാരെ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി ഗൗതം ഗംഭീറിനു കീഴിലുള്ള ടീം മാനേജ്‌മെന്റ് പ്രചോദിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. അര്‍ഷ്ദീപ് സിങ് തുടങ്ങിയവരെല്ലാം കഴിവുള്ളവരാണെന്നും ബാറ്റിങില്‍ അത്രയും ദുരന്തങ്ങല്ലെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

അര്‍ഷ്ദീപിന് ബാറ്റിങറിയാം

ഇന്ത്യന്‍ ബൗളിങ് നിരയിലെ അവിഭാജ്യ ഘടകമായ അര്‍ഷ്ദീപ് സിങ് ബാറ്റിങും നന്നായി തന്നെ വഴങ്ങുന്ന താരമാണെന്നു ആര്‍ അശ്വിന്‍ പറഞ്ഞു. മോശമല്ലാതെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു കാണിച്ചു തന്നിട്ടുള്ള ബാറ്ററാണ് അര്‍ഷ്ദീപ് സിങ്. നേരത്തേ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ മികവ് പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

ARSHDEEP SINGH

പാകിസ്താനായുള്ള മല്‍സരത്തില്‍ അര്‍ഷ്ദീപ് ഇന്ത്യന്‍ ഇലവനിലേക്കു വന്നേ തീരൂ. അദ്ദേഹം ഇപ്പോള്‍ വളരെ മികച്ച ഫോമിലാണ്. നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഈ മനോഹരമായ വര്‍ഷങ്ങള്‍ ഇനി അര്‍ഷ്ദീപിനു തിരിച്ചു കിട്ടാന്‍ പോവുന്നില്ലെന്നും അശ്വിന്‍ വ്യക്കമാക്കി.

ഉജ്ജ്വല ബൗളിങ് പ്രകടനങ്ങളിലൂടെ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസകാരം സ്വന്തമാക്കിയ താരമാണ് അര്‍ഷ്ദീപ്. കളിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ടി2 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതതും അദ്ദേഹം തന്നെ. മാത്രമല്ല, അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍ പഴുതതും അര്‍ഷ്ദീപാണ്. 99 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Sunday, September 14, 2025, 10:36 [IST]
Other articles published on Sep 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+