ദുബായ്: നിലവിലെ ചാംപ്യന്മാരായ ടീം ഇന്ത്യ ഏഷ്യാ കപ്പില്‍ പടയോട്ടം തുടരുകയാണ്. തുടര്‍ച്ചയായ നാലാം ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. സൂപ്പര്‍ ഫോര്‍ പോരില്‍ ചിരവൈരികളായ പാകിസ്താന്‍ ടീമിനെ ആറു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്.
ഇതോടെ ഫൈനല്‍ സാധ്യതകളും ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ബംഗ്ലാദേശുമായുള്ള അടുത്ത മല്‍സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു കലാശപ്പോരില്‍ ഏറെക്കുറെ സ്ഥാനമുറപ്പിക്കാം. പാക് ടീമിനെ വളരെ ആധികാരികമായി തുരത്തിയെങ്കിലും ചില പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഇവ എന്തൊക്കെയെന്നു നോക്കാം.

ആദ്യത്തെ പിഴവ്
പാകിസ്താനെതിരേ ഇന്ത്യന്‍ ടീം വരുത്തിയ ആദ്യത്തെ പിഴവ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഡെത്ത് ഓവറില്‍ ബൗളിങില്‍ പരീക്ഷിച്ചുവെന്നതാണ്. മൂന്നോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച പ്രകടനം നടത്തി നില്‍ക്കവെയാണ് 19ാം ഓവറില്‍ അദ്ദേഹത്തെ നായകന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും പന്തേല്‍പ്പിച്ചത്. ഈ നീക്കം ദുരന്തത്തിലും കലാശിച്ചു.
17 റണ്‍സാണ് ദുബെ ഈ ഓവറില്‍ വാരിക്കോരി നല്‍കിയത്. ഓരോ സിക്‌സറും ഫോറും ഇതിലുള്‍പ്പെടും. പാക് ഇന്നിങ്‌സിലെ ഏറ്റവും മികച്ച ഓവറുകളിലൊന്നും ഇതായിരുന്നു. ദുബെ പന്തെറിയാനെത്തും മുമ്പ് പാക് ടീം നാലു വിക്കറ്റിനു 129 റണ്‍സെന്ന നിലയിലായിരുന്നു. ഓവര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ 14േേലക്കും കുതിച്ചെത്തി.
മധ്യ ഓവറുകളില്‍ മാത്രം ഒന്നോ, രണ്ടോ ഓവറുകള്‍ എറിയാന്‍ സാധിക്കുന്ന വെറും ശരാശരി ബൗളര്‍ മാത്രമാണ് ദുബെ. എന്നിട്ടും അദ്ദേഹത്തിനു 18ം ഓവര്‍ നല്‍കിയ സൂര്യകുമാര്‍ യാദവിന്റെ നീക്കം വലിയ മണ്ടത്തരം തന്നെയാണ്.
ഹാര്‍ദിക് പാണ്ഡ്യക്കു രണ്ടോവറുകള്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നു. ഡെത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരവും കൂടിയാണ് അദ്ദേഹം. പക്ഷെ ഹാര്‍ദിക്കിനെ വിളിക്കാതെ ദുബെയെ പരീക്ഷിച്ച സൂര്യയുടെ പ്ലാന്‍ പാളുകയും ചെയ്തു.
രണ്ടാമത്തെ അബദ്ധം
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കാണിച്ച രണ്ടാമത്തെ അബദ്ധം സ്റ്റാര് പേസര്‍ ജസ്പ്രീത് ബുംറയുടെ മൂന്നു വിലപ്പെട്ട ഓവറുകളും പവര്‍പ്ലേയില്‍ തന്നെ എറിഞ്ഞു തീര്‍ത്തുവെന്നതാണ്. ഇതാദ്യമായല്ല ഇതേ അബദ്ധം സ്‌കൈ ആവര്‍ത്തിക്കുന്നത്.

നേരത്തേ ഇതേ ഗ്രൗണ്ടില്‍ പാകിസ്താനുമായുള്ള ഗ്രൂപ്പഘട്ടത്തിലെ കളിയിലും ഇതു സംഭവിച്ചിരുന്നു. പവര്‍പ്ലേയില്‍ തന്നെ ബുംറയെ മൂന്നോവര്‍ എറിയിച്ച ശേഷം ഡെത്തിലേക്കു ഒന്നു മാറ്റിവയ്്ക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ് ചെയ്തത്. വീണ്ടും ഇതേ തെറ്റ് തന്നെ സൂപ്പര്‍ ഫോറിലും അദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്.
ബുംറയുടെ കരിയറിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു കഴിഞ്ഞ മല്‍സരം. സാധാരണത്തെ പോലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനോ എതിര്‍ ടീം ബാറ്റര്‍മാരെ കുഴപ്പത്തിലാക്കാനോ അദ്ദേഹത്തിനായില്ല. പാക് ബാറ്റര്‍മാരാവട്ടെ ബുംറയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു.
ബുംറ ആദ്യ രണ്ടോവറും ഗംഭീരമായി എറുകയും രണ്ടോ, മൂന്നോ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ പവര്‍പ്ലേില്‍ മൂന്നാമതും ബൗള്‍ ചെയ്യിക്കാനുള്ള സൂര്യയുടെ തീരുമാനത്തോടു വേണമെങ്കില്‍ യോജിക്കാം. പക്ഷെ രണ്ടോറില്‍ 21 റണ്‍സ് വഴങ്ങി നില്‍ക്കവെയാണ് അദ്ദേഹത്തെ വീണ്ടും ബോളേല്‍പ്പിച്ചത്. രണ്ടു ഫോറുകളക്കം 13 റണ്‍സും ബുംറ വിട്ടുകൊടുത്തു.