For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തകര്‍ക്കാന്‍ പാക് ടീമിന് തന്ത്രമേകി അശ്വിന്‍!! പണി കിട്ടുമോ? ഉപദേശമിങ്ങനെ

ദുബായ്: ഒരാഴ്ചയ്ക്കിടെ ഏഷ്യാ കപ്പില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം വരാനിരിക്കുകയാണ്. ഇന്നു രാത്രി നടക്കാനിരിക്കുന്ന ത്രില്ലറില്‍ ആരു ജയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ജയിക്കുന്ന ടീമിനു ഫൈനലിലേക്കു ഒരു ചുവട് കൂടി വയിക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കഴിഞ്ഞയാഴ്ച ഇതേ വേദിയില്‍ നടന്ന ഗ്രൂപ്പുപേരില്‍ പാക് പടയെ ഏഴു വിക്കറ്റിനു കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. കാര്യമായി വിയര്‍ക്കാതെയാണ് സൂര്യകുമാര്‍ യാദവും സംഘവും അന്നു ജയിച്ചുകയറിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചിരുന്നു.

ASHWIN

അന്നത്തെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാവും സൂപ്പര്‍ ഫോറില്‍ ഇന്ത്യ വീണ്ടുമിറങ്ങുക. മറുഭാഗത്തു ആ തോല്‍വിക്കു പകരം ചോദിക്കുകയാവും പാക് പടയുടെ ലക്ഷ്യം. ഇന്നത്തെ അങ്കത്തിനു മുമ്പ് പാക് ടീമിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ ആര്‍ അശ്വിന്‍.

പാക് ടീം ചെയ്യേണ്ടതെമന്ത്?

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തെ കുറിച്ച് സംസാരിക്കവെയാണ് പാക് ടീമിന്റെ ഗെയിം പ്ലാന്‍ എന്തായിരിക്കണമെന്നു ആര്‍ അശ്വിന്‍ ചൂണ്ടിക്കാട്ടിയത്.

ഞാന്‍ പാകിസ്താന്‍ ടീമാണെങ്കില്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റ് മാത്രമായിരിക്കും ലക്ഷ്യമിടുക. ബാറ്റ് ചെയ്യുമ്പോഴാവട്ടെ നന്നായി വീശിയടിക്കുകയും വേണം. കാരണം രണ്ടു ടീമുകളുടെയും മികവ് പരിശോധിക്കുമ്പോള്‍ പാകിസ്താന് കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമന്നും തോന്നുന്നില്ല.

പാക്കിനെതിരേ അവന്‍ വേണ്ട!! സഞ്ജുവിനായി സൂര്യ ആ 'ത്യാഗം' ചെയ്യണം, ആവശ്യം ഗവാസ്‌കറുടേത്

അതോടൊപ്പം പാകിസ്താന്‍ ടീമിനോടു എനിക്കൊരു അപേക്ഷയും കൂടിയുണ്ട്. നിങ്ങള്‍ ദയവു ചെയ്ത് ഈ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യരുത്. ഈ മല്‍സരത്തിലെ സമ്മര്‍ദ്ദം കാരണമാണ് ഇങ്ങനെ പറയുന്നത്. ആദ്യം ബാറ്റിങാണെങ്കില്‍ നിങ്ങള്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് ചെയ്യു. എന്നാല്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ട് 150 റണ്‍സെങ്കിലം പാക് ടീം നേടിയാല്‍ മല്‍സരം കൂടുതല്‍ ആവേശകരമാവുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

പാക് ടീം അട്ടിമറിക്കുമോ?

ഇന്ത്യക്കെതിരേ പാകിസ്താന്‍ ടീം അട്ടിമറി വിജയം കുറിക്കുമെന്ന പ്രതീക്ഷയൊന്നും ആര്‍ അശ്വിനില്ല. എന്നാല്‍ ശക്തമായൊരു പോരാട്ടം അവര്‍ക്കു കാഴ്ചവയ്ക്കാനായാല്‍ അതു തന്നെ ഒരു അട്ടിമറിക്കു സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PAKISTAN

പാകിസ്താന്‍ ഈ മല്‍സരത്തില്‍ നല്ല പോരാട്ടം പുറത്തെടുത്താല്‍ അവരുടെ കാഴ്ചപ്പാടില്‍ അതൊരു അട്ടിമറിക്കു തുല്യമാണ്. ആദ്യത്തെ ബോളില്‍ തന്നെ പുറത്താവുന്നതിനു പകരം പാകിസ്താന്‍ ഓപ്പണര്‍ സയീം അയുബ് കുറച്ചു റണ്‍സെടുക്കുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു കാരണം അവനൊരു നല്ല ക്രിക്കറ്ററാണ്.

ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങളൊന്നും ഇല്ല. ഞാന്‍ ഇന്ത്യയാണെങ്കില്‍ പാകിസ്താന്‍ ടീം ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കുന്നത് കാണാനായിരിക്കും ആഗ്രഹിക്കുക. കാരണം ഐസിസിയുടെ ടി20 ലോകകപ്പ് തൊട്ടരികെ എത്തി നില്‍ക്കുകയാണെന്നും അശ്വിന്‍ വ്യക്തമാക്കി.

സൂപ്പര്‍ ഫോറിലും പാകിസ്താന്‍ ടീം ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. അസോസിയേറ്റ് ടീമുകളെല്ലാം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞതിനാല്‍ ഇതു മറ്റൊരു ഇന്ത്യ-പാകിസ്താന്‍ മല്‍സരം മാത്രമായിരിക്കും. 150 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ് പാകിസ്താന്‍ ടീം. ഷഹീന്‍ അഫ്രീഡിയുടെ കൂടി ബാറ്റിങിലൂടെ മാത്രമേ അവര്‍ എത്തിയേക്കുകയുള്ളൂവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 21, 2025, 16:38 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+