Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബുംറക്ക് ആണ്‍കുഞ്ഞ്, മകന്റെ പേരിന്റെ അര്‍ത്ഥം അറിയാമോ? സൂപ്പറെന്ന് ഫാന്‍സ്

മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസപ്രീത് ബുംറയെ തേടി സന്തോഷ വാര്‍ത്തയെത്തിയത്. ബുംറക്കും ഭാര്യ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. വിവരം ലഭിച്ചതിന് പിന്നാലെ തന്നെ ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിന്റെ കാലിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബുംറ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ പേരും ബുംറ തന്റെ പോസ്റ്റിലൂടെ പുറത്തുവിട്ടു.

'ഞങ്ങളുടെ കൊച്ചുകുടുംബം വളര്‍ന്നിരിക്കുന്നു. പ്രതീക്ഷിച്ചതിലും സന്തോഷത്തിലാണ് ഹൃദയം. ഈ പ്രഭാദത്തില്‍ ഞങ്ങളുടെ മകനായ അംഗദ് ജസ്പ്രീത് ബുംറയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിയായ സന്തോഷത്തിലാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്'-ബുംറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അംഗദ് എന്ന പേരാണ് മകനായി ബുംറ കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ബുംറയുടെ മകന്റെ പേരിന് പിന്നിലെ രഹസ്യമാണ് വൈറലാവുന്നത്. പോരാളിയെന്നാണ് ഈ പേരിന്റെ അര്‍ത്ഥം. അച്ഛനെപ്പോലെ തന്നെ മികച്ചൊരു പോരാളിയായി അംഗദും മാറട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. മറ്റ് ചില അര്‍ത്ഥങ്ങളും അംഗദ് എന്ന പേരിനുണ്ട്. തിളങ്ങുന്ന ആഭരണം, മനോഹരമായതിനാല്‍ നിര്‍മ്മിക്കപ്പെട്ടത് എന്നതും ഈ പേരിന്റെ അര്‍ത്ഥമാണ്. തന്റെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ബുംറ ടീം വിട്ട് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. 2021 മാര്‍ച്ച് 15നായിരുന്നു ബുംറയുടെ വിവാഹം.

വിവാഹത്തിന് പിന്നാലെ തന്നെ ബുംറ പരിക്കിന്റെ പിടിയിലാവുകയും ദീര്‍ഘ നാള്‍ വിശ്രമം ലഭിക്കുകയും ചെയ്തു. വലിയ ഇടവേളക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് ബുംറ ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടാന്‍ ബുംറക്കായിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ ബുംറയുടെ മികവ് വ്യക്തമാകുന്നതിന് മുമ്പുതന്നെ ശക്തമായ മഴയെത്തുകയായിരുന്നു.

jasprit bumrah

ഒരു പന്ത് പോലും എറിയാന്‍ ഇന്ത്യക്ക് സാധിച്ചില്ല. അതിന് മുമ്പുതന്നെ മത്സരം ഉപേക്ഷിക്കപ്പെട്ടു. നേപ്പാളിനെതിരേ ബുംറയുടെ ബൗളിങ് മികവ് കാണാമെന്ന് കാത്തിരുന്നവരെ നിരാശരാക്കിയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയേക്കും. ബുംറയ്ക്കും സഞ്ജനക്കും ആശംസാ പ്രവാഹമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ബുംറയെപ്പോലെ മികച്ച ക്രിക്കറ്ററായി അംഗദും മാറട്ടേയെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമാണ് സഞ്ജനയും ബുംറയും വിവാഹിതരായത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന സഞ്ജന ഐടി കമ്പനിയിലാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. മോഡലിങ്ങിനെ ഇഷ്ടപ്പെട്ടിരുന്ന സഞ്ജന ഫെമിന സ്‌റ്റൈല്‍ ദിവ ബ്യൂട്ടീ കോമ്പിറ്റീഷനില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ഫൈനലില്‍ ഇടം നേടാന്‍ സഞ്ജനക്കായി. ബുംറയുമായുള്ള പ്രണയം സഞ്ജന രഹസ്യമാക്കിവെച്ചു. അതുകൊണ്ടുതന്നെ ഗോസിപ്പ് കോളത്തില്‍ ഇവര്‍ എത്തിപ്പെട്ടുമില്ല.

2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ ബുംറ ഇടവേളയെടുത്ത് വിവാഹത്തിനായി പോയതോടെയാണ് പ്രണയ വിവരം ആരാധകര്‍ അറിയുന്നത്. എഞ്ചിനീയറിങ് വിട്ട സഞ്ജന സ്‌പോര്‍ട്‌സ് ആംഗര്‍ റോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അങ്ങനെയാണ് ബുംറയുമായി കണ്ടുമുട്ടുന്നതും സൗഹൃദത്തിലാവുന്നതും ഇത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുന്നതും.

ഇരുവരും രണ്ട് വര്‍ഷത്തോളം രഹസ്യമായി ഡേറ്റിങ്ങിലായിരുന്നു. ഇതിനിടെ ബുംറയുമായി സഞ്ജന പല വട്ടം ജോലിയുടെ ഭാഗമായി സംസാരിച്ചിരുന്നു. അപ്പോഴൊന്നും സംശയത്തിന് ഇട നല്‍കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചു. 2021 മാര്‍ച്ച് 15ന് ഗോവയില്‍ വെച്ച് അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്താണ് വിവാഹം നടന്നത്.

ഐപിഎല്‍ 2013ന്റെ ഇടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജനയാണ് ബുംറയോടുള്ള പ്രണയം വെളിപ്പെടുത്തിയത്. ബുംറയും യെസ് പറഞ്ഞതോടെ ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. എംടിവിയിലെ അവതാരകയെന്ന നിലയില്‍ എല്ലാവര്‍ക്കും സഞ്ജന സുപരിചിതയാണ്.

Story first published: Monday, September 4, 2023, 14:44 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+