Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ലോകകപ്പ് ടീമിലേക്കു രണ്ടിലൊരാള്‍ വരും! സഞ്ജുവില്ല, തുറന്നുപറഞ്ഞ് രോഹിത്

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടാതിരുന്ന ചിലര്‍ ഇനിയും സ്‌ക്വാഡിലേക്കു എത്തിയേക്കുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇതോടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ടീമില്‍ ഇടം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പക്ഷെ രോഹിത് നല്‍കിയ സൂചന പ്രകാരം സഞ്ജുവിനു ആ പ്രതീക്ഷ വേണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. കാരണം ബാറ്റിങിലും ബൗളിങിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയണ് തങ്ങള്‍ക്കു ആവശ്യമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്.

ROHIT SHARMA

ആരൊക്കെയാണ് ടീമിലേക്കു തങ്ങള്‍ പരിഗണിക്കുന്നതെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെങ്കില്‍ മറ്റൊരാള്‍ യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്താന്‍ ഒരു കാരണം കൂടിയുണ്ട്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പുതിയ നീക്കം. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെയായിരുന്നു അക്ഷറിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു ശ്രീലങ്കയുമായുള്ള ഫൈനലില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടതായും വന്നിരുന്നു.

പകരക്കാരനായി വാഷിങ്ടണായിരുന്നു പ്ലെയിങ് ഇലവനിലേക്കു വന്നത്. ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും അക്ഷറുണ്ടാവില്ലെന്നാണ് വിവരം. ലോകകപ്പിലും അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വമുള്ളതിനാലാണ് മറ്റു ചിലരെ ഇന്ത്യ നോട്ടമിട്ടിരിക്കുന്നത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ എല്ലാവരും ലൈനിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ആര്‍ അശ്വിനുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. ഫോണിലൂടെ അദ്ദേഹത്തോടു ഞാന്‍ ഇതുമായി ബന്ധപ്പെട്ടു സംസാരിക്കുകയും ചെയ്തു കഴിഞ്ഞു.

അതുകൊണ്ടു തന്നെ അശ്വിനും ലോകകപ്പ് സ്‌ക്വാഡിലെത്താന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പരിഗണിക്കപ്പെടുന്നയാളാണ് വാഷിങ്ടണ്‍ സുന്ദറും. ബാറ്റ് കൊണ്ടും, ബോള്‍ കണ്ടും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് ഞങ്ങള്‍ക്കു ആവശ്യമെന്നും രോഹിത് വിശദമാക്കി.

ASWIN

അക്ഷര്‍ പരിക്കേറ്റു പിന്‍മാറിയപ്പോള്‍ അശ്വിനു പകരം വാഷിങ്ടണിനെ ടീമിലെടുക്കാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. അക്ഷറിനു പരിക്കേറ്റപ്പോള്‍ പകരക്കാരന്റെ റോളിലേക്കു ഞങ്ങള്‍ ചിലരെ വിളിക്കുകയും അവര്‍ എവിടെയാണെന്നു തിരക്കുകയും ചെയ്തിരുന്നു.

വാഷിങ്ടണ്‍ അപ്പോള്‍ ലഭ്യമായിരുന്നു. തുടര്‍ന്നു ഞങ്ങള്‍ അവനോടു ഇവിടേക്കു വരാനും കളിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഭാഗ്യവശാല്‍ ബെംഗളൂരുവിലെ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിനൊപ്പമായിരുന്നു വാഷിങ്ടണ്‍.

അവിട അവന്‍ ബൗള്‍ ചെയ്യുകയും പരിശീലനം നടത്തുകയും ക്രിക്കറ്റിനു ഫിറ്റായി നില്‍ക്കുകയുമായിരുന്നു. ഒരുപാട് സമയം ഗ്രൗണ്ടില്‍ ചെലവിടുകയും ചെയ്തിരുന്നു. ഈ കാരണത്താലാണ് അശ്വിനു പകരം വാഷിങ്ടണിനെ പരിഗണിച്ചതെന്നും രോഹിത് തുറന്നുപറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Sunday, September 17, 2023, 23:49 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+