For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇവരാവും ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ്, പ്രതീക്ഷിക്കാതെ ടീമിലെത്തും!

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഈയാഴ്ച അവസാനത്തോടെ തുടക്കമാവുകയാണ്. ആഗസ്റ്റ് 30ന് മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും കുഞ്ഞന്‍മാരായ നേപ്പാളും തമ്മിലുള്ള മല്‍സരത്തോടെ ടൂര്‍ണമെന്റിനു കൊടിയേറും. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരാണ് ടൂര്‍ണമെന്റിനുള്ള ടീമിനെ ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുള്ളതിനാലാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചെങ്കില്‍ മാത്രമേ ഇരുവരെയും ടീമിലേക്കു പരിഗണിക്കുകയുള്ളൂ.

TILAK VARMA

പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് അരങ്ങറുന്നത്. ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങളും ലങ്കയിലാണ്. പാകിസ്താനില്‍ കളിക്കില്ലെന്നു ബിസിസിഐ ഉറച്ച നിലപാട് എടുത്തതോടെ പിസിബി മുട്ടുമടക്കുകയും ലങ്കയുമായി ടൂര്‍ണമെന്റ് പങ്കിടാന്‍ സമ്മതം മൂളുകയുമായിരുന്നു.

ഇത്തവണയും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത മാസം രണ്ടിലാണ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോര്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഏകദിന ടീം പ്ലാനിന്റെ ഭാഗമല്ലാത്ത ഇവരെ ഏഷ്യാ കപ്പില്‍ ടീമിലേക്കു വിളിച്ചേക്കും. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. യുവ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലൂടെ അരങ്ങേറിയ 20കാരന്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് പരമ്പരയില്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 39, 51, 49* എന്നിങ്ങനെയാണ് പരമ്പരയില്‍ തിലകിന്റെ സ്‌കോറുകള്‍. ഈ പ്രകടനത്തോടെ അദ്ദേഹത്തെ ഏഷ്യാ കപ്പിലും പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തായിരിക്കുകയാണ്.

മധ്യനിരയില്‍, പ്രത്യേകിച്ചു നാലാം നമ്പറില്‍ ശ്രേയസിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കെ ഈ റോളില്‍ തിലക് മികച്ച ഓപ്ഷനാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഇടംകൈയന്‍ ബാറ്ററാണെന്നതും പ്ലസ് പോയിന്റാണ്. നിലവില്‍ ഇന്ത്യയുടെ ടോപ് സിക്‌സില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ പോലുമില്ല.

യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ സര്‍പ്രൈസ് താരമാവാനിടയുള്ള രണ്ടാമത്തയാള്‍. പരിക്കേറ്റ് മാസങ്ങളോളം പുറത്തായിരുന്ന അദ്ദേഹം അയര്‍ലാന്‍ഡുമായി നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയാണ്. 2022 ആഗസ്റ്റിനു ശേഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും പ്രസിദ്ധ് കളിച്ചിട്ടില്ല.

R ASHWIN

പരിക്കു ഭേദമായി മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഏഷ്യാ കപ്പിലെയും ലോകകപ്പിലെയും എല്ലാ മല്‍സങ്ങളിലും കളിക്കാനാവുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. ഇതു പരിഗണിച്ച് അദ്ദേഹത്തിന്റെ ബാക്കപ്പായി പ്രസിദ്ധിനെ ഏഷ്യാ കപ്പിലേക്കു പരിഗണിച്ചേക്കും. ഇന്ത്യക്കു വേണ്ടി 14 ഏകദിനങ്ങളിലാണ് പ്രസിദ്ധ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 25 വിക്കറ്റുകളെടുക്കുകയും ചെയ്തു.

വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഏഷ്യാ കപ്പ് ടീമിലെത്താനിടയുള്ള മൂന്നാമത്തെ സര്‍പ്രൈസ് താരം. ശ്രീലങ്കയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. കൂടാതെ നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും അശ്വിനു സുപ്രധാന റോള്‍ വഹിക്കാന്‍ സാധിക്കും. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തെ ഏഷ്യാ കപ്പിലും തുടര്‍ന്നു ലോകകപ്പിലും ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.

36 കാരനായ അശ്വിന്‍ ഇന്ത്യക്കു വേണ്ടി 113 ഏകദിനങ്ങളില്‍ ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 151 വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ വര്‍ഷം ജനുവരിക്കു ശേഷം അദ്ദേഹം ഏകദിനത്തില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. ബൗളിങിനൊപ്പം ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നതു അശ്വിനു പ്ലസ് പോയിന്റാവുന്ന കാര്യമാണ്.

Story first published: Saturday, August 12, 2023, 15:15 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+