Asia Cup 2023: രണ്ട് പന്തില്‍ രണ്ട് വിക്കറ്റ്, തീയായി ഷഹീന്‍! രോഹിത്തും കോലിയും വിറക്കും
മുല്‍ത്താന്‍: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിലൂടെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് ബൗളര്‍മാര്‍. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം നേപ്പാളിനെതിരേ തീപാറുന്ന ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിര ഏറ്റവും ഭയക്കുന്നത് ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ്ങാണ്. ന്യൂബോളില്‍ കസറുന്ന ഷഹീന്‍ ഇന്ത്യയുടെ ടോപ് ഓഡറിനെ ഇത്തവണയും വിറപ്പിക്കുമെന്നാണ് നേപ്പാളിനെതിരായ പ്രകടനത്തിലൂടെ വ്യക്തമാവുന്നത്.
ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുമായാണ് ഷഹീന്‍ വരവറിയിച്ചത്. ആദ്യ ഓവറിലെ അവസാന രണ്ട് പന്തിലും വിക്കറ്റ് നേടിയാണ് ഷഹീന്‍ വിറപ്പിച്ചത്. ന്യൂ ബോളില്‍ മിന്നല്‍ യോര്‍ക്കറുകളെറിയാനും സ്വിങ്ങിങ് പന്തുകളിലൂടെ വിറപ്പിക്കാനും ഷഹീന് കഴിവുണ്ട്. നേപ്പാളിനെതിരേ ആദ്യ ഓവറില്‍ത്തന്നെ മികവ് കാട്ടാന്‍ ഷഹീന് സാധിച്ചു. ഇന്ത്യക്കെതിരായ മത്സരം വരാനിരിക്കെ ഷഹീന്റെ പ്രകടനം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് പറയാം.
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നീ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഷഹീന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളിലെല്ലാാം ഷഹീന്റെ ന്യൂബോളിലെ മികവിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പതറിയിരുന്നു. അതുകൊണ്ടുതന്നെ നേപ്പാളിനെതിരായ ഷഹീന്റെ ന്യൂബോളിലെ പ്രകടനം ഇന്ത്യക്ക് വലിയ മുന്നറിയിപ്പാണെന്ന് തന്നെ പറയാം.
അവസാന ടി20 ലോകകപ്പില്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ കോലിയെക്കൊണ്ട് മാത്രം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുക പ്രയാസമാണെന്ന് പറയാാം. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യയുടെ ടോപ് ഓഡറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ഷഹീന്റെ ന്യൂബോളിലെ വെല്ലുവിളിയെ മറികടക്കുകയെന്നതാണ്.
അതിന് സാധിക്കാതെ പോയാല്‍ ഏഷ്യാ കപ്പില്‍ വലിയ തകര്‍ച്ച ഇന്ത്യ നേരിടാന്‍ സാധ്യത കൂടുതലാണ്. ഷഹീന്‍ മാത്രമല്ല ഹാരിസ് റഊഫും നസീം ഷായും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പേസര്‍മാരാണ്. മണിക്കൂറില്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴുവുള്ളവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കരുതലോടെ ഇറങ്ങാത്ത പക്ഷം വലിയ തകര്‍ച്ച നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

നേപ്പാളിനെതിരേ 238 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാകിസ്താന്‍ നേടിയത്. ബാബര്‍ ആസമിന്റെയും (151) ഇഫ്തിഖര്‍ അഹമ്മദിന്റെയും (109) സെഞ്ച്വറിയും ഷദാബ് ഖാന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് നേപ്പാളിനെ തകര്‍ത്തത്. ഇതേ മികവ് ഇന്ത്യക്കെതിരേയും ഇവര്‍ക്ക് ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 131 പന്ത് നേരിട്ട് 14 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ബാബര്‍ കസറിയത്. ബാബറിനൊപ്പം ഇഫ്തിഖരും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 71 പന്തില്‍ 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 109 റണ്‍സുമായി ഇഫ്തിഖര്‍ പുറത്താവാതെ നിന്നു. 153ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്.
നേപ്പാളിനെതിരേ പാകിസ്താനായി ഷദാബ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റഊഫും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. നസീം ഷായും മുഹമ്മദ് നവാസും ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കേതിരേയും പാക് ബൗളര്‍മാര്‍ ഇതേ മികവ് കാട്ടുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications