For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ബുംറയ്‌ക്കെന്ത് ഷഹീനും റൗഫും? അടിച്ച് പറപ്പിച്ചു, സ്‌ട്രൈക്ക് റേറ്റ് 114!

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീം ഇന്ത്യക്കു വേണ്ടി വലിയ ഇംപാക്ടുണ്ടാക്കാന്‍ തനിക്കു സാധിക്കുമെന്നു കാണിച്ചു തന്നിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഡെത്ത് ഓവറുകളില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ആരും ഭയക്കുന്ന പാകിസ്താന്റെ ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയത്തെ യാതൊരു കൂസലുമില്ലാതെയാണണ് ബുംറ കൈകാര്യം ചെയ്തത്.

പത്താം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 14 ബോളില്‍ 16 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. മൂന്നു ഫോറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 114.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ബുംറയ്ക്കുണ്ട്. ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്തെ താരവും അദ്ദേഹമാണ്.

JASPRIT BUMRAH

ഒരു ഘട്ടത്തില്‍ 250 റണ്‍സ് തികയ്ക്കുമോയെന്നു സംശയിച്ച ഇന്ത്യന്‍ ടോട്ടല്‍ 266 റണ്‍സ് വരെയെത്തിച്ചത് ബുംറയുടെ ഇന്നിങ്‌സായിരുന്നു. 43 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചിന് 239 റണ്‍സെന്ന നിലയിലായിരുന്നു. 87 റണ്‍സോടെ ഹാര്‍ദിക് പാണ്ഡ്യയും 14 റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍.

ഉറപ്പായും ടീം സ്‌കോര്‍ 300ന് അടുത്തോ, മുകളിലോ എത്തുമെന്നു എല്ലാവരും ഉറപ്പിച്ചിരുന്നു. പക്ഷെ ഷഹീന്റെ തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കും ജഡേജയും മടങ്ങി. അതിനടുത്ത ഓവറില്‍ നസീം ഷായ്‌ക്കെതിരേ ആദ്യ ബോളില്‍ ശര്‍ദ്ദുല്‍ ടാക്കൂറും (3) പുറത്ത്. ഇതോടെ ടീം എട്ടിന് 242ലേക്കു കൂപ്പുകുത്തി.

അഞ്ചോവറിനു മുകളില്‍ ബാക്കിയുണ്ടായിട്ടും ഇന്ത്യ 250 പോലും കടക്കില്ലെന്നു ആരാധകര്‍ ഭയന്നു. പക്ഷെ ശര്‍ദ്ദുല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ബുംറയ്ക്കു മറ്റു ചില പ്ലാനുകളായിരുന്നു.

ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന കുല്‍ദീപ് യാദവിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങിലൂടെ പാകിസ്താനു തിരിച്ചടി നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. നസീമിന്റെ ഓവറില്‍ ബുംറ അധികം ആക്രമിക്കാന്‍ തുനിഞ്ഞില്ല. എന്നാല്‍ 46ാം ഓവറില്‍ ഷഹീനെത്തിയപ്പോള്‍ ബുംറ ആളാകെ മാറി.

രണ്ടാമത്തെ ബോള്‍ മിഡ് ഓണിനു മുകളിലൂടെ ബുംറ ബൗണ്ടറിയിലേക്കു പറത്തി. തന്നെ ഇത്ര അനായാസം ബുംറ കൈകാര്യം ചെയ്തത് കണ്ട് ഷഹീന്‍ പോലും ഞെട്ടിക്കാണും. അദ്ദേഹത്തിന്റെ ഈ ബൗണ്ടറിയോടെ ഇന്ത്യന്‍ സ്‌കോര്‍ 250ഉം കടന്നു. ഈ ഓവറില്‍ ഇന്ത്യക്കു ആറു റണ്‍സ് ലഭിച്ചു.

JASPRIT BUMRAH

47ാം ഓവര്‍ റൗഫിനായിരുന്നു. 146 കിമി വേഗതയില്‍ വന്ന ഓവറിലെ അഞ്ചാമത്തെ ബോള്‍ ബുംറ തകര്‍പ്പന്‍ ഷോട്ടിലൂടെ ബൗണ്ടറി കടത്തി. എക്‌സ്ട്രാ കവറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ ഡ്രൈവ്. ഓവറില്‍ അഞ്ചു റണ്‍സ് ഇന്ത്യ നേടി. ഷഹീന്റെ അടുത്ത ഓവറില്‍ ഫോറോ, സിക്‌സറോ കണ്ടില്ല. എങ്കിലും ബുംറ- കുല്‍ദീപ് ജോടി നാലു റണ്‍സ് ഓവറില്‍ നേടി.

49ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ കുല്‍ദീപിനെ (4) നസീം മടക്കി. തുടര്‍ന്നു അവസാനത്തെയാളായ മുഹമ്മദ് സിറാജ് ക്രീസില്‍. പക്ഷെ ബുംറയ്ക്കു കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. നാലാമത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറി പായിച്ചു. മിഡ് ഓഫിനു മുകളിലൂടെയായിരുന്നു ഇത്തവണ ബുംറയുടെ ഷോട്ട്.

അഞ്ചാമത്തേത് ഒരു സ്ലോ ബോളായിരുന്നു. ഒരു വമ്പന്‍ ഷോട്ടിനാണ് ബുംറ ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ ആഗ സല്‍മാന്‍ അദ്ദേഹത്തെ പിടികൂടുകയും ചെയ്തു. ഇതോടെ 266 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയുമായിരുന്നു.

Story first published: Saturday, September 2, 2023, 20:43 [IST]
Other articles published on Sep 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+