Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ചരിത്രം തിരുത്തുമോ ബുംറ? ഭുവിയുടെ റെക്കോര്‍ഡ് തെറിക്കും! പാക്പട സൂക്ഷിച്ചോ

ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. 2018നു ശേഷം ഇന്ത്യ ആദ്യത്തെ ഏഷ്യാ കപ്പുമായി മടങ്ങണമെങ്കില്‍ ബൗളിങില്‍ അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി മാറും. പരിക്കു കാരണം 11 മാസത്തോളം പുറത്തായിരുന്ന ബുംറ അയര്‍ലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെയായിരുന്നു മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പരമ്പരയില്‍ ടീമിനെ നയിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു.

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബുംറയായിരുന്നു. അഞ്ചില്‍ താഴെ ഇക്കോണമി റേറ്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളെടുത്താണ് അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയത്. ഇനി ഏഷ്യാ കപ്പിലും തന്റെ മാജിക്കല്‍ ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ബുംറ.

JASPRIT BUMRAH

സപ്തംബര്‍ രണ്ടിനു ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. നേപ്പാളാണ് ഇരുവരുമുള്‍പ്പെട്ട ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഗ്രൂപ്പു ഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ ഫൈനലിലും ഒരുപക്ഷെ ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ അരങ്ങേറിയേക്കും.

പാകിസ്താനെതിരേ ടൂര്‍ണെന്റില്‍ ഒരു വമ്പന്‍ റെക്കോര്‍ഡിനു അരികിലെത്തി നില്‍ക്കുകയാണ് ബുംറ. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ ബൗളറെന്ന വമ്പന്‍ നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ഇതിനായി ടൂര്‍ണമെന്റില്‍ ബുംറയ്ക്കു വേണ്ടത് ആറു വിക്കറ്റുകളാണ്. ഗ്രൂപ്പു ഘട്ടത്തില്‍ മാത്രമല്ല സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടമുണ്ടായാല്‍ ബുംറ ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കിയേക്കും.

നിലവില്‍ പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റ പേരിലാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിഴുതത് 10 വിക്കറ്റുകളാണ്. രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്.

JASPRIT BUMRAH

ഒരാള്‍ നിലവില്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ്. ഏഴു വിക്കറ്റുകള്‍ വീതം ഇരുവരും നേടി. പാകിസ്താനെതിരേ ഏഷ്യാ കപ്പില്‍ ബുംറ ഇതുവരെ കളിച്ചത് മൂന്നു മല്‍സരങ്ങള്‍ മാത്രമാണ്. ഇവയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ നേടുകയും ചെയ്തു.

ഏഷ്യാ കപ്പില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ഫോമാറ്റിലുള്ള ടൂര്‍ണമെന്റിലും ഇരുവരും ഒരേ ഗ്രൂപ്പിലായിരുന്നു.

ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലുമായിരുന്നു ഇന്ത്യയും പാകിസ്താനും അന്നു ശക്തി പരീക്ഷിച്ചത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ ജയിച്ചുകയറിയെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ പകരം വീട്ടുകയായിരുന്നു. ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെ മൂന്നാമതൊരു അങ്കം കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഭാഗ്യമുണ്ടായില്ല.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്നു തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ വിരാട് കോലിയുടെ അവിസ്മരണീയ ഇന്നിങ്‌സ് ത്രസിപ്പിക്കുന്ന വിജയത്തിലേക്കു നയിക്കുകയായിരുന്നു.

Story first published: Friday, August 25, 2023, 12:18 [IST]
Other articles published on Aug 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+