For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: അവന്‍ മടങ്ങിവരണം, ഇന്ത്യക്കു കിരീടമുറപ്പ്; മുന്‍ സെലക്ടറുടെ സര്‍പ്രൈസ് നിര്‍ദേശം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്തുകൊണ്ടിരിക്കെ ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ സര്‍പ്രൈസ് തുടരുകയാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 20ന് ഞായറാഴ്ച ടീം പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. സ്റ്റാര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുള്ളതിനാലാണ് ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകിയത്.

ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കു ഒരു സര്‍പ്രൈസ് താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ്‌കെ പ്രസാദ്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അതിഥിയായി എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വൈറ്റ് ബോള്‍ ടീമുകളുടെ ഭാഗമല്ലാത്ത വെറ്ററന്‍ ഓഫ് സ്പന്നിര്‍ ആര്‍ അശ്വിനെ തിരിച്ചുവിളിക്കണമെന്നാണ് പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

R ASHWIN

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ മാത്രമല്ല നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലും അശ്വിന്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2020 വരെ മുഖ്യ സെലക്‌റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രസാദ്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ അവസാനത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു.

ആര്‍ അശ്വിന്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നിങ്ങള്‍ ഏഷ്യന്‍ സാഹചര്യങ്ങളിലാണ് കളിക്കുന്നത്. എതിര്‍ ടീമുകളിലെല്ലാം ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ അവര്‍ക്കെതിരെയെല്ലാം മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ അശ്വിനു കഴിയും.

ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. നമ്മള്‍ അതു കണ്ടിട്ടുള്ളതാണ്. അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന ബൗളറായിരിക്കും. കാരണം അദ്ദേഹമിപ്പോള്‍ വളരെ മികച്ച മാനസികാവസ്ഥയിലുമാണ്. ശ്രീലങ്കയിലും ഇന്ത്യയിലും കളിക്കുമ്പോള്‍ അശ്വിനു വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രസാദ് വിലയിരുത്തി.

ടെസ്റ്റ് ടീമില്‍ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ് അശ്വിന്‍. തനിച്ചു മല്‍സരം ജയിപ്പിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനു ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.

ഓസ്‌ട്രേലിയയോടു ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ അശ്വിനെ പുറത്തിരുത്തിയതിന്റെ പേരില്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

INDIA

ഏകദിന ഫോര്‍മാറ്റില്‍ ദീര്‍ഘകാലമായി അശ്വിന്‍ ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷമാദ്യം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യ പരാജയപ്പെട്ട ഈ പരമ്പരയ്ക്കു ശേഷം ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട അശ്വിന്‍ പിന്നീടൊരിക്കലും തിരിച്ചുവിളിക്കപ്പെട്ടതുമില്ല.

ഏഷ്യന്‍ പിച്ചുകളില്‍ വളരെ അപകടകാരിയായ അശ്വിന്‍ ബാറ്റ് കൊണ്ടും ടീമിനു മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുള്ള താരമാണ്. കൂടാതെ അനുഭവസമ്പത്തും അദ്ദേഹത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്. 2021ലെ ടി20 ലോകകപ്പിലേക്കു സര്‍പ്രൈസ് കോള്‍ ലഭിച്ച താരമായിരുന്നു അശിന്‍.

2017നു ശേഷം ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തിനു ഇനിയൊരു തിരിച്ചുവരവുണ്ടാവുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഐപിഎല്ലിലെ മികച്ച പ്രകടനം അശ്വിന്റെ മടങ്ങിവരവിന് വഴിയൊരുക്കുകയായിരുന്നു. സമാനമായൊരു സര്‍പ്രൈസ് കോള്‍ ഇത്തവണത്തെ ഏഷ്യാ കപ്പിലും ലോകകപ്പിലും അദ്ദേഹത്തിനു ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Friday, August 18, 2023, 13:57 [IST]
Other articles published on Aug 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+