For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ബുംറയോ, ഷഹീനോ? പേസാക്രമണത്തില്‍ മൂര്‍ച്ചയാര്‍ക്ക്, ഇതാ ഉത്തരം

ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ശനിയാഴ്ച ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ അതു ലോകോത്തര പേസ് ത്രയങ്ങളുടെ മാറ്റുരയ്ക്കലിനു കൂടിയായിരിക്കും വേദിയാവുന്നത്. കാരണം, നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു ഫാസ്റ്റ് ബൗളര്‍മാരാണ് ഇരുടീമുകളിലുമുള്ളത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ചുക്കാന്‍ പിടിക്കുന്ന ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണുള്ളത്.

പാക് ടീമിലേക്കു വന്നാല്‍ അവിടെ പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡിക്കൊപ്പം ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെയും കാണാം. ഇവരില്‍ ഏതാണ് ബെസ്റ്റ് പേസ് ത്രയം? നമുക്കു പരിശോധിക്കാം.

JASPRIT BUMRAH

ബുംറ, ഷമി, സിറാജ് എന്നീ മൂന്നു പേരും വലംകൈയന്‍ പേസര്‍മാരെണെങ്കിലും ബൗളിങിന്റെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്നവരാണ്. വ്യത്യസ്ത കാര്യങ്ങളിലാണ് മൂന്നു പേരും മികവ് പുലര്‍ത്തുന്നതെന്നു നമുക്കു കാണാന്‍ സാധിക്കും.

ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കുന്നതില്‍ മിടുക്കനാണ് പരിചയസമ്പന്നനായ ഷമി. ബുംറയാവട്ടെ യോര്‍ക്കറുകളുടെ രാജകുമാരനാണ്. സിറാജാവാട്ടെ പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം സ്ഥിരതയാര്‍ന്ന സ്‌പെല്ലുകള്‍ക്കു കേമനുമാണ്.

മറുഭാഗത്ത് പാക് പേസ് ത്രയങ്ങളെയെടുത്താലും ഇതേ വൈവിധ്യം കാണാന്‍ കഴിയും. ഷഹീന്‍, റൗഫ്, നസീം എന്നിവര്‍ക്കെല്ലാം അവരുടേതായ ചില പ്ലസ് പോയിന്റുകളുണ്ട്. ഇടംകൈയന്‍ ബൗളറായ ഷഹീന്റെ ആയുധം ബൗണ്‍സും സ്വിങുമാണ്.

ന്യൂബോളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയും. നസീമിന്റെ ആയുധം വേഗതയാണ്. കൂടാതെ മികച്ച ബൗണ്‍സ് സൃഷ്ടിക്കാനുമുള്ള ശേഷിയുണ്ട്. റൗഫും വേഗതയുടെ തോഴനാണ്. യോര്‍ക്കറുകളെറിയുന്നതില്‍ പ്രത്യേക മിടുക്കും അദ്ദേഹത്തിനുണ്ട്.

ഇന്ത്യ ജയിച്ച മല്‍സരങ്ങളില്‍ ഈ പേസ് ത്രയം സുപ്രധാന പങ്കാണ് ഇതുവരെ വഹിച്ചിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ബുംറ, ഷമി, സിറാജ് എന്നിവര്‍ ഒരുമിച്ച് കളിച്ച മല്‍സരങ്ങളില്‍ ആറെണ്ണത്തിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇവയില്‍ നിന്നും 27 വിക്കറ്റുകള്‍ മൂന്നു പേരും പങ്കുവയ്ക്കുകയും ചെയ്തു. 19 എന്ന വളരെ മികച്ച ശരാശരിയോടെയാണത്. അഞ്ചിനടുത്തായിരുന്നു ഇക്കോണമി റേറ്റ്.

72.5 ശതമാനം ഡോട്ട് ബോളുകളും ഈ ത്രയം എറിഞ്ഞുവെന്നത് മറ്റൊരു പ്രത്യേകതയാണ്. പക്ഷെ ഈ മൂവര്‍ സംഘം നിരാശപ്പെടുത്തിയപ്പോള്‍ രണ്ടു കളിയില്‍ ഇന്ത്യ തോറ്റിരുന്നു. ഇവയില്‍ വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ പേസ് ത്രയത്തിനു വീഴ്ത്താനുമായുള്ളൂ. ടീമിന്റെ വിജയത്തില്‍ എത്ര മാത്രം പ്രധാനമാണ് ഇവരുടെ പങ്കെന്നു ഇതു തെളിയിക്കുന്നു.

SHAHEEN AFRIDI

അതുപോലെ തന്നെ ഷഹീന്‍, റൗഫ്, നസീം ത്രയവും പാക് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളവരാണ്. മികച്ച ഇക്കോണമി റേറ്റില്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള ഇവരുടെ മിടുക്കാണ് എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കാറുള്ളത്. ഒമ്പതു മല്‍സരങ്ങളിലാണ് ഈ മൂവര്‍ സംഘത്തിന്റെ ചിറകിലേറി പാകിസ്താന്‍ വിജയം കൊയ്തിട്ടുള്ളത്.

ഇവയില്‍ നിന്നും ഇവര്‍ പങ്കിട്ടത് 41 വിക്കറ്റുകളായിരുന്നു. 20.5 ശരാശരിയില്‍ 5.09 ഇക്കോണമി റേറ്റിലായിരുന്നു ഇത്. പക്ഷെ പരാജയപ്പെട്ട മൂന്നു കളികളില്‍ ഈ ത്രയം തീര്‍ത്തും നിറംമങ്ങുകയും ചെയ്തു. 5.35 ഇക്കോണമി റേറ്റില്‍ വെറും എട്ടു വിക്കറ്റുകള്‍ മാത്രമേ ഈ മല്‍സരങ്ങളില്‍ നിന്നും ഇവര്‍ക്കു ലഭിച്ചുള്ളൂ.

അതുകൊണ്ടു തന്നെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഈ പേസ് ത്രയങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതായിരിക്കും. രണ്ടു ടീമുകളുടെയും ബാറ്റിങ് ലൈനപ്പ് വളരെ സന്തുലിതമാണെന്നു കാണാം. അതിനാല്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരുടെയും പ്രകടനമായിരിക്കും കളിയില്‍ ഇരുടീമുകളെയും വേറിട്ടുനിര്‍ത്തുക.

Story first published: Friday, September 1, 2023, 15:20 [IST]
Other articles published on Sep 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+