For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: കപ്പടിച്ചു, പക്ഷെ ടീം ഇന്ത്യ പെര്‍ഫെക്ടോ? മൂന്നു തലവേദനകള്‍

നാട്ടില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ എട്ടാം തവണയും കിരീടം ചൂടിയ ടീം ഇന്ത്യ ലോകകപ്പിനു തങ്ങള്‍ പൂര്‍ണമായി തയ്യാറെടുത്തു കഴിഞ്ഞെന്ന മുന്നറിയിപ്പ് കൂടിയാണ് എതിരാളികള്‍ക്കു നല്‍കിയിരിക്കുന്നത്. രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന കിരീട വിജയം കൂടിയായിരുന്നു ഏഷ്യ കപ്പിലേത്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിരവധി പോസിറ്റീവുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതോടൊപ്പം ചില കാര്യങ്ങള്‍ ടീമിനെ ആശങ്കയിലുമാക്കുന്നുണ്ട്. മൂന്നു പോസിറ്റീവുകളാണ് ടീമിനു എടുത്തു കാണിക്കാനുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരിക്കു ഭേദമായി തിരിച്ചെത്തിയ ചില പ്രധാന താരങ്ങളുടെ ഉജ്ജ്വല പ്രകടനമാണ്. മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരുടെ മടങ്ങിവരവും ഫോമും ഇന്ത്യക്കു വലിയ പ്ലസ് പോയിന്റുകളാണ്.

SHREYAS IYER

ശുഭ്മന്‍ ഗില്‍ (302 റണ്‍സ്) കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് രാഹുലായിരുന്നു. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 189 റണ്‍സാണ് അദ്ദേഹം നേടിയത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനുമായുള്ള കളിയിലായിരുന്നു രാഹുല്‍ നാലാം നമ്പറില്‍ ഇറങ്ങി പുറത്താവാതെ 111 റണ്‍സെടുത്തത്. ബുംറയാവട്ടെ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 4.17 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.

ശുഭ്മന്‍ ഗില്‍ തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയെന്നതാണ് രണ്ടാമത്തെ വലിയ പോസിറ്റീവ്. അത്ര മികച്ച ഫോമിലായിരുന്നില്ല അദ്ദേഹം ടൂര്‍ണമെന്റിനെത്തിയത്. പക്ഷെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഗില്ലിനു സാധിച്ചു. ആറു ഇന്നിങ്‌സുകളില്‍ നിന്നും 75.50 എന്ന ഉജ്ജ്വല ശരാശരിയോടെ 302 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്.

വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്, ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ മൂന്നാമത്തെ പോസിറ്റീവ്. പാകിസ്താനുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ മല്‍സരത്തില്‍ ടീം പ്രതിസന്ധിയില്‍ നില്‍ക്കെ ക്രീസിലെത്തിയ ഹാര്‍ദിക് 89 റണ്‍സുമായി ടീമിന്റെ രക്ഷകനായി മാറിയിരുന്നു. രണ്ടിന്നിങ്‌സുകളില്‍ നിന്നും 46 ശരാശരിയില്‍ 108 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബൗളിങിലാവട്ടെ നാലു ഇന്നിങ്‌സുകളില്‍ നിന്നും 3.34 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തി.

RAVINDRA JADEJA

അതേസമയം, മൂന്നു കാര്യങ്ങളാണ് ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ഫോമാണ്. ബാറ്റിങില്‍ പഴയതു പോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. മൂന്നു ഇന്നിങ്‌സുകളിലായിരുന്നു ജഡേജയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയത്. ഇവയില്‍ നിന്നും 8.33 ശരാശരിയില്‍ 25 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

നാലാം നമ്പറിലെ സ്ഥിരം താരമായ ശ്രേയസ് അയ്യര്‍ക്കു വീണ്ടും പരിക്കേറ്റതും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഇന്ത്യക്കു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം. ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായിരുന്നുള്ളൂ. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ പരിക്കും ബൗളിങിലെ മോശം പ്രകടനവുമാണ് ഇന്ത്യയുടെ മൂന്നാമത്തെ ആശങ്ക. ബൗളിങില്‍ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു വീഴ്ത്താനായുള്ളൂ.

Story first published: Monday, September 18, 2023, 16:52 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+