Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ധോണി ക്യാപ്റ്റന്‍, രോഹിത് പുറത്ത്! ഓള്‍ടൈം ഇലവനുമായി ചാറ്റ് ജിപിടി, ഇന്ത്യയുടെ 4 പേര്‍

ഏഷ്യന്‍ പൂരത്തിനു കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു 30ന് തുടക്കമാവുകയാണ്. അതിനിടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം (ഏകദിന ഫോര്‍മാറ്റ്) ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി. ഇന്ത്യയുടെ നാലു പേരാണ് ഓള്‍ടൈം ഇലവനില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു പേര്‍ മുന്‍ താരങ്ങളാണെങ്കില്‍ ശേഷിച്ച രണ്ടു പേര്‍ നിലവില്‍ ടീമിലുള്ളവരുമാണ്. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ തഴയപ്പെട്ടുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരം സനത് ജയസൂര്യയുമാണ് ചാറ്റ് ജിപിടി തിരഞ്ഞെുത്ത ഓള്‍ടൈം ഇലവനിലെ ഓപ്പണിങ് ജോടികള്‍. ഏഷ്യാ കപ്പില്‍ 23 മല്‍സരങ്ങളില്‍ നിന്നായി 971 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. ജയസൂര്യയാവട്ടെ 25 കളിയില്‍ നിന്നും 1220 റണ്‍സും വാരിക്കൂട്ടി.

DHONI KOHLI

ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ശ്രീലങ്കയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ കുമാര്‍ സങ്കക്കാരയാണ്. ഏഷ്യാ കപ്പില്‍ 24 മല്‍സരങ്ങളില്‍ നിന്നും 1075 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട രണ്ടു താരങ്ങള്‍ ജയസൂര്യയും സങ്കക്കാരയും മാത്രമാണ്.

നിലവില്‍ ടീം ഇന്ത്യയുടെ ഭാഗമായ റണ്‍മെഷീന്‍ വിരാട് കോലി, ശ്രീലങ്കയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ മഹേല ജയവര്‍ധനെ, ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി എന്നിവരാണ് ഓള്‍ടൈം ഇലവന്റെ മധ്യനിരയിലുള്ളത്. ഈ ഇലവന്റെ നായകനായി ചാറ്റ് ജിപി തിരഞ്ഞെടുത്തിരിക്കുന്നത് ധോണിയെയാണ്. ഇലവനിലുള്ള ടോപ് സിക്‌സ് ബാറ്റര്‍മാരെയെടുത്താല്‍ എല്ലാവരും ഏകദിനത്തില്‍ 10,000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയവരാണ് എന്നു കാണാം.

പാകിസ്താന്റെ മുന്‍ വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയാണ് ഓള്‍ടൈം ഇലവനില്‍ ഫിനിഷറുടെ റോളിലുള്ളത്. ബൗളിങ് നിരയിലേക്കു വന്നാല്‍ അവിടെയും ഇതിഹാസങ്ങളെ നമുക്കു കാണാന്‍ സാധിക്കും.

SACHIN TENDULKAR

പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വസീം അക്രം, ശ്രീലങ്കയുടെ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരന്‍, പാകിസ്താന്റെ അക്വിബ് ജാവേദ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളര്‍ കൂടിയാണ് മുരളീധരന്‍. 24 മല്‍സരങ്ങളില്‍ നിന്നും 30 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ നടന്ന ഏഷ്യാ കപ്പുകളെടുത്താല്‍ ഇതുവരെ ആറു തവണ ചാംപ്യന്‍മാരായിട്ടുള്ള ടീമാണ് ഇന്ത്യ. ഏറ്റവും അവസാനമായി 2018ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. അഞ്ചു ട്രോഫികളുമായി ശ്രീലങ്ക ഇന്ത്യക്കു തൊട്ടുതാഴെയുണ്ട്. പാകിസ്താന് ഒരു തവണയാണ് ജേതാക്കളാവാനായത്.

ചാറ്റ് ജിടിപി തിരഞ്ഞെടുത്ത ഓള്‍ടൈം ഏഷ്യാ കപ്പ് ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), സനത് ജയസൂര്യ (ശ്രീലങ്ക), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), വിരാട് കോലി (ഇന്ത്യ), മഹേല ജയവര്‍ധനെ (ശ്രീലങ്ക), എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ), ഷാഹിദ് അഫ്രീഡി (പാകിസ്താന്‍), വസീം അക്രം (പാകിസ്താന്‍), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), അക്വിബ് ജാവേദ് (പാകിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ).

Story first published: Sunday, August 27, 2023, 17:58 [IST]
Other articles published on Aug 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+