Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ പാകിസ്താനെ പേടി! വന്‍ ഫ്‌ളോപ്പ്, ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തിനു ടീം ഇന്ത്യ കച്ചമുറുക്കിക്കഴിഞ്ഞു. ശനിയാഴ്ച ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള പല്ലെക്കെലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടം നടക്കുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമാണിത്. എന്നാല്‍ പാക് പട ഉദ്ഘാടന മല്‍സരത്തില്‍ നേപ്പാളിനെ 200 പ്ലസ് മാര്‍ജിനില്‍ വാരിക്കളഞ്ഞിരുന്നു.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ത്രില്ലറില്‍ പാകിസ്താനെ വീഴ്ത്തി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. റിഷഭ് പന്തിന്റെയും കെഎല്‍ രാഹുലിന്റെയും സേവനം ലഭിക്കില്ലെങ്കിലും വളരെ ശക്തമായ ടീമിനെയാണ് പാകിസ്താനെതിരേ ഇന്ത്യ അണിനിരത്തുക.

JASPRIT BUMRAH

ഏതൊരു താരത്തെ സംബന്ധിച്ചും വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളിലൊന്നായിരിക്കും ഇത്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനായെങ്കില്‍ മാത്രമേ ഏറ്റവും മികച്ച പ്രകടനം ഒരു താരത്തിനു പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും പാകിസ്താനെതിരേ കളിക്കുമ്പോള്‍ ഫ്‌ളോപ്പായി മാറിയ ചില സൂപ്പര്‍ താരങ്ങള്‍ നിലവിലെ ഇന്ത്യന്‍ സംഘത്തിലുണ്ട്.

ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ആദ്യത്തെയാള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് എല്ലാ ഫോര്‍മാറ്റുകളിലും നമ്പര്‍ വണ്‍ ബൗളറാണ് ബുംറ. പക്ഷെ പാകിസ്താനെതിരേ കളിക്കുമ്പോള്‍ അദ്ദേഹം പതറുന്നതായി കാണാം. ഏകദിനത്തിലും ടി20യിലുമായി പാകിസ്താനെതിരേ ഇതുവരെ എട്ടു ഇന്നിങ്‌സുകളിലാണ് ബുംറ പന്തെറിഞ്ഞത്.

ഇവയില്‍ നിന്നും 5.22 ഇക്കോണമി റേറ്റില്‍ 42.83 ശരാശരിയില്‍ നേടാനായത് ആറു വിക്കറ്റുകള്‍ മാത്രമാണ്. രണ്ടില്‍ കൂടുതല്‍ വിക്കറ്റ് ഒരു കളിയില്‍പ്പോലും പേസര്‍ക്കു ലഭിച്ചിട്ടില്ല. 2018ലെ ഏഷ്യാ കപ്പില്‍ ദുബായില്‍ വച്ച് രണ്ടു മല്‍സരങ്ങളില്‍ രണ്ടു വീതം വിക്കറ്റുകളെടുത്തതാണ് ബുംറയുടെ മികച്ച പ്രകടനം.

2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍, 2021ലെ ഐസിസി ടി20 ലോകകപ്പ് എന്നിവയില്‍ പാക് പടയ്‌ക്കെതിരേ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ബുംറയ്ക്കായില്ല. ഇവയിലെല്ലാം ടീം ദയനീയമായി തോല്‍ക്കുകയും ചെയ്തു. പരിക്കു കാരണം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ പാകിസ്താനെതിരേ അദ്ദേഹം കളിച്ചിരുന്നില്ല.

ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവാണ് പാകിസ്താനെതിരേ ഫ്‌ളോപ്പായി മാറിയ രണ്ടാമത്തെ ഇന്ത്യന്‍ താരം. ടി20യില്‍ മാത്രമേ അദ്ദേഹം പാകിസ്താനെതിരേ കളിച്ചിട്ടുള്ളൂ. ഇവയിലെല്ലാം സൂര്യ നനഞ്ഞ പടക്കമായി മാറുകയും ചെയ്തു. വെറും നാലു ടി20കളില്‍ മാത്രമേ അദ്ദേഹം പാകിസ്താനെതിരേ ഇന്ത്യക്കായി ഇറങ്ങിയിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് 57 റണ്‍സ് മാത്രം. 123.91 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

20 റണ്‍സ് പോലും ഒരിന്നിങ്‌സിലും പാക് പടയ്‌ക്കെതിരേ സ്‌കൈ സ്‌കോര്‍ ചെയ്തിട്ടില്ല. 2021ലെ ടി20 ലോകകപ്പില്‍ എട്ടു ബോളില്‍ 11 റണ്‍സാണ് സൂര്യ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ 18 ബോളില്‍ 18 റണ്‍സ്, 10 ബോളില്‍ 13 റണ്‍സ് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും സൂര്യ നിരാശപ്പെടുത്തി. മെല്‍ബണില്‍ നടന്ന കളിയില്‍ 10 ബോളില്‍ 15 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി.

RAVINDRA JADEJA

സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പാകിസ്താനെതിരേ ഫ്‌ളോപ്പായി മാറിയിട്ടുള്ള ഇന്ത്യയുടെ മൂന്നാമത്തെ താരം. എല്ലാ ഫോര്‍മാറ്റുകളിലും ടീമിനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ടെങ്കിലും പാക് പടയ്‌ക്കെതിരേ മാത്രം ജഡ്ഡുവിന് ഇതാവര്‍ത്തിക്കാനായിട്ടില്ല.

പാകിസ്താനെതിരേ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 5.13 ഇക്കോണമി റേറ്റില്‍, 37.64 ശരാശിയോടെ നേടാനായത് 14 വിക്കറ്റുകള്‍ മാത്രം. ബാറ്റിങില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ 20.75 എന്ന ദയനീയ ശരാശരിയാണ് ജഡേജയ്ക്കുള്ളത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ പാകിസ്താനെതിരേ അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനുള്ളൂ.

2014ലെ ഏഷ്യാ കപ്പില്‍ മിര്‍പൂരില്‍ നടന്ന കളിയിലാണ് അദ്ദേഹം 49 ബോളില്‍ പുറത്താവാതെ 52 റണ്‍സെടുത്തത്. ഇതു മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ 29 ബോളില്‍ 35 റണ്‍സെടുത്തതാണ് ജഡ്ഡുവിന്റെ മറ്റൊരു മികച്ച പ്രകടനം. ബാക്കിയുള്ള ഏഴ് ഇന്നിങ്‌സുകളിലും 30 റണ്‍സ് പോലും താരം നേടിയിട്ടില്ല.

Story first published: Friday, September 1, 2023, 7:33 [IST]
Other articles published on Sep 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+