For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സിഎസ്‌കെ, ഓസീസ്, ഇന്ത്യ; 4ല്‍ മൂന്നും കൃത്യം! പ്രവചനം വൈറല്‍, ഇനി ലോകകപ്പ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ എട്ടാമത്തെ കിരീടവും ചൂടിയതിനു പിന്നാലെ ഒരു ക്രിക്കറ്റ് ആരാധകന്റെ പഴയൊരു പ്രവചനം വൈറലായി മാറിയിരിക്കുകയാണ്. നാലു വമ്പന്‍ പ്രവചനങ്ങളായിരുന്നു സയാം അഹമ്മദെന്ന ആരാധകന്‍ എക്‌സിലൂടെ (ട്വിറ്റര്‍) ഈ വര്‍ഷം ജനുവരി ഒമ്പതിനു നടത്തിയത്. ഇതില്‍ മൂന്നാമത്തേതും ഇപ്പോള്‍ യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ ജേതാക്കളാവും എന്നതായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം.

ഐപിഎല്‍, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏഷ്യാ കപ്പ്, ഐസിസി ഏകദിന ലോകകപ്പ് എന്നിവയെക്കുറിച്ചായിരുന്നു ആരാധകന്‍ കൃത്യമായി പ്രവചിച്ചത്. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ക്ട്രാക്കറായിരുന്നു ജനുവരി എട്ടിനു ആരാധകരോടു നാലു ടൂര്‍ണമെന്റുകളുടെ വിജയികളെ പ്രവചിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയായിട്ടാണ് സയാന്‍ അഹമ്മദെന്ന ആരാധകന്‍ സിഎസ്‌കെ, ഓസ്‌ട്രേലിയ, ഇന്ത്യ, ഇന്ത്യ എന്നീ നാലു ഉത്തരങ്ങള്‍ നല്‍കിയത്.

INDIA

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാംപ്യന്മാരാവുമെന്ന ആദ്യത്തെ പ്രവചനം കിറുകൃത്യമായി. ഫൈനലില്‍ 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തായിരുന്നു എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തിട്ടത്. ഐപിഎല്ലിനു പിന്നാലെയായിരുന്നു ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്.

ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ കലാശപ്പോര് കൂടിയായിരുന്നു ഇത്. 2021ലെ ഫൈനലില്‍ വിരാട് കോലി നയിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനു മുന്നില്‍ കിരീടം അടിയറ വച്ചിരുന്നു. ഇത്തവണ രോഹിത്തിനു കീഴില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യ ഫൈനല്‍ കളിച്ചത്. പക്ഷെ ഓസ്‌ട്രേലിയയോടു വന്‍ തോല്‍വി ഫൈനലില്‍ നേരിടുകയായിരുന്നു. ഇതോടെ രണ്ടാമത്തെ പ്രവചനവും ഫലിച്ചു.

ഇപ്പോഴിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ വിജയികളാവുകയും ചെയ്തതോടെയാണ് പഴയ പ്രവചനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സയാന്‍ അഹമ്മദ് തന്നെ എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ ഏകദിന ലോകകപ്പിലേക്കു വരുന്നുവെന്ന കുറിപ്പോടെയായിരുന്നു ആരാധകന്‍ പഴയ പ്രവചനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് നല്‍കിയത്. നേരത്തേ പ്രവചിച്ചതു പോലെ ഇനി ലോകകപ്പിലും ഇന്ത്യ ചാംപ്യന്‍മാരാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വൈറലായി മാറിയിരിക്കുന്ന ക്രിക്കറ്റ് ആരാധകന്‍റെ പ്രവചനം കാണാം

അതേസമയം, കഴിഞ്ഞ തവണത്തെ ചാംപ്യന്മാരും ആതിഥേയരുമായ ശ്രീലങ്കയെ പത്തു വിക്കറ്റിനു നാണംകെടുത്തിയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ രാജാക്കന്‍മാരായി ഇന്ത്യ മാറിയത്. 2018ലെ കിരീട വിജയത്തിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഏഷ്യാ കപ്പ് നേട്ടം കൂടിയായിരുന്നു ഇത്.

ബൗളിങ് മികവിലാണ് ഫൈനലില്‍ ലങ്കയെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. ആറു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജ് തീപ്പൊരിയായപ്പോള്‍ ലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.

ലങ്കന്‍ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല. രണ്ടക്കത്തിലെത്തിയത് വെറും രണ്ടു പേരായിരുന്നു. 17 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസായിരുന്നു ലങ്കയുടെ ടോപ്‌സ്‌കോറര്‍.

വാലറ്റത്ത് സ്പിന്നര്‍ ദുഷാന്‍ ഹേമന്ദ പുറത്താവാതെ 13 റണ്‍സുമെടുത്തു. സിറാജ് ഏഴോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആറു പേരെ പുറത്താക്കിയത്. മറുപടിയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 6.1 ഓവറില്‍ വിജയം കൈവരിക്കുകയും ചെയ്തു.

Story first published: Monday, September 18, 2023, 12:53 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+