For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഇന്ത്യയെ 3-0ന് പാക് പട മുക്കുമോ? ബാബറിന്റെ മറുപടി ഇങ്ങനെ

ഈ മാസം 28നാണ് മല്‍സരം

ഏഷ്യാ കപ്പില്‍ ഈ മാസം 28നു നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനെക്കുറിച്ചാണ് എങ്ങും സംസാര വിഷയം. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇതാദ്യമായിട്ടാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. അന്നു ദുബായില്‍ നടന്ന പോരാട്ടത്തില്‍ വിരാട് കോലിയുടെ ഇന്ത്യയെ ബാബര്‍ ആസമിന്റെ പാകിസ്താന്‍ കശാപ്പ് ചെയ്തിരുന്നു. പത്തു വിക്കറ്റിനായിരുന്നു പാക് പടയുടെ ഏകപക്ഷീയ വിജയം. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്.

1

അന്നത്തെ വിജയം വെറുമൊരു ലോട്ടറി മാത്രമല്ലെന്നു വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ തെളിയിക്കാനായിരിക്കും പാകിസ്താന്റെ ശ്രമം. ഇതിനായി അവര്‍ക്കു വിജയം ആവര്‍ത്തിക്കേണ്ടതുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ മാത്രമല്ല നോക്കൗട്ടിലും അതിനു ശേഷം ഫൈനലിലുമടക്കം മൂന്നു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. ഇവയിലെല്ലാം പാക് ടീം ജയിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബാബര്‍.

2

ഒരു വാര്‍ത്താസമ്മേളനത്തിലായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ മൂന്നു തവണ ഏറ്റുമുട്ടേണ്ടി വന്നാല്‍ എല്ലാത്തിലും പാകിസ്താന്‍ വിജയിക്കുമോയെന്നു ബാബര്‍ ആസമിനോടു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. പക്ഷെ ഇതിനു വളരെ സിംപിളായിട്ടുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. നോക്കൂ, ഞങ്ങള്‍ക്കു സമ്മര്‍ദ്ദമൊന്നുമില്ല, ഒരു സാധാരണ മല്‍സരം പോലെ തന്നെ ഇതിലും കളിക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നായിരുന്നു ബാബര്‍ ആസം പറഞ്ഞത്.

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

3

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മല്‍സരം പോലെ ഇതിലും സമ്മര്‍ദ്ദത്തിലേക്കു വീഴാതെ കളിക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. ഞങ്ങള്‍ സ്വന്തം ഗെയിമിലാണ് ശ്രദ്ധിക്കുന്നത്, സ്വന്തം കഴിവുകളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
ഏഷ്യാ കപ്പിലെ ഇന്ത്യയുമായളുള്ള പോരിലും കഴിവിന്റെ പരാമവധി നല്‍കുന്നതിലായിരിക്കും ടീമിന്റെ ശ്രദ്ധ.

4

കഴിവിന്റെ പരാമവധി ശ്രമിക്കുകയെന്നു മാത്രമാണ് ഞങ്ങളുടെ കൈയിലുള്ളത്, ഫലം ഞങ്ങളുടെ നിയന്ത്രണതിലുള്ള കാര്യമല്ല. ഞങ്ങള്‍ക്കു കഴിവിന്റെ പരമാവധി നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ ഫലം അതിന്റെ വഴിക്കു വരുമെന്നും ബാബര്‍ ആസം വിശദമാക്കി.

ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?

5

2018ല്‍ യുഎഇയില്‍ നടന്ന അവസാനത്തെ ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. രണ്ടിലും വിജയം ഇന്ത്യക്കായിരുന്നു. പാകിസ്താന്‍ ഫൈനലില്‍ കടന്നിരുന്നെങ്കില്‍ ഇരുടീമുകളും മൂന്നു തവണ മുഖാമുഖം വരുമായിരുന്നു.
പക്ഷെ ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ പാകിസ്താന്‍ അതിനു സാധിക്കാതെ പുറത്താവുകയായിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു ഫൈനല്‍. ബംഗ്ലാ കടുവകളെ മറികടന്ന് ഇന്ത്യ വിജയികളാവുകയും ചെയ്യുകയായിരുന്നു.

6

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടമെടുക്കുകയാണെില്‍ വളരെ ഏകപക്ഷീയമായിരുന്നു ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ നേടിയത് ഏഴു വിക്കറ്റിനു 151 റണ്‍സായിരുന്നു. ഇതൊരു വിന്നിങ് ടോട്ടല്‍ അല്ലെങ്കിലും എതിരാളികള്‍ പാകിസ്താനായതിനാല്‍ ഇന്ത്യ വീറുറ്റ പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

7

പക്ഷെ ഇന്ത്യന്‍ ബൗളിങ് നനഞ്ഞ പടക്കമായി മാറി. ഇതോടെ പാകിസ്താന്‍ വെറും 17.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തുകയും ചെയ്തു. ഇന്ത്യയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത ഷഹീന്‍ അഫ്രീഡിയായിരുന്നു കളിയിലെ താരമായി മാറിയത്.

Story first published: Friday, August 12, 2022, 17:03 [IST]
Other articles published on Aug 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+