Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: പാക് പട ഇന്ത്യയെ വീണ്ടും തുരത്തുമോ? ക്ലാസിക്കിലെ വിജയികളെക്കുറിച്ച് അഫ്രീഡി

ഏഷ്യാ കപ്പില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങും ചൂടുപിടിക്കുകയാണ്. ഇത്തവണ ടൂര്‍ണമെന്റില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല ആദ്യ മല്‍സരവും പരസ്പരം തന്നെയാണ്.

തുടരെ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുകയും ആദ്യ കളിയില്‍ മുഖാമുഖം വരികയും ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലും ഇതു തന്നെയായിരുന്നു സംഭവിച്ചത്.

1

അന്നു ആദ്യ കളിയില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു നാണംകെടുത്തിയായിരുന്നു പാകിസ്താന്‍ തങ്ങളുടെ ആധിപത്യം തെളിയിച്ചത്. മാത്രമല്ല ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്താവുകയും ചെയ്തു. ഇത്തവണ ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് പോരില്‍ ആരു വിജയിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡി.

2

ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിലെ വിജയികളെ ഷാഹിദ് അഫ്രീഡി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മാച്ചില്‍ ആരാണ് കൂടുതല്‍ കരുത്തരായ ടീം, ആരു വിജയിക്കുമെന്നാണ് തോന്നുന്നത് എന്നായിരുന്നു ഒരു യൂസര്‍ അഫ്രീഡിയോടു ചോദിച്ചത്. ക്ലാസ് മറുപടി തന്നെയാണ് അദ്ദേഹം ഇതിനു നല്‍കിയത്. ഏറ്റവും കുറച്ച് പിഴവുകള്‍ മല്‍സരത്തില്‍ വരുന്നുന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നാണ് അഫ്രീഡി പ്രതികരിച്ചത്.

പുജാരയ്ക്കു വീണ്ടും സെഞ്ച്വറി! സൂര്യക്കു പകരം ടീമിലെടുക്കണം, ത്രില്ലടിച്ച് ഫാന്‍സ്

3

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നേടിയ വന്‍ വിജയത്തില്‍ നിന്നും പ്രചോദമനമുള്‍ക്കൊണ്ടായിരിക്കും ബാബര്‍ ആസവും സംഘവും രോഹിത് ശര്‍മയുടെ ഇന്ത്യക്കെതിരേ കച്ചമുറുക്കുക. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് വിരാട് കോലിയായിരുന്നെങ്കില്‍ ഇത്തവണ രോഹിത്താണ് നായകസ്ഥാനത്തുള്ളത്. മാത്രമല്ല ലോകകപ്പില്‍ ഇന്ത്യയുടെ അന്തകനായി മാറിയ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി ഏഷ്യാ കപ്പില്‍ പാക് നിരയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. പരിക്കു കാരണമാണ് അദ്ദേഹത്തിനു ടൂര്‍ണമെന്റ് നഷ്ടമായത്.

4

ലോകകപ്പ് ചരിത്രത്തിലെ തന്നെ കന്നി വിജയമായിരുന്നു കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 151 റണ്‍സാണ് നേടാനായത്. നായകന്‍ വിരാട് കോലിയുടെ (57) ഇന്നിങ്‌സായിരുന്നു ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. കോലിയുടേതടക്കം മൂന്നു മുന്‍നിര വിക്കറ്റുകള്‍ കളിയില്‍ ഷഹീന്‍ വീഴ്ത്തി.

ടി20 ഡ്രീം ടീമിലെ 5 പേരുമായി വാട്‌സന്‍- ഇന്ത്യയില്‍ നിന്നും ഒരാള്‍, പാകിസ്താനിലെ രണ്ടു പേര്‍!

5

റണ്‍ചേസില്‍ പാകിസ്താന്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് പോലും കൈവിടാതെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. മുഹമ്മദ് റിസ്വാന്‍ (79*), നായകന്‍ ബാബര്‍ ആസം (68*) എന്നിവരുടെ ഫിഫ്റ്റികള്‍ പാകിസ്താന്റെ വിജയം എളുപ്പമാക്കി തീര്‍ത്തു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, മുഹമ്മദ് ഹസ്നയ്ന്‍, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

Story first published: Wednesday, August 24, 2022, 18:13 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+