Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: കപ്പ് ഇന്ത്യക്കാവില്ല! ഇത് അവരുടെ വര്‍ഷം, ഞെട്ടിക്കുന്ന പ്രവചനവുമായി വീരു

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഭാവി തുലാസില്‍ നില്‍ക്കവെ ആരാധകരെ നിരാശരാക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി.. ഇതോടെ ഇന്നു ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന പോരാട്ടം ഇന്ത്യക്കു ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ്.

1

തോല്‍ക്കുകയാണെങ്കില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയുടെ പ്രതീക്ഷ അതോടെ അസ്തമിക്കും.എന്തു വില കൊടുത്തും ലങ്കയ്‌ക്കെതിരേ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. മറുഭാഗത്ത് സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ലങ്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ വീഴ്ത്തിയാല്‍ ലങ്ക ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്യും.

2

പക്ഷെ ഇന്ത്യയുടെ സ്ഥിതി അത്ര ശുഭകരമല്ല. ഒന്നില്‍ ടീം തോറ്റു കഴിഞ്ഞു. വീണ്ടുമൊരു പരാജയമുണ്ടായാല്‍ ഇന്ത്യ പുറത്താവും. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദം ഇന്ത്യക്കാണ്. ദീര്‍ഘകാലത്തിനു ശേഷം പാകിസ്താന്‍ ഇത്തവണ ഫൈനല്‍ കളിക്കും. ഏഷ്യാ കപ്പില്‍ ഏറെക്കാലത്തിനു ശേഷാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ചിരിക്കുന്നതെന്നും ക്രിക്ക് ബസിന്റെ ഷോയില്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഇതു ചിലപ്പോള്‍ പാകിസ്താന്റെ വര്‍ഷമായേക്കാമെന്നും അദ്ദേഹം പ്രവചിച്ചു.

3

2014ലായിരുന്നു പാകിസ്താന്‍ അവസാനായി ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയത്. പക്ഷെ അന്നു കലാശക്കളിയില്‍ ശ്രീലങ്കയോടു അഞ്ചു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഇതുവരെ രണ്ടു തവണ മാത്രമേ പാക് ടീം ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരായിട്ടുള്ളൂ. ഏഴു കിരീടങ്ങളുമായി ഇന്ത്യയാണ് തലപ്പത്ത്. ശ്രീലങ്ക അഞ്ചു തവണയും വിജയികളായിട്ടുണ്ട്.

4

അതേസമയം, സൂപ്പര്‍ ഫോറില്‍ അഞ്ചു വിക്കറ്റിനായിരുന്നു ബാബര്‍ ആസമിന്റെ പാകിസ്താനെതിരേ ഇന്ത്യയുടെ തോല്‍വി. നേരത്തേ ഗ്രൂപ്പു ഘട്ടത്തിലെ ആദ്യ കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. പക്ഷെ സൂപ്പര്‍ ഫോറില്‍ പാക് ടീം ഇതിനു കണക്കുതീര്‍ത്തു.
ബൗളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടത്. 180 പ്ലസ് സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യക്കായില്ല. രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ് എന്നിവരെല്ലാം റണ്‍സ് വാരിക്കോരി നല്‍കിയതോടെ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

Story first published: Tuesday, September 6, 2022, 15:27 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+