Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: വന്‍ റെക്കോര്‍ഡിനരികെ രോഹിത്, സച്ചിന്‍ പിന്നിലാവും!

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ തുടര രണ്ടാം കിരീട വിജയത്തിലേക്കു നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ. അതിനുള്ള 'ഹോം വര്‍ക്കുകള്‍' അദ്ദേഹം ചെയ്തു കഴിഞ്ഞു. ഇനി ടൂര്‍ണമെന്റ് ആരംഭിക്കേണ്ട കാര്യം മാത്രമേയുള്ളൂ. ടീമിന്റെ സ്ഥിരം നായകനായ ശേഷം രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്.

അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ ആരാധകരും ബിസിസിഐയുമെല്ലാം തന്നിലര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയുമെല്ലാം അദ്ദേഹം കാത്തുസൂക്ഷിക്കാനും ശ്രമിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മറ്റൊരു ബാറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പനൊരു റെക്കോര്‍ഡ് ബാറ്ററെന്ന നിലയില്‍ രോഹിത്തിനെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

1

ഏഷ്യാ കപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററെന്ന അപൂര്‍വ്വ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. നേരത്തേ ശ്രീലങ്കയുടെ രണ്ടു പേര്‍ക്കു മാത്രമേ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര, മുന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യ എന്നിവരാണ് ഈ രണ്ടു താരങ്ങള്‍. 1220 റണ്‍സുമായി ജയസൂര്യയുടെ പേരിലാണ് ഓള്‍ടൈം റെക്കോഡുള്ളത്. 1075 റണ്‍സുമായി സങ്കക്കാര രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

2

ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്കുമാണ്. സച്ചിന്റെ സമ്പാദ്യം 971 റണ്‍സാണെങ്കില്‍ മാലിക്ക് 907 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

3

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ ക്ലബ്ബിലെ അഞ്ചാമനാണ്. 2008 മുതല്‍ ഏഷ്യാ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം 27 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 42 ശരാശരിയോടെ നേടിയത് 883 റണ്‍സാണ്.
വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 117 റണ്‍സ് കൂടി നേടാനായാല്‍ രോഹിത്തിനു 1000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒപ്പം റണ്‍വേട്ടക്കാരില്‍ ടോപ്പ് ത്രീയിലേക്കു കയറുകയും ചെയ്യും. അതു മാത്രമല്ല ടൂര്‍ണമെന്റില്‍ റണ്‍ വാരിക്കൂട്ടുകയാണെങ്കില്‍ ഒരുപക്ഷെ കുമാര്‍ സങ്കക്കാരയെപ്പോലും പിന്തള്ളി ഹിറ്റ്മാന്‍ തലപ്പത്തേക്കും കയറും.

4

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും രോഹിത് ശര്‍മയ്ക്കു വളരെ പ്രധാനപ്പെട്ടതാണ് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ്. കാരണം സമീപകാലത്തു ടീമിനായി വലിയ ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ഭൂരിഭാഗം മല്‍സരങ്ങളിലും മികച്ച തുടക്കം രോഹിത്തിനു ലഭിക്കുന്നുണ്ടെങ്കിലും ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

IND vs ZIM: 'സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം

5

രോഹിത് മികച്ച സ്‌കോര്‍ കണ്ടെത്തുകയാണെങ്കില്‍ അതു ബാറ്റിങില്‍ തുടര്‍ന്നെത്തുന്ന സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെ സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായി കളിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ് ഇന്ത്യക്കു ഏഷ്യാ കപ്പ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Saturday, August 13, 2022, 8:54 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+