Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: കോലിയുടെ റെക്കോര്‍ഡിന് ഇനി ഒരു ദിവസത്തെ ആയുസ് മാത്രം! രോഹിത്ത് അതെടുക്കും

ഏഷ്യാ കപ്പിലെ രണ്ടാമങ്കത്തില്‍ ബുധനാഴ്ച ഹോങ്കോങിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് റെക്കോര്‍ഡ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്നിലാക്കാനുള്ള അവസരമാണ് ഹിറ്റ്മാന് ലഭിച്ചിരിക്കുന്നത്. യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ചെറുടീമായ ഹോങ്കോങിനെതിരേ വലിയൊരു മാര്‍ജിനിലുള്ള ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തേ ചിരവൈരികളായ പാകിസ്താനുമായുള്ള കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു കഷ്ടിച്ചു മറികടക്കുകയായിരുന്നു.

ഹോങ്കോങിനെതിരായ മല്‍സരത്തില്‍ ജയിച്ചാല്‍ സൂപ്പര്‍ ഫോര്‍ ടിക്കറ്റും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. വിജയിക്കാനായാല്‍ നാലു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാവും ഇന്ത്യയുടെ മുന്നേറ്റം.

1

ടി20യില്‍ ഇന്ത്യക്കു ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. നിലവില്‍ വിരാട് കോലിയോടൊപ്പം രണ്ടാംസ്ഥാനം പങ്കുവയ്ക്കുകയാണ് ഹിറ്റ്മാന്‍. ഹോങ്കോങിനെ തോല്‍പ്പിക്കാനായാല്‍ രോഹിത് തനിച്ച് രണ്ടാംസ്ഥാനം കൈക്കലാക്കുന്നതിനൊപ്പം കോലിയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളുകയും ചെയ്യും.

2

30 വിജയങ്ങളാണ് നിലവില്‍ രോഹിത്തിന്റെയും കോലിയുടെയും പേരില്‍ ടി20 ക്രിക്കറ്റിലുള്ളത്. 36 ടി20കളില്‍ 30ലും രോഹിത്ത് ടീമിനു വിജയം നേടിക്കൊടുത്തപ്പോള്‍ കോലിക്കു ഇതിനായി 50 ടി20കള്‍ വേണ്ടി വന്നു.
ഹോങ്കോങിനെതിരേ ജയിക്കുന്നതോടെ വിരാട് കോലിയെ മറികടക്കുന്നതിനൊപ്പം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി രോഹിത് ശര്‍മ അടുക്കുകയും ചെയ്യും.

Asia Cup 2022: അഫ്ഗാന്‍ ഇന്ത്യക്കൊപ്പം, ഹാര്‍ദിക്കിന് ഉമ്മയും! കലിപ്പ് കയറി പാക് ഫാന്‍സ്

3

നിലവില്‍ ധോണിയാണ് ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച ടി20 ക്യാപ്റ്റന്‍. 41 ജയങ്ങളോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്. 72 ടി20കളില്‍ നിന്നാണ് ധോണി ഈ നേട്ടം കുറിച്ചത്. എന്നാല്‍ രോഹിത്തിനു കീഴില്‍ ടീം നിലവിലെ ഫോം തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡ് പഴങ്കഥയായി മാറും.

Asia Cup 2022: പാകിസ്താനെതിരേ തടിതപ്പി, ഇന്ത്യക്കു കപ്പടിക്കാന്‍ ഇതു പോരാ! പ്രശ്‌നങ്ങള്‍ മൂന്നെണ്ണം

4

2017 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന ടി20 ലോകകപ്പ് വരെയാണ് വിരാട് കോലി ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. ടി20 ലോകകപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ പകരം രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റന്‍സിയേറ്റെടുക്കുകയായിരുന്നു. പിന്നീട് ടീമിന്റെ പടയോട്ടം തന്നെയാണ് കണ്ടത്. ഏറ്റവുമധിതം തുടര്‍ ജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പവും ഇന്ത്യന്‍ ടീം എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ഒരേയൊരു ടി20 മാത്രമാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടത്.

5

അതേസമയം, അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍, അഫ്ഗാനിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ പേരിലാണ്. 42 വിജയങ്ങള്‍ വീതമാണ് രണ്ടുപേരുടെയും അക്കൗണ്ടിലുള്ളത്. ഈ റെക്കോര്‍ഡും രോഹിത് ശര്‍മയ്ക്കു തിരുത്തുക അസാധ്യമല്ല.

 ഹോങ്കോങിനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഹോങ്കോങിനെതിരേ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപറ്റന്‍), കെഎല്‍ രാഹുല്‍/ റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, August 30, 2022, 16:14 [IST]
Other articles published on Aug 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+