For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ഹോങ്കാങിനെതിരേ റിഷഭ് വരും, ആരെ ഒഴിവാക്കും? രണ്ടിലൊരാള്‍ തെറിക്കും- സാധ്യതാ 11

വ്യാഴാഴ്ചയാണ് ഈ മല്‍സരം

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ നേടിയ ത്രില്ലിങ് വിജയത്തിനു ശേഷം ടീം ഇന്ത്യ അടുത്ത മല്‍സരത്തിനു തയ്യാറെടുക്കുകയാണ്. പാകിസ്താനുമായുള്ള ഹൈ വോള്‍ട്ടേജ് പോരാട്ടം കഴിഞ്ഞ ഇന്ത്യയെ ഇനി കാത്തിരിക്കുന്നത് കുഞ്ഞന്‍മാരായ ഹോങ്കോണ്. ബുധനാഴ്ച രാത്രി 7.30നാണ് മല്‍സരം.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും കുഞ്ഞന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഹോങ്കോങിനെതിരേ ഒരു അനായാസ വിജയമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. മാത്രമല്ല ജയിക്കാനായാല്‍ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറുകയും ചെയ്യും. പാകിസ്താനെതിരേ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഹോങ്കോങിനെതിരേ ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചനകള്‍.

1

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയായിരുന്നു പാകിസ്താനെതിരേ ഇന്ത്യ കളിച്ചത്. ഈ തീരുമാനം എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും ചെയ്തിരുന്നു. റിഷഭിനു പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനു ഇന്ത്യ വിക്കറ്റ് കീപ്പിങ് ചുമതല കൂടി നല്‍കുകയായിരുന്നു. നേരത്തേ ഫിനിഷറുടെ ദൗത്യമാണ് ഡിക്കെയ്ക്കുണ്ടായിരുന്നത്. പക്ഷെ വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവന്നതോടെ റിഷഭ്, കാര്‍ത്തിക് ഇവരിലൊരാളെ പുറത്തിരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീര്‍ന്നു.

2

റിഷഭ് പന്ത് പുറത്തിരുന്നതോടെ പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഇടംകൈയന്‍ ബാറ്റര്‍ രവീന്ദ്ര ജഡേജ മാത്രമായി ചുരുങ്ങിയിരുന്നു. ഇതു ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെ ബാധിക്കുകയും ചെയ്തു. റിഷഭില്ലാത്തതിനാല്‍ തന്നെ ജഡേജയെ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനും ഇന്ത്യ നിര്‍ബന്ധിതരായി മാറിയിരുന്നു.
ഹോങ്കോങിനെതിരേയും ഇതേ പരീക്ഷണത്തിനു മുതിരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടാവില്ല. അതിനാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ റിഷഭിനെ തിരിച്ചുവിളിക്കാനും ഇന്ത്യ ശ്രമിച്ചേക്കും.

Asia Cup 2022: പാകിസ്താനെതിരേ തടിതപ്പി, ഇന്ത്യക്കു കപ്പടിക്കാന്‍ ഇതു പോരാ! പ്രശ്‌നങ്ങള്‍ മൂന്നെണ്ണം

3

ഹോങ്കോങിനെതിരേ റിഷഭ് പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ ആരെ ഒഴിവാക്കുമെന്നതായിയിരിക്കും ഇന്ത്യയുടെ പ്രധാന തലവേദന. സ്‌പെഷ്യലിസ്സ്റ്റ് ഫിനിഷറായി ടീം കണ്ടു വച്ചിരിക്കുന്ന ദിനേശ് കാര്‍ത്തികിനെ കൈവിടാന്‍ ഇന്ത്യക്കു താല്‍പ്പര്യമുണ്ടാവില്ല. അപ്പോള്‍ പിന്നെ ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം.

4

ഡിക്കെയെ നിലനിര്‍ത്താമെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അടുത്ത ഓപ്ഷന്‍ കെഎല്‍ രാഹുലാണ്. ഓപ്പണും വൈസ് ക്യാപ്റ്റനുമായ അദ്ദേഹം മോശം ഫോമിലൂടെ കടന്നു പോവുകയാണ്. പാകിസ്താനെതിരേ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തിരുന്നു. രാഹുലിനെ പുറത്തിരുത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷനിലും മാറ്റം വരുത്തേണ്ടതായും വരും. രാഹുലിനു പകരം റിഷഭ്, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യേണ്ടതായും വരും. പക്ഷെ ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇനിയും പരീക്ഷണത്തിനു മുതിരണമോയന്നത് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കും.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

5

ഈ വര്‍ഷം മേയ് മുതലുള്ള ടി20യിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തികിനെയും താരതമ്യം ചെയ്യുകയാണെങ്കില്‍ രണ്ടു പേര്‍ക്കും കാര്യമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. റിഷഭ് ഈ കാലയളവില്‍ കളിച്ചത് 11 ഇന്നിങ്‌സുകളും കാര്‍ത്തിക് 13 ഇന്നിങ്‌സുകളുമാണ്. 22.22 ശരാശരിയില്‍ 128.2 സ്‌ട്രൈ്ക്ക് റേറ്റില്‍ റിഷഭ് നേടിയത് 200 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 44. കാര്‍ത്തികാവട്ടെ 13 ഇന്നിങ്‌സുകളില്‍ നിന്നും 21.33 ശരാശരിയില്‍ 133.33 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 192 റണ്‍സുമാണ്. ഉയര്‍ന്ന സ്‌കോര്‍ 55.

6

റിഷഭ് പന്ത് തിരിച്ചെത്തുന്നതിനൊപ്പം ഹോങ്കോങിനെതിരേ ഇന്ത്യന്‍ ടീമില്‍ മറ്റൊരു മാറ്റം കൂടി വരുത്തിയേക്കും. പാകിസ്താനെതിരേ ബൗളിങില്‍ യാതൊരു ചലനവും സൃഷ്ടിക്കാനാവാതെ പോയ പേസര്‍ ആവേശ് ഖാനെ ഇന്ത്യ ഒഴിവാക്കാനിടയുണ്ട്. പകരം സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരിലൊരാളെ കളിപ്പിക്കും. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ അശ്വിനു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപറ്റന്‍), കെഎല്‍ രാഹുല്‍/ റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Tuesday, August 30, 2022, 12:14 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+