Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: രാഹുലിന് ടിക്കറ്റുറപ്പില്ല! യുഎഇയിലേക്കു പറക്കുംമുമ്പ് 'പരീക്ഷ

ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹത്തിനു കളിക്കാനാവുമോയെന്നതു കാത്തിരുന്നു തന്നെ കാണണം. ടൂര്‍ണമെന്റിനായി യുഎഇയിലേക്കു വിമാനം കയറുന്നതിനു മുമ്പ് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവാന്‍ രാഹുലിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചായിരിക്കും താരം ടെസ്റ്റിനു വിധേയനാവുക.

1

കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഒരു മല്‍സരത്തില്‍പ്പോലും രാഹുല്‍ കളിച്ചിട്ടില്ല. സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു പരിശീലനത്തിനിടെ താരത്തിന്റെ നാഭി ഭാഗത്തു പരിക്കേറ്റത്. തുടര്‍ന്ന് ജര്‍മനിയില്‍ വച്ച് ശസ്ത്രക്രിയക്കു വിധേയനായ രാഹുല്‍ വിശ്രമത്തിലുമായിരുന്നു. മടങ്ങിവരവിന്റെ വക്കില്‍ നില്‍ക്കെ താരത്തിനു കൊവിഡും പിടിപെട്ടു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് പര്യടനം രാഹുലിനു നഷ്ടമാവുകയും ചെയ്തു.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

2

അടുത്തയാഴ്ചയായിരിക്കും രാഹുലിന്റെ ഫിറ്റ്‌നസ് പരീക്ഷയെന്നാണ് സൂചനകള്‍. കെഎല്‍ രാഹുല്‍ ഫിറ്റായതിനാലാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തിരിക്കുന്നത്. പക്ഷെ പ്രോട്ടോക്കോള്‍ പ്രകാരം അദ്ദേഹം ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

3

IND vs ZIM: ഇന്ത്യ ഇവരെ ഒരു മല്‍സരം പോലും കളിപ്പിക്കില്ല! ആരൊക്കെ എന്നറിയാം

കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ നിലവില്‍ ബാക്കപ്പ് താരങ്ങളുടെ നിരയിലുള്ള ശ്രേയസ് അയ്യര്‍ക്കായിരിക്കും പകരം നറുക്കുവീഴുക. ശ്രേയസിനെക്കൂടാതെ അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍.
അതേസമയം, ജൂണില്‍ ജര്‍മനിയില്‍ വച്ചായിരുന്നു രാഹുല്‍ ശസ്ത്രക്രിയക്കു വിധേയനായത്. ജൂലൈയില്‍ താരം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു രാഹുലിനു കൊവിഡും പിടിപെടുന്നത്. ഇവയെല്ലാമാണ് താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Wednesday, August 10, 2022, 17:56 [IST]
Other articles published on Aug 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+