Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇതുവരെ ഇന്ത്യയെ നയിച്ച നായകന്മാരെ അറിയാമോ?, കൂടുതല്‍ തവണ ധോണി, പട്ടിക

1

ഏഷ്യാ കപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഇന്ത്യക്കൊപ്പം തകര്‍പ്പന്‍ താരനിര ഇത്തവണയുമുണ്ട്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ കരുത്തരുടെ നിര തന്നെയാണ്.

എന്നാല്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാമുണ്ട്. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തരെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയെ ഇതുവരെ നയിച്ച നായകന്മാര്‍ ആരൊക്കയാണെന്ന് അറിയാമോ?. ചരിത്രം പരിശോധിച്ച് വിലയിരുത്താം.

1

1984ലെ പ്രഥമ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ചത് സുനില്‍ ഗവാസ്‌കറായിരുന്നു. അന്ന് ഇന്ത്യയെ കിരീടം ചൂടിക്കാനും ഗവാസ്‌കറിനായി. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. 1986ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല. 1988ലെ ഏഷ്യാ കപ്പില്‍ ദിലീപ് വെങ്‌സര്‍ക്കാരാണ് ഇന്ത്യയെ നയിച്ചത്. ഇത്തവണയും കിരീടം ഇന്ത്യ നേടി. ഫൈനലില്‍ ശ്രീലങ്കയെയാണ് തോല്‍പ്പിച്ചത്.

1991ലെ ഏഷ്യാ കപ്പില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ കിരീടവും നേടി. ഇത്തവണയും ശ്രീലങ്കയെത്തന്നെ ഫൈനലില്‍ തോല്‍പ്പിച്ചു. 1995ല്‍ യുഎഇയിലാണ് ഏഷ്യാ കപ്പ് നടന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്നെയായിരുന്നു ഇന്ത്യയുടെ നായകന്‍. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യയാണ് കിരീടം നേടിയത്.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

2

1997ല്‍ ഇന്ത്യയെ നയിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ശ്രീലങ്ക വേദിയായപ്പോള്‍ അവര്‍ തന്നെ ചാമ്പ്യന്മാരുമായി. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ശ്രീലങ്ക കിരീടം നേടിയത്. സച്ചിന്‍ ഇന്ത്യക്ക് ഏഷ്യാ കപ്പ് നേടിക്കൊടുക്കാനാവാതെ പോയ നായകനാണ്. 2000ലെ ഏഷ്യാ കപ്പില്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ നയിച്ചത്. പാകിസ്താനാണ് അന്ന് കിരീടം നേടിയത്. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് പാകിസ്താന്റെ കിരീട നേട്ടം.

2004ലും സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ നയിച്ചത്. ശ്രീലങ്ക വേദിയായ ഏഷ്യാ കപ്പില്‍ ജയം ശ്രീലങ്കയ്ക്കായിരുന്നു. ഫൈനലില്‍ ഇന്ത്യയെയാണ് അവര്‍ തോല്‍പ്പിച്ചത്. 2008ല്‍ എംഎസ് ധോണിയാണ് ഇന്ത്യയെ നയിച്ചത്. പാകിസ്താന്‍ വേദിയായ ഏഷ്യാ കപ്പില്‍ ശ്രീലങ്കയാണ് ജയിച്ചത്. ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചു

3

2010ല്‍ ശ്രീലങ്കയായിരുന്നു ഏഷ്യാ കപ്പിന് വേദിയായത്. ഇന്ത്യയാണ് കിരീടം നേടിയത്. എംഎസ് ധോണിയാണ് ഇന്ത്യയുടെ നായകനായി ഉണ്ടായിരുന്നത്. 2012ല്‍ എംഎസ് ധോണി തന്നെ ഇന്ത്യയെ നയിച്ചു. പാകിസ്താനാണ് ഇത്തവണ കിരീടത്തിലേക്കെത്തിയത്. 2014ല്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്. ശ്രീലങ്കയാണ് ഇൗ സീസണില്‍ കപ്പ് നേടിയത്. 2016ല്‍ എംഎസ് ധോണിയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ കിരീടം നേടുകയും ചെയ്തു.

4

2018ല്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനും രോഹിത്തിനായി. ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. കിരീടത്തിലേക്ക് ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ ഇത്തവണയും അദ്ദേഹത്തിന് സാധിച്ചേക്കും. പാകിസ്താനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് വലിയ വെല്ലുവിളികളില്ലെന്ന് തന്നെ പറയാം.

യുഎഇയിലെ സാഹചര്യം ഇന്ത്യക്ക് കളിച്ച് വലിയ പരിചയസമ്പത്തുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കത് മുതലാക്കാനും സാധിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഏഷ്യാ കപ്പ് വിജയിച്ചാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, August 14, 2022, 8:11 [IST]
Other articles published on Aug 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+