Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ- പാക് ക്ലാസിക്ക് ഇങ്ങെത്തി, ഈ മാസം തന്നെ! ഷെഡ്യൂള്‍ പുറത്ത്

ദുബായ്: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഫിക്ച്‌സര്‍ പുറത്തുവിട്ടു. യുഎഇയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. നേരത്തേ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും അവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് വേദി മാറ്റുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് യുഎഇയ്ക്കു ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദിയായി നറുക്കുവീണത്. കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിനും ആതിഥേയത്വം വഹിച്ചത് യുഎഇയായിരുന്നു.

1

ഈ മാസം 27നാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കു തുടക്കമാവുന്നത്.ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ത്വാന്‍, ക്വാളിഫയര്‍ എന്നിവരും ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരുമാണുള്ളത്. ഗ്രൂപ്പ് എയുടെ ഭാഗവാന്‍ യോഗ്യതാ മല്‍സരത്തില്‍ കളിക്കുന്ന ടീമുകള്‍ യുഎഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവരാണ്.

ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും അപകടകാരികളായ അഫ്ഗാനിസ്താനും തമ്മിലാണ് ഉദ്ഘാടന മല്‍സം. വൈകീട്ട് ആറു മണിക്ക് ദുബായിലാണ് മല്‍സരം. ഫൈനലുള്‍പ്പെടെ എല്ലാ മല്‍സരങ്ങളും വൈകീട്ട് ആറു മണിക്കാണ്. ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്.

2

ആരാധകര്‍ ഉറ്റുനോക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ആഗസ്റ്റ് 28ന് ഞാറാഴ്ചയാണ്. ഈ മല്‍സരവും ദുബായില്‍ തന്നെ നടക്കും. ഗ്രൂപ്പ് എയിലാണ് ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്.

നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയിറങ്ങുക. കഴിഞ്ഞ എഡിഷനില്‍ രോഹിത് ശര്‍മയ്ക്കു കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

3

കഴിഞ്ഞ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുകയും ആദ്യ കളിയില്‍ തന്നെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണെന്നതാണ് മറ്റൊരു രസകരമായ കാര്യം. മാത്രമല്ല ഗ്രൂപ്പിലെ ആദ്യ കളി ഇവര്‍ തമ്മിലുമാണ്.
2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനോടേറ്റ പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

4

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

ആഗസ്റ്റ് 29ന് കളിയില്ല. 30ന് വൈകീട്ട് ആറിനു ബംഗ്ലാദേശും അഫ്ഗാനിസ്താനും ഷാര്‍ജയില്‍ വച്ച് ഏറ്റുമുട്ടും. 31ന് ഇന്ത്യയുടെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരം യോഗ്യതാറൗണ്ട് കടന്നെത്തുന്ന ടീമിനെതിരേയാണ്. ദുബായില്‍ തന്നെയാണ് ഈ കളിയും നടക്കുക. സപ്തംബര്‍ ഒന്നിന് ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക ബംഗ്ലാദേശുമായി ഏറ്റുമുട്ടും. സപ്തംബര്‍ രണ്ടിനു പാകിസ്താന്‍ ക്വാളിഫയറുമായും മല്‍സരിക്കും.

5

തുടര്‍ന്ന് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളാണ്. സപ്തംബര്‍ മൂന്നിന് ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരും രണ്ടാംസ്ഥാക്കാരും ഏറ്റുമുട്ടും. നാലിന് എയിലെ ഒന്നാംസ്ഥാനക്കാര്‍ രണ്ടാംസ്ഥാനക്കാരെ നേരിടും. അഞ്ചിനു മല്‍സരമില്ല. ആറിന് എ 1- ബി വണ്‍ മല്‍സരവും ഏഴിന് എ 2- ബി 2 മല്‍സരവും എട്ടിന് എ1- ബി 2 മല്‍സരവും ഒമ്പതിന് ബി1- എ2 മല്‍സരവും നടക്കും. 10നു മല്‍സരമില്ല. 11ന് സൂപ്പര്‍ ഫോറിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ ദുബായിലാണ് ഫൈനല്‍.

Story first published: Tuesday, August 2, 2022, 17:29 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+