Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ജയം തുടരാന്‍ ഇന്ത്യ, എതിരാളി ഹോങ്കോങ്, പ്രിവ്യൂ, സാധ്യതാ 11, എല്ലാം അറിയാം

1

ദുബായ്: ഏഷ്യാ കപ്പില്‍ വിജയം തുടരാന്‍ ഇന്ത്യ. രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍ ഹോങ്കോങ്ങാണ്. 31ന് വൈകീട്ട് 7.30ന് ദുബായില്‍ത്തന്നെയാണ് മത്സരം. പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ആത്മവിശ്വാസത്തോടെ ഇറങ്ങുമ്പോള്‍ അട്ടിമറിക്കാമെന്ന അതിമോഹമൊന്നും ഹോങ്കോങ്ങിന് കാണില്ല. മികച്ച ക്രിക്കറ്റ് കാഴ്ചവെക്കാനുറച്ചാവും അവര്‍ ഇറങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം കാണാനാവും.

ഇന്ത്യയെ സംബന്ധിച്ച് ജയം നേടുകയെന്നതല്ല വമ്പന്‍ ജയം നേടുകയെന്നതാവും ലക്ഷ്യം. പാകിസ്താനെതിരേ നിരാശപ്പെടുത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം ഫോമിലേക്കെത്താനുള്ള അവസരമാവും ഹോങ്കോങ് മത്സരത്തിലൂടെ ലഭിക്കുക. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 ഇന്ത്യ നിലനിര്‍ത്തിയേക്കും. മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് ഓപ്പണിങ്ങില്‍ തിളങ്ങേണ്ടതായുണ്ട്.

1

പരിക്കിന്റെ ഇടവേളക്ക് ശേഷം സിംബാബ്‌വെ പര്യടനത്തിലൂടെ തിരിച്ചുവന്ന രാഹുലിന് രണ്ട് മത്സരത്തിലും തിളങ്ങാനായില്ല. പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇതിനോടകം വലിയ വിമര്‍ശനം രാഹുലിനെതിരേ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് മികവ് കാട്ടണം.

പാകിസ്താനെതിരേ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ വമ്പന്‍ പരാജയമായിരുന്നു. രോഹിത്തിനെതിരേയും ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് ഫിഫ്റ്റിയെങ്കിലും നേടി തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. പാകിസ്താനെതിരേ രോഹിത് ഭയപ്പെട്ടുവെന്ന തരത്തില്‍ ഇതിനോടകം ട്രോളുകള്‍ സജീവമാണ്. അതുകൊണ്ട് തന്നെ രോഹിത്തിന് മികവ് കാട്ടി തിരിച്ചുവരേണ്ടതായുണ്ട്.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

2


വിരാട് കോലിയുടെ വമ്പന്‍ തിരിച്ചുവരവ് കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് തകര്‍പ്പനൊരു ഫിഫ്റ്റിയെങ്കിലും നേടേണ്ടതായുണ്ട്. പാകിസ്താനോട് നിരാശപ്പെടുത്തിയ സൂര്യകുമാര്‍ യാദവിനും തിരിച്ചുവരവ് അത്യാവശ്യം. നാലാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടര്‍ന്നേക്കും. റിഷഭ് പന്തിനെ പുറത്തിരുത്തി ദിനേഷ് കാര്‍ത്തികിനോടൊപ്പം ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത.

3

ഹര്‍ദിക് പാണ്ഡ്യയുടെ മിന്നും ഫോമാണ് ഇന്ത്യയുടെ പ്ലസ് പോയിന്റ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹര്‍ദിക് അപകടകാരിയാണ്. ബൗളിങ് നിരയിലും ഇന്ത്യ മാറ്റം വരുത്തിയേക്കില്ല. സ്പിന്നറായി യുസ് വേന്ദ്ര ചഹാല്‍ വിക്കറ്റ് നേടേണ്ടതായുണ്ട്. ആവേഷ് ഖാന്റെ ബൗളിങ്ങും മെച്ചപ്പെടണം. ഭുവനേശ്വര്‍ കുമാറിനൊപ്പം അര്‍ഷദീപ് സിങ് മികവ് കാട്ടുന്നു.

മറുവശത്ത് ഒമാനെയും യുഎഇയേയുമെല്ലാം യോഗ്യതാ മത്സരത്തില്‍ തോല്‍പ്പിച്ചാണ് ഹോങ്കോങ്ങിന്റെ വരവ്. തീരെ മികവില്ലാത്ത നിരയെന്ന് അവരെ പറയാനാവില്ല. ഇന്ത്യയെപ്പോലൊരു വമ്പന്‍ ടീമിനെ വിറപ്പിക്കുക പ്രയാസമായിരിക്കുമെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവര്‍ അവര്‍ക്കൊപ്പവുമുണ്ട്. ഹോങ്കോങ് ക്യാപ്റ്റന്‍ നിസാഖത്ത് ഖാന്‍, ബാബര്‍ ഹയാത്ത്, യാസിം മുര്‍ത്താസ എന്നിവരെല്ലാം എടുത്തു പറയാന്‍ സാധിക്കുന്നവരാണ്.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

4

സാധ്യതാ 11: ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍.

ഹോങ്കോങ് - യാസിം മുര്‍ത്താസ, നിസാഖത്ത് ഖാന്‍ (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത്, കിന്‍ചിത് ഷാ, ഐസാസ് ഖാന്‍, സ്‌കോട്ട് മക്ച്ചിനി, സീഷാന്‍ അലി, ഹാരോന്‍ അര്‍ഷാദ്, ഇഹ്‌സാന്‍ ഖാന്‍, മുഹമ്മദ് ഖസന്‍ഫാര്‍, ആയൂഷ് ശുക്ല

Story first published: Monday, August 29, 2022, 14:09 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+