Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: അവനെക്കൊണ്ട് പറ്റില്ലെങ്കില്‍ ഒഴിവാക്കൂ! ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് മുന്‍ പാക് താരം

ഏഷ്യാ കപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ ചാംപ്യന്‍മാരായി പ്ലേഓഫിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ചിരവൈരികളായ പാകിസ്താന്‍, യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഹോങ്കോങ് എന്നിവരെയാണ് ഗ്രൂപ്പു ഘട്ടത്തില്‍ തോല്‍പ്പിച്ചത്.

1

ഇനി സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവരുമായി ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും. ഹോങ്കിനെ തോല്‍പ്പിച്ചാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ മൂന്നാമത്തെ എതിരാളികള്‍ പാകിസ്താനായിരിക്കും. ഞായറാഴ്ചയായിരിക്കും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രണ്ടാമത്തെ ക്ലാസിക്ക് പോരാട്ടം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബൗളിങ് പ്രകടനത്തില്‍ ഡാനിഷ് കനേരിയ അത്ര സന്തുഷ്ടനല്ല. സൂപ്പര്‍ ഫോറില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണെന്നു അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

2

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകടനം ആശങ്കയുണ്ടാക്കുന്ന കാര്യമായി മാറിയിരിക്കുകയാണ്. ആവേശ് ഖാന്‍ ഒരുപാട് റണ്‍സ് വഴങ്ങിക്കൊണ്ടിരിക്കുന്നു. അര്‍ഷ്ദീപ് സിങും ഇതുപോലെ റണ്‍സ് വിട്ടുകൊടുക്കുകയാണെങ്കില്‍ ബൗളിങിന്റെ ഭാരം മുതല്‍ ഭുവനേശ്വര്‍ കുമാറിലേക്കു വരുമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

3

യുസ്വേന്ദ്ര ചഹലിനു തന്റെ കഴിവ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ലെഗ് സ്പിന്‍ മതിയായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കണം. പകരം രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കുകയും വേണം. ഇത്തരത്തിലുള്ള ട്രാക്കുകളില്‍ വായുവില്‍ കുറേക്കൂടി വേഗതയില്‍ പന്തെറിയാന്‍ ബിഷ്‌നോയിക്കാവും. താരം ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

4

ഹോങ്കോങുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കി പകരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തെയും ഡാനിഷ് കനേരിയ വിമര്‍ശിച്ചു. ടി20 ലോകകപ്പിനു മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ ജോലിഭാരം നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.

5

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് ഇവരില്‍ ആരെ ആരെ പിന്തുണച്ചാലും ടീം അതില്‍ ഉറച്ചു നില്‍ക്കേണ്ടതുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കു ഞാനാണ് വിശ്രമം നല്‍കിയിരുന്നതെങ്കില്‍ ബൗളിങിലെ വേരിയേഷന്‍ കൂടി ലഭിക്കുന്നതിനായി ദീപക് ഹൂഡയെയായിരിക്കും താന്‍ കളിപ്പിക്കുകയെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

ഹോങ്കോങിനോടു തോല്‍ക്കുമെന്നു ഭയന്നു, രോഹിത്തിന് 'മാനസിക പ്രശ്നം'! ആഞ്ഞടിച്ച് മുന്‍ പാക് താരം

6

ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് വളരെ മികച്ച ടൂര്‍ണമെന്റായി ഈ ഏഷ്യാ കപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനുമായുള്ള ഏക മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഈ കളിയില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ തിളങ്ങിയ ഹാര്‍ദിക് പ്ലെയര്‍ ഓഫ് ദി മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

7

പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ നാലോവറില്‍ 25 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ ഹാര്‍ദിക് വീഴ്ത്തിയിരുന്നു. പിന്നീട് റണ്‍ചേസില്‍ ഇന്ത്യന്‍ പതറിയപ്പോഴും അദ്ദേഹം രക്ഷകനായി. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഹാര്‍ദിക്ക് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. ഒടുവില്‍ ഇന്ത്യക്കു ജയിക്കാന്‍ മൂന്നു ബോളില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ നാലാമത്തെ ബോളില്‍ സിക്‌സറടിച്ച് ഹാര്‍ദിക് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. 17 ബോളില്‍ 33 റണ്‍സണ് അദ്ദേഹം നേടിയത്. നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

Story first published: Friday, September 2, 2022, 16:57 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+