Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: കിരീടം ഇന്ത്യക്കു തന്നെ!, യുഎഇയിലെ ഈ റെക്കോര്‍ഡ് തന്നെ തെളിവ്

വീണ്ടുമൊരു ഏഷ്യാ കപ്പ് കൂടി ഈ മാസം ആരംഭിക്കാനിരിക്കുകയാണ്. 27 മുതല്‍ സപ്തംബര്‍ 11 വരെയാണ് ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരുടെ പട്ടാഭിഷേകം യുഎഇയില്‍ നടക്കുന്നത്. യഥാര്‍ഥത്തില്‍ ശ്രീലങ്കയിലായിരുന്നു ടൂര്‍ണമെന്റ് നടക്കാനിരുന്നത്. പക്ഷെ അവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുകയായിരുന്നു.

1

ഇത്തവണ ഏഷ്യാ കപ്പിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയാണ്. രോഹിത് ശര്‍മയ്ക്കു കീഴില്‍ 15 അംഗ സംഘത്തെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്.

2

ഇതു നാലാം തവണയാണ് ഏഷ്യാ കപ്പ് യുഎഇയില്‍ വിരുന്നെത്തുന്നത്. വേദി യുഎഇ ആയി മാറിയതോടെ തന്നെ ഇന്ത്യയുടെ കിരീടസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കാരണം ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാ കപ്പിലെ ഭാഗ്യവേദിയാണ് യുഎഇ. കാരണം ഇവിടെ നേരത്തേ നടന്ന മൂന്നു ടൂര്‍ണമെന്റുകളിലും കിരീടം ഇന്ത്യക്കായിരുന്നു.

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു

3

1984ലെ പ്രഥമ ടൂര്‍ണമെന്റ് യുഎഇയില്‍ നടന്നപ്പോള്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. അതിനു ശേഷം 1995ലാണ് ടൂര്‍ണമെന്റ് രണ്ടാമതും ഇവിടെയെത്തിയത്. അന്നും കിരീടം ഇന്ത്യക്കു തന്നെ. പിന്നീട് യുഎഇ ഏഷ്യാ കപ്പിനു ആതിഥേയത്വം വഹിച്ചത് 2018ലായിരുന്നു. അന്നും കിരീടം സ്വന്തമാക്കി ഇന്ത്യ യുഎഇയില്‍ ഹാട്രിക്കും തികച്ചു.

4

1984ലെ കന്നി ഏഷ്യാ കപ്പില്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. ദിലീപ് വെങ്‌സാര്‍ക്കര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, സന്ദീപ് പാട്ടീല്‍, റോജര്‍ ബിന്നി തുടങ്ങിയ വമ്പന്‍ കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ശ്രീലങ്ക എന്നിവരായിരുന്നു ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഓരോ ടീമും രണ്ടു തവണയാണ് ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വന്നത്. ഫൈനലൊന്നും ഇല്ലായിരുന്നു. രണ്ടു ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ അന്നു വിജയികളാവുകയായിരുന്നു.

Asia Cup 2022: റണ്‍വേട്ടയില്‍ ദുബായിലെ 'ഷെയ്ഖ്' രാഹുലാണ്! മറ്റാരും അടുത്തുപോലുമില്ല

5

1995ല്‍ യുഎഇയില്‍ നടന്ന രണ്ടാമത്തെ ഏഷ്യാ കപ്പില്‍ നാലു ടീമുകള്‍ പങ്കെടുത്തിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശായിരുന്നു നാലാമത്തെ ടീം. അന്നു റൗണ്ട് റോബിന്‍ രീതിയില്‍ തന്നെയായിരുന്നു ടൂര്‍ണമെന്റ്. ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടി. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഇന്ത്യ ഒന്നാമതും ശ്രീലങ്ക രണ്ടാമതുമെത്തി.

6

ഫൈനലില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ കിരീടം ചൂടുകയായിരുന്നു. അന്നു ടീമിനെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ജഡേജ, സഞ്ജയ് മഞ്ജരേക്കര്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

7

2018ലെ അവസാനത്തെ ഏഷ്യാ കപ്പില്‍ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ മാറ്റുരച്ചിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെക്കൂടാതെ ഹോങ്കോങും ടൂര്‍ണമെന്റി്ല്‍ പങ്കെടുത്തു. മൂന്നു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞായിരുന്നു പോരാട്ടം. പാകിസ്താനുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ഇന്ത്യ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സൂപ്പര്‍ ഫോറിലെത്തി.

8

സൂപ്പര്‍ ഫോറിലെയും മൂന്നു കളികള്‍ ജയിച്ച് തലപ്പത്ത് ഫിനിഷ് ചെയ്ത് ഇന്ത്യ ഫൈനലിലേക്കും മുന്നേറി. കലാശക്കളിയില്‍ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ആവേശകരമായ റണ്‍ചേസില്‍ മൂന്നു വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ തങ്ങളുടെ ഏഴാം കിരീടം സ്വന്തമാക്കുകയായിരുന്നു. ഏറ്റവുമധികം തവണ ഏഷ്യാ കപ്പിന് അവകാശികളായതും ഇന്ത്യ തന്നെയാണ്.

Story first published: Thursday, August 11, 2022, 9:50 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+