Asia Cup 2022: ഇന്ത്യക്കു ഷോക്ക്, ജഡേജ പുറത്ത്! പകരക്കാരനായി അക്ഷര്‍ ടീമിലേക്ക്
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനു അപ്രതീക്ഷിത ഷോക്ക്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറി. ഇതോടെ പകരക്കാരനായി നേരത്തേ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പ്രധാന ടീമിലേക്കു വന്നു.

ബിസിസിഐയാണ് വാര്‍ത്താക്കുറിപ്പിലൂടെ രവീന്ദ്ര ജഡേജയുടെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അഖിലേന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അക്‌സര്‍ പട്ടേലിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വലത് കാല്‍മുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നിലവില്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.

പകരക്കാരനായി നേരത്തെ ടീമിലെ സ്റ്റാന്‍ഡ്ബൈകളില്‍ ഒരാളായിരുന്ന അക്ഷര്‍ പട്ടേലിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. താരം ഉടന്‍ തന്നെ ദുബായില്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കിയത്
യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

അടുത്തിടെയായി രവീന്ദ്ര ജഡേജയെ നിരന്തരം പരിക്കുകള്‍ വേട്ടയാടുകയാണ്. ഏഷ്യാ കപ്പിനു മുമ്പുള്ള സിംബാബ്‌വെ പര്യടനത്തില്‍ അദ്ദേഹതിനു വിശ്രമം നല്‍കിയിരുന്നു. ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പര പരിക്കു കാരണം ജഡേജയ്ക്കു നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെയായിരുന്നു അന്നു അദ്ദേഹത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു സീസണ്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ ജഡ്ഡു ടീം വിടുകയും ചെയ്തിരുന്നു.

രവീന്ദ്ര ജഡേജയുടെ അഭാവം ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വലിയ തിരിച്ചടി തന്നെയാണ്. പാകിസ്താനുമായുള്ള ആദ്യ പോരില്‍ അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ജഡ്ഡു വിലപ്പെട്ട 35 റണ്‍സ് സംഭാവന ചെയ്താണ് അവസാന ഓവറില്‍ പുറത്തായത്. അതിനു മുമ്പ് ഹാര്‍ദിക് പാണ്ഡ്യയോടൊപ്പം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
ഹോങ്കോങിനോടു തോല്‍ക്കുമെന്നു ഭയന്നു, രോഹിത്തിന് 'മാനസിക പ്രശ്നം'! ആഞ്ഞടിച്ച് മുന്‍ പാക് താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications